പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍

476
Advertisement

ഇരിങ്ങാലക്കുട : പള്‍സ് പോളിയോ ദിനമായ മാര്‍ച്ച് 11ന് തൃശൂര്‍ ജില്ലാതല പോളിയോ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിയ്ക്കല്‍ ഓഫിസര്‍ ഡോ.സുഹിത കെ വിഷയാവതരണം നടത്തി.ഡോ.പാര്‍വതി എ പി പോളിയോ ദിന സന്ദേശം നല്‍കി.ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.മിനിമോള്‍ എ എ,റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജോയ് എം എ,കൗണ്‍സിലര്‍മാരായ അബ്ദുള്‍ ബഷിര്‍,വി സി വര്‍ഗ്ഗീസ്,വത്സല ശശി,എം ആര്‍ ഷാജു,ഡോ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement