ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത്തുക്കളുടെ സ്മരണാഞ്ജലി

550
Advertisement
ഇരിങ്ങാലക്കുട: അകാലത്തിൽ മരണപ്പെട്ട പ്രമുഖ സിനിമാ-സീരിയൽ നിർമാതാവും യുവ വ്യവസായിയും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത് സ്മരണാഞ്ജലി നടത്തി. രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക – കലാരംഗങ്ങളിൽ നിന്നുള്ള  നിന്നുള്ള നൂറുക്കണക്കിന് സുഹൃത്തുക്കൾ ഒന്നിച്ചു കൂടിയാണ് സ്മരണാഞ്ജലി നടത്തിയത്. അചഞ്ചലമായ സുഹൃത്ബന്ധത്തിന്റെ മകുടോദാഹരണമായിരുന്നു ബിജോയ് ചന്ദ്രനെന്ന് മന്ത്രി വി.എസ്.സുനിൽക്കുമാർ പറഞ്ഞു.
ചടങ്ങിൽ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. കെ.യു. അരുണൻ എം എൽ എ, ശിവഗിരി ധർമസംഘം ഡയറക്ടർ സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സിനിമാ-സീരിയൽ താരങ്ങളായ മഹേഷ്, അരുൺഘോഷ്, മുഹമ്മദ് ഇക്ബാൽ, വി.പി.രാമചന്ദ്രമേനോൻ, ഇ.എം.പ്രസന്നൻ, കണ്ണൻ മൂന്നുപീടിക എന്നിവർ പ്രസംഗിച്ചു.
Advertisement