അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ് ജോസഫ്‌സ് കോളജില്‍ ഉല്‍ഘാടനം ചെയ്തു

62

ഇരിങ്ങാലക്കുട : ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരളത്തിന്റെതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് വോളിബോള്‍ ജില്ല അസോസിയേഷന്റെനേതൃത്വത്തില്‍ സംഘടിപ്പിച്ച അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ്ജോസഫ്‌സ് കോളജില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി ഉല്‍ഘാടനംചെയ്തു.ജില്ല വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് തോമസ് കാളിയങ്കര അധ്യക്ഷതവഹിച്ചു.വോളിബോള്‍ മുന്‍ ഇന്ത്യന്‍ കാപറ്റിയന്‍ രോഹിത്മുഖ്യാഥിതിയായിരുന്നു.ജില്ല ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിഡോ.സ്റ്റാലിന്‍,ജില്ല വോളിബോള്‍ അസോസിയേഷന്‍ വൈസ്പ്രസിഡണ്ട് പരമേശ്വരന്‍മാസ്റ്റര്‍,സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ജോ.സെക്രട്ടറി ശശിധരന്‍പനംപിള്ളി,ജില്ല സെക്രട്ടറി ജോഷി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

Advertisement