തുമ്പൂര്‍ ഹൈസ്‌കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം

660
Advertisement

വേളൂക്കര:തുമ്പൂര്‍ ഗ്രാമത്തിലെ സ്‌കൂളുകളായ എസ് എച്ച് സി എല്‍ പി എസ്, എ യു പി എസ് , റൂറല്‍ ഹൈസ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തുമ്പൂരിലെ സാംസ്‌കാരിക സംഘടനയായ അത്താണി തുമ്പൂര്‍ സ്‌കൂളുകളിലെ പൂര്‍വ്വ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംഗമം നടത്തുന്നു.2018 ഏപ്രില്‍ 22 ന് തുമ്പൂര്‍ സ്‌കൂള്‍ മൈതാനിയില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ച പ്രസ്തുത പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.പണ്ഡിറ്റ് ചന്ദ്രശേഖരവാര്യര്‍,വി എ കുഞ്ഞു മുഹമ്മദ് മാസ്റ്റര്‍ ,എം സി വത്സന്‍ (മുന്‍ നിയമസഭ സെക്രട്ടറി),ആര്‍ കെ ജയരാജ് രാമന്‍കുളത്ത് എന്നിവരെ രക്ഷാധികാരിയായും ,ചെയര്‍മാനായി ലോഹിതാക്ഷന്‍ മാസ്റ്റര്‍ ,വൈസ് ചെയര്‍മാന്‍ ബിന്ദു ബേബി ,കണ്‍വീനര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,ജോ.കണ്‍വീനര്‍ രാജേഷ് കെ കുറുപ്പത്തുക്കാട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement