വഴിയരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

478
Advertisement

അരിപ്പാലം : രാത്രിയുടെ മറവില്‍ വഴിയരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.അരിപ്പാലം ചിറയ്ക്ക് സമീപം ഞായറാഴ്ച്ച രാവിലെ പ്രഭാതസവാരിയ്ക്കിറങ്ങിയവരാണ് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധിച്ചത്.പ്രദേശവാസികളുടെ കുടിവെള്ള സ്രോതസുകളിലേയ്ക്ക് അടക്കം ചിറയിലെ വെള്ളമാണ് ആശ്രയം.ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ എത്രയും വേഗം കണ്ടെത്തണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു

Advertisement