പടിയൂര്‍ ഷണ്‍മുഖം കനാലില്‍ ചണ്ടി തടഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് മൂലം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങി

49

പടിയൂര്‍: പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഷണ്‍മുഖം കനാലില്‍ ചണ്ടി തടഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് മൂലം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങി.നവീകരണ പ്രവര്‍ത്തനങ്ങളും വൃത്തിയാക്കലും സമയബദ്ധിതമായി നടപ്പിലാക്കാത്തത് മൂലം ഈ വര്‍ഷകാലത്തും ഷണ്‍മുഖം കനാലിന് സമീപത്ത് താമസിക്കുന്നവര്‍ ബുദ്ധിമുട്ട് നേരീടുകയാണ്.യഥാസമയത്ത് കനാല്‍ വൃത്തിയാക്കാത്തത് മൂലം ചെറിയപാലത്തിന് സമീപം ചണ്ടി അടിഞ്ഞ് കനാലിലൂടെയുള്ള വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.സമീപവാസികളുടെ നേതൃത്വത്തില്‍ ചണ്ടി നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്ലും വലിയ തോതില്‍ കുളവാഴയും ചണ്ടിയും അടിഞ്ഞിരിക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് നേരീടുകയാണെന്ന് സമീപവാസികള്‍ പറയുന്നു.എത്രയും വേഗം അധികൃതര്‍ വിഷയത്തില്‍ നടപടി കാണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement