യുവജനശാക്തീകരണം-2018

436
Advertisement

ഭാരത സര്‍ക്കാരിന്റെ യുവജന കാര്യ- കായിക മന്ത്രാലയത്തിന്റെ ‘നൈബര്‍ ഹുഡ് യൂത്ത് പാര്‍ലിമെന്റ്’ പദ്ധതിയുടെ ഭാഗമായി, നെഹ്‌റു യുവകേന്ദ്ര തൃശ്ശൂരും യുവ ക്ലബ്ബ് അവിട്ടത്തൂരും സംയുക്തമായി വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് തലത്തില്‍ അവിട്ടത്തൂര്‍ ഹോളി ഫാമിലി പാരിഷ്ഹാളില്‍ വച്ച് ”യുവജനശാക്തീകരണം-2018” എകദിന പരിശീലന പരിപാടി നടത്തി.

സാമൂഹ്യ രംഗത്ത് യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കുറവ് വരുന്ന സാഹചര്യത്തില്‍, യുവജനങ്ങളിലെ സംഘാട മികവും നേതൃപാടവവും വളര്‍ത്തി രാജ്യപുരോഗതിക്ക് ഉതകുംവിധ പരിശീലനത്തിന്റെ ഉത്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ നിര്‍വ്വഹിച്ചു, വാക്‌സിന്‍ പെരെപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു , റവ.ഫാ.ആന്റൊ പാണാടന്‍ മുഖ്യാഥിതിയായി, സംഘാടന തലങ്ങളില്‍ യുവജന നേതൃപാടവം എന്ന വിഷയത്തില്‍ ഡോ.ജോര്‍ജ് കോലഞ്ചേരി, കെ.പ്രസാദ്, ജോജി കോക്കാട്ട് എന്നിവര്‍ ക്ലാസ് നയിച്ചു, ആല്‍ജോ ഷിബു , വിനില്‍ വിന്‍സെന്റ് , റിച്ചു മോഹന്‍, ജോമോന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു

 

Advertisement