ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.

1095
Advertisement

ഇരിങ്ങാലക്കുട : പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന എന്ന ആശയം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.മെട്രോ ആശുപത്രിയ്ക്ക് സമീപത്തായി മേരിഗോള്‍ഡ് ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണസംഘം ഓഫിസ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെയു അരുണന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് അരുമ്പുള്ളി ആദ്യ നിക്ഷേപം നടത്തി.സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം കെ അനില്‍ ഓഹരി വിതരണം നടത്തി.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, കേരള പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് എം കെ ശശിധരന്‍,സെക്രട്ടറി എന്‍ എ ജോണ്‍,ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കെ വി എന്നിവര്‍ സംസാരിച്ചു.സംഘം പ്രസിഡന്റ് പ്രഭാകരന്‍ വടാശ്ശേരി സ്വാഗതവും,സെക്രട്ടറി സീന നാസര്‍ നന്ദിയും പറഞ്ഞു.

Advertisement