ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സ് വനിതാദിനാഘോഷം സംഘടിപ്പിച്ചു.

862
Advertisement

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സിന്റെ വനിതാദിനാഘോഷവും ഫസ്റ്റ് ഡിസ്റ്റ്രിക്റ്റ് ഗവര്‍ണര്‍ വിസിറ്റും മാര്‍ച്ച് 11 നു ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ് ഹാളില്‍ വച്ച് നടത്തി . ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലികാട്ടില്‍ അദ്ധ്യക്ഷയായിരുന്ന ചടങ്ങില്‍ ഫസ്റ്റ് ഡിസ്റ്റ്രിക്റ്റ് ഗവര്‍ണ്ണര്‍ ലയണ്‍ ഇ ഡി ദീപക് ഉല്‍ഘാടനവും ,പാവപെട്ട പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണവും, ഇരിഞ്ഞാലക്കുടയില്‍ പലമേഖലകളിലായി പ്രശസ്തരായ സിസ്റ്റര്‍ റോസ് ആന്റോ, നിര്‍മ്മലാപണിക്കര്‍, മിനി ജോസ് കാളിയങ്കര, അപര്‍ണ്ണ ലവകുമാര്‍, ഉമ അനില്‍കുമാര്‍ തുടങ്ങിയ അഞ്ച് വനിതാരത്‌നങ്ങളെ ആദരിക്കുകയും ചെയ്തു.അഡ്വ. എംസണ്‍ , സുബാഷ് , ലയണ്‍ വിമല മോഹനന്‍ , ലയണ്‍ രെഞ്ജി സത്ചിത് , വിന്‍ഷ വിനു , സൗമ്യ സംഗീത്, സൗമ്യ നിഷ് , ഷീബ ജോസ് , ആശ സനീഷ് ,സ്മിത സുനില്‍ മാലന്ത്ര , വാസന്തി ചന്ദ്രന്‍ ,കെ കെ സജീവ് കുമാര്‍ , ജിനോ പൊയ്യാറ, ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement