29.9 C
Irinjālakuda
Thursday, May 2, 2024
Home Blog Page 573

ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്സില്‍ സ്വര്‍ണ്ണപെരുമഴ.

ഇരിങ്ങാലക്കുട : പവിത്ര വെഡ്ഡിങ്ങ്സിന്റെ റംസാന്‍ സമ്മാനമായി സ്വര്‍ണ്ണപെരുമഴ. ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്സ് റംസാനോടനുബന്ധിച്ച് പവിത്ര വെഡ്ഡിങ്ങ്സില്‍ നിന്നും വസ്ത്രം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നല്‍കുന്നു.വസ്ത്ര വിപണനരംഗത്ത് ജനങ്ങള്‍ ഇന്നേവരെ അനുഭവിക്കാത്ത വിസ്മയങ്ങളാണ് പവിത്ര വെഡ്ഡിങ്ങ്‌സ് ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുന്നതെന്നും, പവിത്ര വെഡ്ഡിങ്ങ്സില്‍ നിന്നും വസ്ത്രം വാങ്ങുന്നവര്‍ക്ക് ജൂണ്‍ പതിനാറ് വരെയുളള ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നല്‍കുമെന്നും പവിത്ര വെഡ്ഡിങ്ങ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.എസ് സുനിലാല്‍ പറഞ്ഞു. മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന പവിത്ര വെഡ്ഡിങ്ങ്സില്‍ കാഞ്ചിപുരം, ബനാറസി,ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍,മെന്‍സ്& കിഡ്സ് വെയേഴ്സ്, റെഡിമെയ്ഡ് ചുരിദാര്‍ മെറ്റിരിയലുകള്‍ എന്നിവയുടെ അതിവിപുലവും ന്യുതനവുമായ ശ്രേണികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള മികച്ച ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങളും ഇവിടെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

 

Advertisement

എസ് എന്‍ നഗര്‍ മണ്ണേഴത്ത് കേളന്‍ വിശ്വംഭരന്‍ (86 ) നിര്യാതനായി

എസ് എന്‍ നഗര്‍ മണ്ണേഴത്ത് കേളന്‍ വിശ്വംഭരന്‍ (86 ) നിര്യാതനായി. കക്കാട്ട് കൈപ്പുള്ളി കോള്‍ പാടശേഖര സമിതി സെക്രട്ടറിയാണ്. ഭാര്യ പി.എസ് ശാരദ (റിട്ട. അദ്ധ്യാപിക എസ് എന്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട ) .മക്കള്‍ ബിനു ,കവിത ,ദീപ്തി .മരുമക്കള്‍ നീന ,സാബു ,ബിജു .സംസ്‌ക്കാരം വ്യാഴാഴ്ച്ച 5 മണിയ്ക്ക് വീട്ടുവളപ്പില്‍ .

 

Advertisement

ഇരിങ്ങാലക്കുട നഗരസഭ ഹാളില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് തര്‍ക്കം മുറുകുന്നു.

ഇരിങ്ങാലക്കുട :നഗരസഭ കൗണ്‍സില്‍ ഹാളില്‍ പഴയ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള അജണ്ട തര്‍ക്കത്തേ തുടര്‍ന്ന് മാറ്റീ വെയ്ച്ചു .വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമായിരുന്നു. മരിച്ച ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഏക അഭിപ്രായമാണെങ്കിലും ജീവിച്ചിരിക്കുന്ന മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ വക്കുന്നതിനെ ചൊല്ലി ഇടതുപക്ഷത്തില്‍ തന്നെ ഭിന്ന അഭിപ്രായമുണ്ടായത്.ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ വേണ്ടെന്ന അഭിപ്രായമാണ് സി പി എം ന് എന്ന് ശിവകുമാര്‍ അറിയിച്ചു.എന്നാല്‍ സി പി ഐ വേണ്ടി കൗണ്‍സിലര്‍ രമണന്‍ ഇവരുടെ ചിത്രങ്ങള്‍ വേണമെന്ന നിലപാടിലുമായിരുന്നു. ബി ജെ പി അംഗങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ വേണ്ടെന്ന നിലപാടുമെടുത്തു. ഇതിനിടെ മുന്‍ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ പോത്തിന്റെ തലയോട് ഉപമിച്ച സന്തോഷ് ബോബന്റെ നിലപാട് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ത്തി. ഗാന്ധിജിയുടെ ചിത്രങ്ങള്‍ പോലും കൗണ്‍സിലില്‍ വക്കാന്‍ താത്പര്യം കാണിക്കാത്ത ഭരണ സമിതിയാണ് ഇപ്പോള്‍ ചെയര്‍മാന്‍മാരുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഇടതുപക്ഷം വിമര്‍ശിച്ചു. വിഷയം അജണ്ടയായി വരുന്നതിനുമുമ്പ് ഫോട്ടോകള്‍ വക്കാന്‍ കൊട്ടെഷന്‍ ക്ഷണിച്ച നടപടി ശരിയല്ലാത്തതിനാല്‍ ഇത് മാറ്റി വക്കണമെന്ന പ്രതിപക്ഷ ആവശ്യം കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ഭരണ സമിതി ആദ്യം അവഗണിച്ചുവെങ്കിലും വോട്ടെടുപ്പ് വേണമെന്ന സന്തോഷ് ബോബന്റെ ആവശ്യം വന്നപ്പോള്‍ അതില്‍ പരാജയപ്പെടുമെന്ന യാഥാര്‍ഥ്യം മനസിലാക്കി ഈ അജണ്ട മാറ്റി വെക്കുകയായിരുന്നു.ജീവിച്ചിരിക്കുന്ന ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ വെയ്ക്കാന്‍ .അനുവദിക്കാത്തതിലെ വിഷമം നഗരസഭ ചെയര്‍ പേഴ്‌സണ്‍ നിമ്മ്യ ഷിജുവിന്റെ മറുപടിയില്‍ വ്യക്തമായിരുന്നു.

 

Advertisement

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം, ഓര്‍ത്തോ പാന്റാമോഗ്രം(ഡിജിറ്റല്‍ ഡെന്റല്‍ എക്സ്റേ) ഉദ്ഘാടനം ജൂണ്‍ 1 രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്‌സണ്‍ നിര്‍വഹിക്കും.

 

 

Advertisement

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍: ശിലാസ്ഥാപനവും പ്രവേശനോത്സവും ജൂണ്‍ 1 ന്

നടവരമ്പ്:   നടവരമ്പ്  ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും പ്രവേശനോത്സവും ജൂണ്‍ 1 ന് വെള്ളിയാഴ്ച 10.30 ന് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും .സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് കെ .കെ താജുദ്ദീന്‍ സ്വാഗതം പറയും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും .വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,ജില്ലാ പഞ്ചായത്ത് അംഗം ടി .ജി ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.പ്രൊജക്ട് മാനേജര്‍ ,കൈറ്റ് കെ .വി ഗോപാലകൃഷ്ണപിള്ള പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും.ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമീന അബ്ദുള്‍ ഖാദര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം വിജയലക്ഷ്മി വിനയചന്ദ്രന്‍ ,ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി ജോസ് ,ഡി. ഡി. ഇ തൃശ്ശൂര്‍ എന്‍. ആര്‍. മല്ലിക ,എ .ഇ. ഒ ഇരിങ്ങാലക്കുട ഭരതന്‍ ടി .കെ ,ഓ. എസ്. ടി. എ ബാലന്‍ അമ്പാടത്ത് ,പ്രിന്‍സിപ്പള്‍ എച്ച് .എസ്. എസ് എം .നാസറുദ്ദീന്‍ ,പ്രിന്‍സിപ്പള്‍ വി. എച്ച് .എസ്. ഇ മനു പി. മണി, വെള്ളാങ്കല്ലൂര്‍ ബി .പി. ഒ പ്രസീദ ,എച്ച്. എം .ജി .എല്‍. പി. എസ്. എം .കെ രജനി ബാബു,പി.ടി .എ പ്രസിഡന്റ് സജി സി. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.പി .ടി .എ പ്രസിഡന്റ് എം. കെ മോഹനന്‍ നന്ദി പറയും

 

 

Advertisement

ചെമ്പിപറമ്പില്‍ വേലായുധന്‍ ഭാര്യ കല്ല്യാണി (86) നിര്യാതയായി

കിഴുത്താണി ചെമ്പിപറമ്പില്‍ വേലായുധന്‍ ഭാര്യ കല്ല്യാണി (86) നിര്യാതയായി.മക്കള്‍ -സുകുമാരന്‍ ,സുശീല മോഹന്‍ദാസ് ,ശോഭനന്‍ ,സുധീന്ദ്രന്‍ ,സുരേന്ദ്രന്‍ ,ഷണ്‍മുഖന്‍ ,സോമശേഖരന്‍,സുനില്‍ കുമാര്‍. മരുമകന്‍ -മോഹന്‍ദാസ് ചുക്കത്ത്

 

Advertisement

തുണി സഞ്ചി വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

ചേലൂര്‍ക്കാവ്  റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് തുണി സഞ്ചി വിതരണവും ബോധവത്ക്കരണ ക്ലാസും നടത്തി.പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന മലിനീകരണം തടയുന്നതിന് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി പ്ലാസ്റ്റിക്ക് സംഭരിച്ചു കൊണ്ടിരിക്കുന്നു.ഒരു പരിധി വരെ ഉപയോഗത്തില്‍ നിയന്ത്രണ വിധേയമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് .അസോസിയേഷന്‍ പ്രസിഡന്റ് ശശി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം സി രമണന്‍ മുരളി ,ഷാജി സി ബി ,ശ്യാമള എന്നിവര്‍ സംസാരിച്ചു.ബാബു എന്‍ എം സ്വാഗതവും രഘു കരുമാന്ത്ര നന്ദിയും പറഞ്ഞു

 

Advertisement

ലോക പുകയില വിരുദ്ധ ദിനം: പുകയില വിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക പുകയില വിരുദ്ധ ദിനം 31 നോട് പ്രമാണിച്ച് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിന്റെ എന്‍ എസ് എസുമായിസഹകരിച്ച് പുകയില വിരുദ്ധ ക്യാമ്പ് ഇരിങ്ങാലക്കുട എം എല്‍ എ അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി ആശംസകള്‍ അര്‍പ്പിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനു കുമാര്‍ ,റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വിനോദ്,ഉമര്‍ വി എ,ക്രൈസ്റ്റ് എന്‍ എസ് എസ് പി ഒ അരുണ്‍ ബാലക്യഷ്ണന്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികളായ ആന്‍സന്‍ വിന്‍സെന്റ് ,അഭിരാജ് ,അനന്ത കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ തെരുവു നാടകം അരങ്ങേറി

Advertisement

സേവനമാതൃകയുമായി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ

ഇരിങ്ങാലക്കുട:മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായികൊണ്ട് ഇരിങ്ങാലക്കുട കണ്ഠേശ്വരം ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ ഇരുപത്തഞ്ചോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, പെന്‍സില്‍, പേന തുടങ്ങിയ സ്‌കൂള്‍ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു. ശ്രീകൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്‍മാന്‍ തങ്കപ്പന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മയുടെ രക്ഷാധികാരി ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രീജിത്ത്, സാഹിത്യകാരനായ രാജേഷ് തെക്കിനിയേടത്ത്, രാജീവ് മുല്ലപ്പിള്ളി, മുന്‍നഗരസഭ കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടായ്മ സെക്രട്ടറി സജിത്ത് സ്വാഗതവും, പ്രസിഡണ്ട് വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 

Advertisement

പ്രാവാസജീവിതത്തില്‍ നിന്നും കൃഷിയിലേയ്ക്ക് തിരിഞ്ഞ കര്‍ഷകന് വിതച്ച നെല്ല് കൊയ്യാനാകത്ത അവസ്ഥയില്‍

മാപ്രാണം: 20 വര്‍ഷത്തോളമായി തരിശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കി ചെയ്ത നെല്‍കൃഷി മഴ പെയ്തതോടെ കൊയ്തെടുക്കാന്‍ കഴിയാതെ കര്‍ഷകന്‍. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മരോട്ടിക്കല്‍ സൗബിനാണ് കൃഷി ചെയ്ത 13 ഏക്കറോളം പാടശേഖരത്തില്‍ നിന്നും വിളവെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നത്. മുരിയാട് കായല്‍ മേഖലയില്‍പ്പെട്ട കോക്കറചാല്‍ പാടശേഖരസമിതിയുടെ കീഴിലുള്ള പാടശേഖരത്തിലാണ് സൗബിന്‍ കൃഷിയിറക്കിയത്. 12 വര്‍ഷത്തോളം വിദേശത്തായിരുന്നു സൗബിന്‍. കൃഷിയോടുള്ള താല്‍പര്യമാണ് വിദേശത്തുനിന്നും തിരിച്ചെത്തിയ സൗബിനെ കൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. തരിശായി കിടന്നിരുന്ന പാടശേഖരം മൂന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കൃഷിയോഗ്യമാക്കി മട്ട ത്രിവേണി വിതച്ചത്. സമീപം കൃഷി ചെയ്തവര്‍ കുറച്ച് ദിവസം മുമ്പെ നെല്ല് കൊയ്തെടുങ്കിലും മൂപ്പെത്താത്തതിനാല്‍ സൗബിന് നെല്ല് കൊയ്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ കഴിഞ്ഞാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്‍കതിരുകളെല്ലാം ഒടിഞ്ഞുവീണു. തുടര്‍ന്ന് കൊയ്ത്ത് യന്ത്രം വരുത്തി കൊയ്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പാടത്തേയ്ക്കിറക്കിയപ്പോള്‍ മെഷിയന്‍ താഴ്ന്നതോടെ അവര്‍ പിന്‍മാറി. രണ്ടുദിവസമായി തുടരുന്ന മഴ പ്രതിക്ഷകള്‍ മുഴുവന്‍ തെറ്റിച്ചു. മോട്ടോര്‍ ഉപയോഗിച്ച് പാടത്തുനിന്നും വെള്ളം അടിച്ചുകളയുന്നുണ്ടെങ്കിലും ഇനി മെഷിയനിറക്കാന്‍ കഴിയില്ലെന്ന് സൗബിന്‍ പറഞ്ഞു. സംഭവം പൊറത്തിശ്ശേരി കൃഷി ഭവനിലും ബ്ലോക്കിലും അറിയിച്ചെങ്കിലും എങ്ങനെയെങ്കിലും കൊയ്തെടുക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കൊയ്ത്തുയന്ത്രം ഇറങ്ങാത്ത പാടത്ത് കൂലിക്ക് ആളുകളെ വെച്ച് കൊയ്തെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയിലാണ് സുബിന്‍.

Advertisement

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും. മൂന്നും, അഞ്ചും സെമസ്റ്റര്‍ യു.ജി., പി.ജി. ക്ലാസ്സുകള്‍ ജൂണ്‍ 4 ന് ആരംഭിക്കും. സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുടയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.stjosephs.edu.in

 

 

Advertisement

വി കെ രാജന്‍ ചരമ ദിനാചരണം: ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും

കൊമ്പൊടിഞ്ഞാമാക്കല്‍: വി കെ രാജന്‍ 21-ാം ചരമ ദിനം കൊമ്പൊടിഞ്ഞാമാക്കലില്‍ ആചരിച്ചു.അനുസ്മരണ യോഗം എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ:കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു.പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡു ദാനവും പഠനോപകരണ വിതരണവും സി പി ഐ ജില്ലാ കമ്മിറ്റി അംഗം സ:എം ബി ലത്തീഫ് നിര്‍വ്വഹിച്ചു.കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ വിസ്മരിക്കപ്പെട്ട ജാതി ചിന്തകള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ തിരിച്ച് കൊണ്ട് വരാന്‍ ജാതികോമരങ്ങള്‍ ശ്രമിക്കുന്നു .ഇതിനെ ശക്തമായി നേരിടുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടണമെന്ന് സ. കെ പി സന്ദീപ് ഉദ്ഘാടനവേളയില്‍ പറഞ്ഞു.അനുസ്മരണ യോഗത്തില്‍ സ.ടി സി അര്‍ജുനന്‍ അദ്ധ്യക്ഷത വഹിച്ചു.എടത്താട്ടില്‍ മാധവന്‍ മസ്റ്റര്‍ എം എസ് ബിനോയ് ,സി യു ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

 

Advertisement

നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട- അറയ്ക്കല്‍ തൊഴുത്തുംപ്പറമ്പില്‍ തോമന്‍ -മറിയം കുടുംബസംഗമത്തോടനുബന്ധിച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ചാലക്കുടി എം പി ടി വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.കത്ത്രീഡ്രല്‍ വികാരി ആന്റു ആലപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി.ഡോ.എം ജോസ് അദ്ധ്യക്ഷത വഹിച്ചു.സി.മരിയ ജോണ്‍ ,അഡ്വ.ജോണ്‍ നിഥിന്‍ തോമാസ് തുടങ്ങിയവര്‍ സംസാരിച്ചു.അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

 

Advertisement

ആദരണീയം 2018 ജൂണ്‍ 2 ന് ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജ്യോതിസ് കോളേജിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പത്താം ക്ലാസ്സ്(STATE/CBSE/ICSE) പരീക്ഷയില്‍ ഫുള്‍ എ-പ്ലസ് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളേയും, പ്ലസ്-2 (STATE/CBSE/ICSE) പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളേയും, മുഴുവന്‍ വിഷയങ്ങളിലും നുറു ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളേയും ,നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും ആദരിക്കുന്നു.ആദരണീയം 2018 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്‌ക്കരന്‍ ഐ.പി.എസ്,കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ.ആര്‍.ബിന്ദു,ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍,സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍,കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര(സി.എം.ഐ),ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുക്കും.പ്രമുഖ കരിയര്‍ ഗുരു അജിത് രാജ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും.

 

Advertisement

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന് പുതിയ സാരഥി- ഡോ.സി. ഇസബെല്‍

ഇരിങ്ങാലക്കുട- സെന്റ്.ജോസഫ്‌സ് കോളേജില്‍ പ്രിന്‍സിപ്പലായി ഡോ.സി. ഇസബെല്‍ ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. തൃശൂരിനടുത്ത് ചൊവ്വൂര്‍ സ്വദേശിയായ സിസ്റ്റര്‍, തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ നിന്നു പ്രീഡിഗ്രിയും ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ നിന്നു മാത്തമാറ്റിക്‌സില്‍ B Sc യും MSc യും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും MCA യും പാസ്സായ സിസ്റ്റര്‍, ട്രിച്ചി സെന്റ്.ജോസഫ്‌സില്‍ നിന്നാണ് M.Phil പാസ്സായത്. കേരള യൂണിവേഴ്‌സിറ്റിയില്‍ Dr. അച്ചുത്ശങ്കറിന്റെ കീഴിലാണ് ഡോക്ടറേറ്റ് നേടിയത്.
ചൊവ്വൂരിലെ അദ്ധ്യാപകദമ്പതികളായ ശ്രീ പി.പി.ആന്റണിയുടെയും ട്രീസയുടെയും മകളും കാലിക്കറ്റ് സര്‍വ്വകലാശാലാ ക്രിസ്ത്യന്‍ ചെയര്‍ ഡയറക്ടര്‍ ഫാ.പോള്‍ പുളിക്കന്റെ സഹോദരിയുമാണ്. റീന, ജോസഫ്, ഫ്രാന്‍സിസ്, ജോണ്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

 

 

 

Advertisement

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പെട്രോള്‍ പമ്പ് ഉപരോധിച്ചു.

ഇരിങ്ങാലക്കുട: ദിവസേന വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു.
മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും പ്രതിഷേധ പ്രകടനവുമായി വന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബസ്റ്റാന്റിലെ പെട്രോള്‍ പമ്പ് ഉപരോധിച്ചു. ഉപരോധ സമരം കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റൊ പെരുമ്പിള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ടിവി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, പി എ അബ്ദുള്‍ ബഷീര്‍, എല്‍ ഡി ആന്റൊ, വിജയന്‍ എളയേടത്ത്, സി എം ബാബു, വിനോദ് തറയില്‍, സിജു കെ വൈ, ബി ഭരതന്‍, ജോജി കെ വി, ജസ്റ്റിന്‍ ജോണ്‍, സത്യന്‍ തേനാഴിക്കുളം, ഷെല്ലി എം എഫ് , എ സി സുരേഷ്, ശ്യാം , അഞ്ചു അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോസ് മാമ്പിളി സ്വാഗതവും സരസ്വതി ദിവാകരന്‍ നന്ദിയും പറഞ്ഞു.

 

 

Advertisement

പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുസ്ലീംലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും മുസ്ലീംലീഗ് ജില്ലാ പസിഡണ്ട് സി.എ.മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എ.റിയാസുദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.മുഹമ്മദ് അനുസ്മരണപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ബഷീര്‍, ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് കബീര്‍ മൗലവി, ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് വിആര്‍ സുകുമാരന്‍, നിയോജക മണ്ഡലം സെക്രട്ടറി വി.എം. അബ്ദുളള, സി.പി.അബ്ദുള്‍കരീം, എ. എം.ജമീദ്ഷാ, പി.വി.ഷാജഹാന്‍ എം.എം.മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

 

Advertisement

മണ്‍സൂണ്‍കാല സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍ കാല പരിശോധന രാവിലെ 9.00 മണിമുതല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെട്ടു.തൊണ്ണൂറോളം സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന സ്ഥലങ്ങളില്‍ ഹാജരായി.പരിശോധനക്ക് ശേഷം സേഫ്റ്റി സ്റ്റിക്കര്‍ പതിച്ചു നല്‍കി

 

Advertisement

എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയര്‍ത്തി .

ഇരിഞ്ഞാലക്കുട: എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയര്‍ത്തി . യൂണിറ്റ് പ്രസിഡന്റ് അരുണ്‍ അധ്യക്ഷന്‍ ആയ പരിപാടിയില്‍ എ ബി വി പി ജില്ലാ സെക്രട്ടറി അഖില്‍ പതാക ഉയര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. എ ബി വി പി സംസ്ഥാന സമിതി അംഗം ലക്ഷ്മിപ്രിയ, ഇരിഞ്ഞാലക്കുട എ ബി വി പി നഗര്‍ പ്രസിഡന്റ് ഗോകുല്‍, എ ബി വി പി മുന്‍ ജില്ല ജോയിന്റ് കണ്‍വീനര്‍ പി വി റിവിന്‍ , ഇരിഞ്ഞാലക്കുട യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍, അരുണ്‍ ഗോപി, ശ്യാം എന്നിവര്‍ സന്നിഹിതരായി .

 

Advertisement

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായി-സി പി ഐ

അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായെന്ന് സി പി ഐ
മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.സി പി ഐ ടൗണ്‍ലോക്കല്‍ കമ്മിറ്റി നടത്തിയ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2013 മുതല്‍ 2017 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപകമായ ക്രമകേടുകളാണ് വിവരിച്ചിട്ടുള്ളത്.ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി കള്‍ക്ക് രൂപം നല്‍കുക വഴി ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ നിലനില്ക്കുന്നു.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു .2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 56.7% മാത്രം പദ്ധതി വിഹിതം ചിലവഴിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ഏറ്റവും പുറകിലായി ഇരിങ്ങാലക്കുട .അതുകൊണ്ട് തന്നെ ഈ സാമ്പത്തികവര്‍ഷം പദ്ധതി വിഹിതത്തില്‍ വലിയ കുറവ് വന്നിരിക്കുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു,ഇരിങ്ങാലക്കുട യുടെ പേരും പെരുമയും ഉയര്‍ത്തിയ പത്മശ്രീ അമ്മന്നൂര്‍ ചാക്ക്യാര്‍,ഫാദര്‍ ഗബ്രിയേല്‍ എന്നിവര്‍ക്ക് ഉചിതമായസ്മാരകം നിര്‍മ്മിക്കാതെ,സ്‌ക്വയര്‍ എന്നു പറഞ്ഞ് വഴിയോരത്ത് ടൈല്ലിട്ടിരിക്കുകയാണ്..അതൊരു അപമാനമാണ്.
ലോക്കല്‍ സെക്രട്ടറി കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എംസി രമണന്‍,അഡ്വ രാജേഷ്തമ്പാന്‍,വി കെ സരിത,ബെന്നിവിന്‍സന്റ് , കെ.ഒ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe