22.9 C
Irinjālakuda
Friday, January 24, 2025
Home Blog Page 572

കൂടല്‍മാണിക്യം ഉത്സവ മാലിന്യങ്ങളെ അടിയന്തിരമായി നീക്കം ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ക്ഷേത്രമാലിന്യങ്ങള്‍ ക്ഷേത്രപരിസരത്തു നിന്നു നീക്കം ചെയ്യാത്തതില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭ 25,26 ലെ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ പരാതി നല്‍കി.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നഗര സഭ ഉദ്യോഗസ്ഥര്‍ ക്ഷേത്ര പരിസരം സന്ദര്‍ശിക്കുകയും മാലിന്യങ്ങള്‍ അടിയ്ന്തിരമായി നീക്കം ചെയ്യാന്‍ കൂടല്‍മാണിക്യം ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.മെയ് 7-ാം തിയ്യതിയാണ് ക്ഷേത്രോത്സവം അവസാനിച്ചത്.ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ടണ്‍ കണക്കിന് ആന പിണ്ടവും ,ആന തീറ്റയുടെ അവശിഷ്ടങ്ങളും ഇപ്പോഴും ക്ഷേത്ര പരിസരത്ത് കുന്നു കൂടി കിടക്കുകയാണ് .ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ തീര്‍ത്ഥ കുളത്തിന്റെ കിഴക്കുഭാഗത്തായി ഉദ്ദേശം 25 മീറ്റര്‍ നീളത്തിലും തെക്കെ നടയില്‍ തെക്കെ കുളത്തിന്റെ കിഴക്കുഭാഗത്തും മാലിന്യം കുന്നു കൂടി കിടക്കുകയാണ് .കാലപ്പഴക്കം ഇതില്‍ കൂണുകളും പൂപ്പലുകളും നിറഞ്ഞു കഴിഞ്ഞു.മഴയത്ത് ഈ മാലിന്യം നനഞ്ഞു കുതിര്‍ന്ന് തീര്‍ത്ഥ കുളത്തിലേക്ക് ഒലിച്ചിറങ്ങുകയാണ് .ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നത് ഈ തീര്‍ത്ഥകുളത്തിലെ ജലമാണ്.വര്‍ഷക്കാലത്തെ ത്തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ദേവസ്വത്തിന്റെ ഈ നടപടി വലിയ ആരോഗ്യ പ്രശ്‌നമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ബി ജെ പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബനും ,അമ്പിളി ജയനും പ്രസ്താവനയില്‍ പറഞ്ഞു.അടിയന്തിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു

 

Advertisement

സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള മെഷീനുകള്‍

സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള ,പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത തൈറോയ്ഡ് മറ്റ് സ്ത്രീ ഹോര്‍മോണുകള്‍ ,ക്യാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ മുതലായവ ക്യത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്ത് നല്‍കുന്ന സീമന്‍സ്സ് ഹോര്‍മോണ്‍ ജനലൈസര്‍ എന്ന മെഷീന്റെയും ഷുഗര്‍ ,കൊളസ്‌ട്രോള്‍ ,ലിവര്‍ ഫങ്ഷന്‍ ,റീതല്‍ ഫങ്ഷന്‍ എന്നിവ ചെയ്യുന്നതിനായുള്ള ജപ്പാനീസ് നിര്‍മ്മിതമായ അനലൈസര്‍ ബയോലിസ് 50 യുടെയും ഉദ്ഘാടനം തിരുവനന്തപുരം ആര്‍ സി സി യിലെ ക്യാന്‍സര്‍ വിഭാഗം അസി .പ്രൊഫ .ഡോ കെ ആര്‍ രാജീവ് നിര്‍വ്വഹിച്ചു.ടെസ്റ്റിന്റെ 95 ശതമാനവും യന്ത്രവത്കൃതമായതിനാല്‍ ക്യത്യമായി റിസല്‍റ്റുകള്‍ ലഭിക്കുമെന്ന് ഡയറക്ടര്‍മാരായ ടി ജി സച്ചിത്ത് ,കെ എസ്സ് അഭിലാഷ് എന്നിവര്‍ പറഞ്ഞു

Advertisement

പെട്രോള്‍ – ഡീസല്‍ – പാചകവാതക വിലവര്‍ദ്ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ച്

താഴേക്കാട്‌: പെട്രോള്‍ – ഡീസല്‍ – പാചകവാതക വിലവര്‍ദ്ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ CPI തഴെക്കാട് (കൊമ്പിടി) പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സ.കെ.ശ്രികുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.സി.അര്‍ജ്ജുനന്‍,എ.എസ്.ബിനോയ്,എടത്താട്ടില്‍ മാധവന്‍ മാസ്‌ററര്‍, പി.കെ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement

ജി ഡി എസ് അഖിലേന്ത്യാ പണിമുടക്ക് ശക്തിയായി തുടരുന്നു

ജി ഡി എസ് ന്റെ അഖിലേന്ത്യാ പോസ്റ്റല്‍ സമരം 14-ാം ദിവസം നടത്തിയ ധര്‍ണ്ണ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പറും എ ഐ ടി യു സി ജില്ലാ ജോയ്ന്റ് സെക്രട്ടറിയുമായ സുധീഷ് ടി കെ ഉദ്ഘാടനം ചെയ്തു.കമലേഷ് ചന്ദ്ര കമ്മിറ്റി ജി ഡി എസ് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഖിലേന്ത്യാ തലത്തില്‍ എന്‍ എഫ് പി ഇ യും എഫ് എന്‍ പി ഒ യും നടത്തുന്ന അനിശ്ചിതക്കാല പണി മുടക്ക് അതി ശക്തിയായി തുടരുന്നു.ഗ്രാമീണ മേഖലയിലെ കത്ത് വിതരണവും പോസ്റ്റ് ഓഫീസ് പ്രവര്‍ത്ത ജീവനക്കാര്‍ ഇരിങ്ങാലക്കുട സൂപ്രണ്ട് ഓഫീസിനു മുന്നില്‍ പ്രകടനം നടത്തി.അദ്ധ്യക്ഷന്‍ ജി ഡിഎസ് എഫ് എന്‍ പി ഒ കെ ടി രാജേന്ദ്രന്‍ ,സ്വാഗതം ജി ഡി എസ് എന്‍ എഫ് പി ഇ പ്രസിഡന്റ് വസു ഒ എസ് ,പ്രശസ്ത കവിയും പൊതു പ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ വെട്ടത്ത് എ ഐ ആര്‍ പി എ സംസ്ഥാന സെക്രട്ടറി വി എ മോഹനന്‍ മാസ്റ്റര്‍ എ ഐ ആര്‍ പി എ പ്രവര്‍ത്തകന്‍ സി ബാലകൃഷ്ണന്‍ ,രമേശന്‍ മാസ്റ്റര്‍ ,ജോയ്ന്റ് സെക്രട്ടറി എന്‍ എഫ് പി ഇ ,എന്‍ എഫ് പി ഇ സര്‍ക്കിള്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ എസ് സുഗതന്‍ മാസ്റ്റര്‍ ,സി ജി പി എ യുടെ എം എ പ്രഭാകരന്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.ജിഡിഎസ് സെക്രട്ടറി കെ എ രാജന്‍ നന്ദി പറഞ്ഞു

Advertisement

എ ഐ വൈ എഫ് നേതൃത്വത്തില്‍ പഠനോപകരണ വിതരണവും,വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:തുടര്‍ച്ചയായി 21-ാം വര്‍ഷവും ഇരിങ്ങാലക്കുട എ ഐ വൈ എഫ് കനാല്‍ ബേയ്‌സ് യൂണിററിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും അനുമോദനസദസ്സും വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു.എ ഐ വൈ എഫ് മണ്ഡലം കമ്മിററി അംഗം ടി.കെ.സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് എ ഐ വൈ എഫ് സംസ്ഥാന കമ്മിററി അംഗം സ: കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. സഖാക്കള്‍ കെ.എസ്.പ്രസാദ്,
വി.ആര്‍.രമേഷ്,എ.എസ്.ബിനോയ്,ശ്യാം കുമാര്‍,മിഥുന്‍,അരുണ്‍ എന്നിവര്‍ സംസാരിച്ചു. യദീന്ദ്രദാസ് സ്വാഗതവും ഷിന്റോ നന്ദിയും രേഖപ്പെടുത്തി.

 

Advertisement

‘വളരുന്ന ലഹരി തകരുന്ന നാട്’:കഞ്ചാവ് മയക്കുമരുന്നിനെതിരെ എ ഐ വൈ എഫ്

ഇരിങ്ങാലക്കുട:കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ യുവജന പ്രതിരോധം സിപിഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.എസ്.ബിനോയ് അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസി.സെക്രട്ടറി എന്‍.കെ.ഉദയപ്രകാശ്,AIYF സംസ്ഥാന കമ്മിററി അംഗം കെ.സി.ബിജു.CPI ടൌണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്.പ്രസാദ് എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ AIYF മണ്ഡലം സെക്രട്ടറി വി.ആര്‍.രമേഷ് സ്വാഗതവും,സുധീര്‍ദാസ് നന്ദിയും പറഞ്ഞു.

 

Advertisement

വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

വേളൂക്കര:വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ശുചിത്വ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് ,ഘടക സ്ഥാപനങ്ങള്‍ ,ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ശുചീകരിച്ചു.ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ക്ക് പ്രസിഡന്റ് ഇന്ദിര തിലകന്‍ നേതൃത്വം നല്‍കി .വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ മറ്റു ജനപ്രതിനിധികള്‍ ,ജീവനക്കാര്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,തൊഴിലുറപ്പുവിഭാഗം ,തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കാളികളായി.ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവൃത്തികള്‍ മുഴുവന്‍ വാര്‍ഡിലും നല്ല രീതിയില്‍ നടന്നു വരുന്നു

Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കാട്ടൂര്‍ പോലീസ് പിടിയില്‍

കാട്ടൂര്‍ : 10-5-18 തിയ്യതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി വെള്ളാനിയിലുള്ള ഗോപി, 62 വയസ് എന്നയാളെയാണ് കാട്ടൂര്‍ Sl ബൈജു.ഈ.ആര്‍, Asi സജീവ്കുമാര്‍, CPO ജോബി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് ചോറ്റാനിക്കരയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. Pocso നിയമപ്രകാരവും പുതിയ നിയമമായ 376 (AB) വകുപ്പ് പ്രകാരമാണ് പോലീസ് കേസ്സ് എടുത്തിട്ടുള്ളത്. ഒളിവില്‍ കഴിഞ്ഞ പ്രതി കലൂരും, കടവന്ത്രയിലും മറ്റും കെട്ടിട നിര്‍മ്മാണ പണിക്കാരുടെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിയെ തിങ്കളാഴ്ച്ച തൃശൂര്‍ pocso കോടതിയില്‍ ഹാജരാക്കുന്നതാണ്.

 

Advertisement

പുഴയുത്സവത്തോടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട: കരുതാം ഭൂമിയെ നമ്മുക്ക് വേണ്ടിയും ഭാവിയ്ക്ക് വേണ്ടിയും എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കരുവന്നൂര്‍ പുഴയോരത്ത് പുഴയുത്സവത്തോടെ തുടക്കമായി.കാറളം ജാറം പരിസരത്ത് നിന്ന് ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര കരുവന്നൂര്‍ പുഴയുടെ പുളിക്കകടവില്‍ എത്തി പ്രതീകാത്മകമായി പുഴ റിചാര്‍ജ്ജ് ചെയ്തു.പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബദ്ധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഡോ.കുസുമം ജോസഫ് മുഖ്യാതിഥിയായിരുന്നു.കാറാളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ്,മുന്‍ എം പി സാവിത്രി ലക്ഷ്മണന്‍,മുന്‍ ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി,പ്രൊഫ.പി ലക്ഷ്മണന്‍ നായര്‍,പി തങ്കപ്പന്‍ മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ്,ബ്ലോക്ക് പഞ്ചായത്തംഗം ഷംല അസീസ്,പഞ്ചായത്തംഗങ്ങളായ ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍,വി ജി ശ്രീജിത്ത്,സി.റോസ് ആന്റോ,ബാബു കോടശ്ശേരി,എം.എന്‍.തമ്പാന്‍,പി ആര്‍ സ്റ്റാന്‍ലി,രാജേഷ് തെക്കിനിയത്ത് എന്നിവര്‍ പ്രസംഗിച്ചു.18 ല്‍ പരം കവികള്‍ കവിതാലാപനം നടത്തി.സംഘാടകസമിതി കണ്‍വീനര്‍ റഷീദ് കാറാളം സ്വാഗതവും,കോഡിനേറ്റര്‍ ഷമീര്‍ കെ ബി നന്ദിയും പറഞ്ഞു.തിങ്കളാഴ്ച ഒരു വിദ്യാര്‍ത്ഥിക്ക് ഒരു പ്ലാവ് പദ്ധതി ഉദ്ഘാടനം ചെയ്യും

Advertisement

പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവച്ചാക്യാരുടെ സഹോദരി സുഭദ്ര ഇല്ലോടമ്മ (83) അന്തരിച്ചു.

ഇരിങ്ങാലക്കുട : പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവച്ചാക്യാരുടെ സഹോദരിയും പരേതനായ ഡോ. പരമേശ്വരച്ചാക്യാരുടെ പത്‌നി അമ്മന്നൂര്‍ ചാക്യാര്‍ മoത്തില്‍ സുഭദ്ര ഇല്ലോടമ്മ (83) അന്തരിച്ചു. അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ മാതൃസഹോദരിയാണ് . ഇരിങ്ങാലക്കുട ഡി.ഇ. ഒ. ഓഫീസില്‍ നിന്ന് വിരമിച്ചു. മക്കള്‍: ഇന്ദിര, അംബിക ( അദ്ധ്യാപിക, നാഷണല്‍ ഹൈസ്‌കൂള്‍). മരുമകന്‍: ഡോ. പരമേശ്വരച്ചാക്യാര്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Advertisement

ഹൈനസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷവും ‘എന്റെ നാടിനൊരു മരം ‘ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും

ഇരിങ്ങാലക്കുട: താണിശ്ശേരി ഹൈനസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷവും ‘എന്റെ നാടിനൊരു മരം ‘ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.’ആദരണീയം ‘ പരിപാടിയില്‍ കാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അംബിക സുഭാഷ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 58-ാം റാങ്കു നേടിയ ഹരി കല്ലിക്കാട്ടിനേയും പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും ആദരിച്ചു.താണിശ്ശേരി 10-ാം വാര്‍ഡ് മെമ്പര്‍ വി.ജി.ശ്രീജിത്ത് പുസ്തക വിതരണം നടത്തി.വിബിന്‍ പി.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സനില്‍ സത്യന്‍ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് ഹരികൃഷ്ണന്‍ പി.യു നന്ദിയും പറഞ്ഞു.വേള്‍ഡ് ഫോട്ടോഗ്രാഫി അസോസിയേഷന്‍്‌റെ മികച്ച ഫോട്ടോഗ്രാഫി പരാമര്‍ശം നേടിയ ശ്യാം സത്യനെ ക്ലബ്ബ് സെക്രട്ടറി നിപിന്‍ എം.എം ആദരിച്ചു.തുടര്‍ന്ന് കോമഡി ഉത്സവം ഫെയിം പ്രഗേഷ് മേപ്പുറത്ത് അവതരിപ്പിച്ച വണ്‍മാന്‍ ഷോയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Advertisement

ലോക സൈക്കിള്‍ദിനത്തില്‍ വേറീട്ടൊരു ആദരം

ഇരിങ്ങാലക്കുട : ലോക സൈക്കിള്‍ ദിനമായ ജൂണ്‍ 3ന് വേറീട്ടൊരു ആദരം.കോമ്പാറ പെരുവല്ലിപാടത്തേ നാട്ടുക്കാരാണ് 64 വര്‍ഷമായി സൈക്കിള്‍ ഉപയോഗിക്കുന്ന മരാത്ത് കുമാരന്‍ (78) എന്ന വ്യക്തിയെ ആദരിച്ചത്.സ്ത്രികളും കുട്ടികളും അടക്കം നിരവധിപേര്‍ പങ്കെടുത്ത പരിപാടിയ്ക്ക് പ്രദേശവാസികളായ ഷൈനി,ഷൈല,രജനി,സി.റോസ് ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി.പുരസിക്കാരവും പൊന്നാടയും ക്യാഷ് അവാര്‍ഡും നല്‍കിയാണ് ആദരം നടത്തിയത്.തുടര്‍ന്ന് സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു.

Advertisement

ഇരിങ്ങാലക്കുടയിലെ അക്രമങ്ങള്‍: സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആരോപിച്ചു

ഇരിങ്ങാലക്കുട : നഗരത്തെ നടുക്കിയ കനാല്‍ബേസ് സ്വദേശി വിജയന്റെ കൊലപാതക കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണെന്നത് കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാറളം പഞ്ചായത്തിലെ പുല്ലത്തറയില്‍ ഏതാനും മാസങ്ങള്‍ക്കു് മുന്‍പ് ബോംബ് ശേഖരം പിടികൂടിയ കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതും കണ്ണൂരില്‍ നിന്നാണെന്നും് ഈ കേസിലെ പ്രതികള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്നും ബോംബ് കേസിലെ പ്രധാന പ്രതിയാണ് ഇപ്പോള്‍ വിജയന്‍ കൊലപാതകത്തിലെ ഒന്നാം പ്രതിയെന്നതും ഗൗരവതരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ കേസിലെ ഒരു പ്രതി തൃശ്ശൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ടിരുന്നതായും . ഈ കേസിലും സിപിഎമ്മിന്റെ സംരക്ഷണത്തിലായിരുന്നു പ്രതികള്‍. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം അക്രമസംഭവങ്ങളില്‍ ഇരിങ്ങാലക്കുടയിലെ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ഭരണത്തിന്റെ തണലില്‍ സമനില തെറ്റിയ സിപിഎം ഇരിങ്ങാലക്കുട എംഎല്‍എയെ ഉപയോഗിച്ച് സിപിഎം ക്രിമിനലുകള്‍ക്കെതിരെയുള്ള പോലീസ് നടപടി മരവിപ്പിച്ച് തെളിയിക്കപ്പെടാത്ത കേസുകളുടെ കണക്കില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയില്‍ നടന്ന കൊലപാതകത്തിലും അക്രമസംഭവങ്ങളിലും കണ്ണൂരിലെ സിപിഎം ഗുണ്ടകളുടെ സഹായത്തോടെയാണെന്നും പോലീസ് ഇത് ഗൗരവമായി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടിഎസ്സ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണു മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

Advertisement

ബദല്‍ ജീവിത സന്ദേശവുമായി ഞാറ്റുവേലമഹോത്സവത്തിന്റെ തുണി സഞ്ചി വിപണിയിലേക്ക്

ഇരിങ്ങാലക്കുട : ഞാറ്റുവേല മഹോത്സവത്തിന്റെ പ്രകൃതി സൗഹൃദ സന്ദേശമുയര്‍ത്തി തുണി സഞ്ചി വിപണിയിലിറക്കി.ജ്യോതിസ് കോളേജില്‍ ചേര്‍ന്ന ഞാറ്റുവേല ഹരിതസംഗമത്തില്‍ വച്ച് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിന് നല്‍കി കൊണ്ടാണ് തുണി സഞ്ചി ഉദ്ഘാടനം ചെയ്തത്.മുന്‍ എം പി പ്രൊഫ .സാവിത്രി ലക്ഷ്മണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍ കെ ഉദയപ്രകാശ് ,കാതറിന്‍ പോള്‍ ,നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,ഡോ എസ് ശ്രീകുമാര്‍ ,പി തങ്കപ്പന്‍ മാസ്റ്റര്‍ ,സി റോസ് ആന്റോ ,മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി ,കൗണ്‍സിലര്‍മാരായ രമേഷ് വാര്യയര്‍ ,അമ്പിളി ജയന്‍ ,അംബിക പള്ളിപ്പുറം ,ശ്രീജ സുരേഷ് ,കോ-ഓഡിനേറ്റര്‍മാരായ റഷീദ് കാറളം ,ഡോ ഇ ജെ വിന്‍സെന്റ് ,രജനി ഗിരിജന്‍ ,സെബാസ്റ്റിയന്‍ മാളിയേക്കല്‍ ,ഷീജാ മോഹനന്‍ ,ഉണ്ണി കൃഷ്ണന്‍ കിഴുത്താണി ,രാധാകൃഷ്ണന്‍ വെട്ടത്ത്,പി കെ ഭാസി ,ജോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.ടെല്‍സണ്‍ കെ പി സ്വാഗതവും ,ലതാ സുരേഷ് നന്ദിയും പറഞ്ഞു.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് പുഴയോരത്തൊരു സായാഹ്നം റിവര്‍ അസംബ്ലി പരിപാടി ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യും .ഡോ കുസുമം ജോസഫ് മുഖ്യാതിഥിയായിരിക്കും

Advertisement

ഇരിങ്ങാലക്കുട ഡോട്ട് കോം ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്കും ഭാര്യ ബിന്‍ ജോസിനും വിവാഹവാര്‍ഷികാശംസകള്‍

ഇരിങ്ങാലക്കുട ഡോട്ട് കോം ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്കും ഭാര്യ ബിന്‍ ജോസിനും വിവാഹവാര്‍ഷികാശംസകള്‍

Advertisement

വിനയം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര : റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എം കെ

ഇരിങ്ങാലക്കുട : ഉയര്‍ന്ന വിജയം നേടുമ്പോഴും വിനയം കാത്തുസൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം കരസ്ഥമാക്കിയവരെന്ന് റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എം കെ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നിയോജകമണ്ഡലത്തിലെ എസ് എസ് എല്‍ സി , പ്ലസ് ടു പരിക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി എം ഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതം പറഞ്ഞു.
കോഴിക്കോട് സര്‍വ്വകലാശ സിന്‍ഡിക്കേറ്റ് അംഗം സി എല്‍ ജോഷി മുഖ്യാതിഥി ആയിരുന്നു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ അജിത് രാജ എം ,ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ എ എം വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹുസൈന്‍ എം എ നന്ദിയും പറഞ്ഞു.630 ഓളം വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രൊഫസര്‍ ഡോ.ഡിജോ ഡാമിയന്‍ ഫെല്ലോഷിപ്പോടെ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലേയ്ക്ക്

ഇരിങ്ങാലക്കുട : രാജ്യാന്തര തലത്തില്‍ ഏറെ പ്രസിദ്ധമായ ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഡിജോ ഡാമിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഊര്‍ജ്ജ സംഭരണ/പരിവര്‍ത്തന സങ്കേതങ്ങള്‍ക്കുതകുന്ന നാനോമെറ്റീരിയല്‍സില്‍ ഐസര്‍ തിരുവനന്തപുരത്തുനിന്നും ഡോക്ടറേറ്റ് നേടിയ ഡിജോ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഡീഗോയില്‍ ആയിരിക്കും അടുത്ത രണ്ടുവര്ഷങ്ങളില്‍ തുടര്‍ഗവേഷണങ്ങള്‍ നടത്തുക. വരും തലമുറയിലെ ബാറ്ററി ടെക്‌നോളജിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ലിഥിയം എയര്‍ ബാറ്ററികളുടെ വികസനവുമായി ബന്ധപെട്ട ഗവേഷക നിര്‍ദ്ദേശമാണ് ഫെല്ലോഷിപ്പിനു അര്‍ഹനാക്കിയത്. ലിഥിയം ബാറ്ററി ഗവേഷണരംഗത്തെ പ്രഗത്ഭയായ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രൊഫസര്‍ ഷെര്‍ളി മെങ്ങു മായി ചേര്‍ന്നാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2016 ല്‍ ചിക്കഗോയില്‍ നടന്ന അന്താരാഷ്ട്ര ലിഥിയം ബാറ്ററി സമ്മേളനത്തിനിടെ പ്രൊഫ. മെങ്ങുമായുള്ള കൂടിക്കാഴ്ച നിര്‍ണ്ണായകമായി. നിലവില്‍ ലിഥിയം ബാറ്റെറികള്‍ക്കായി പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മുടെ രാജ്യത്തിന് ഏറെ ഗുണകരമാകും പ്രസ്തുത പ്രവര്‍ത്തന പരിചയം എന്നുറച്ചു വിശ്വസിക്കുന്നു ഈ അധ്യാപകന്‍. മറ്റു ഫെല്ലോഷിപ്പുകളെ അപേക്ഷിച്ചു ഉഭയരാജ്യങ്ങള്‍ക്കിടയിലെ സാംസ്‌കാരിക സാങ്കേതികവിദ്യാ കൈമാറ്റത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷനുകളുമായി കൈകോര്‍ത്തു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ-ഉല്‍പാദന കേന്ദ്രം വിഭാവനം ചെയ്യുന്നു ഡോ. ഡിജോ ഡാമിയന്‍. അന്നമനട പാലിശ്ശേരി വടക്കന്‍ ഡാമിയന്‍-ജോയ്സ് ദമ്പതികളുടെ മകനാണ്. ഭാര്യ നയന ഫ്രാന്‍സിസ്.

Advertisement

കോണത്തുകുന്ന് പൂവത്തുംകടവ് റോഡിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനായി പ്രവര്‍ത്തിച്ച സ്‌നേഹധാര പ്രവര്‍ത്തകര്‍

കോണത്തുകുന്ന്: കോണത്തുകുന്ന് – പൂവത്തും കടവ് റോഡരികിലെ കാനയും സമീപ പ്രദേശവും സ്‌നേഹധാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മഴക്കാലത്ത് ഈ സ്ഥലത്ത് വെള്ളക്കെട്ട് പതിവാണ്. റോഡരികിലെ കാന മണ്ണ് മൂടി അടഞ്ഞതിനാല്‍ വെള്ളം മുഴുവനായും റോഡിലൂടെയാണ് ഒഴുകാറ്. കാനയോട് ചേര്‍ന്നുണ്ടായിരുന്ന സ്ലാബുകള്‍ മാറ്റി കാനയിലെ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തു. പുല്ലു പിടിച്ചിരുന്ന പ്രദേശം വൃത്തിയാക്കുകയും ചെയ്തു. സ്‌നേഹധാരയുടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ബസ്സ് സ്റ്റോപ്പ് കൂടിയായ പ്രദേശത്തെ വെള്ളക്കെട്ട് മൂലം യാത്രക്കാരും, കച്ചവടക്കാരും മഴക്കാലത്ത് ദുരിതംഅനുഭവിച്ചിരുന്നു. ഇതിനാണ് സ്‌നേഹധാര പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെ പരിഹാരമായത്.

 

Advertisement

ആളൂര്‍ കദളിച്ചിറ ഉടന്‍ നവീകരിക്കണം; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: പഞ്ചായത്തിലെ മുഖ്യ ജലസ്രോതസായ ആളൂര്‍ കദളിച്ചിറ അധികാരികളുടെ അനാസ്ഥ മൂലം നാശോന്മുഖമായികൊണ്ടിരിക്കയാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. കദളിച്ചിറ നവീകരണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗിച്ചിരുന്നതാണ് കദളിച്ചിറ. ഇപ്പോള്‍ കാടുപിടിച്ചും വെള്ളമില്ലാതെയും കിടക്കുകയാണ്.ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, റോക്കി ആളൂക്കാരന്‍, ജോബി മണവാളന്‍, ജോജോ മാടവന, ഡെന്നീസ് കണ്ണംകുന്നി, കൊച്ചുവാറു എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

ഗംഗാദേവി സുനില്‍ സ്ഥിരം സമിതി അധ്യക്ഷ

മുരിയാട്: ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ ഗംഗാദേവി സുനില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം സ്ഥിരം സമിതി അധ്യക്ഷയായിരുന്ന മോളി ജേക്കബ് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് മുകുന്ദപുരം സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഭരണാധികാരിയായിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe