മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റ് റമദാന്‍ റിലീഫ് വിതരണം ചെയ്തു

277
Advertisement

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. കാട്ടുങ്ങച്ചിറ പി ടി ആര്‍ മഹല്‍ ഹാളില്‍ വെച്ച് എം എസ് എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ദീന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി നാസര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഏ അബ്ദുള്‍ ബഷീര്‍ ,ഇരിങ്ങാലക്കുട ജുമാ അത്ത് സെക്രട്ടറി പി കെ അലി സാബ്രി , പ്രസിഡന്റ് കെ ഏസൈതജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് സെക്രട്ടറി പി ഏ നസീര്‍ സ്വാഗതവും എം എസ് എസ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി കെ റാഫി നന്ദിയും പറഞ്ഞു. കാട്ടുങ്ങച്ചിറ ജുമാസ്ജിദ് ഇമാം സിയാദ് ഫൈസി റമദാന്‍ സന്ദേശം നല്‍കി

Advertisement