വിനയം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര : റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എം കെ

580
Advertisement

ഇരിങ്ങാലക്കുട : ഉയര്‍ന്ന വിജയം നേടുമ്പോഴും വിനയം കാത്തുസൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം കരസ്ഥമാക്കിയവരെന്ന് റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എം കെ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നിയോജകമണ്ഡലത്തിലെ എസ് എസ് എല്‍ സി , പ്ലസ് ടു പരിക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി എം ഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതം പറഞ്ഞു.
കോഴിക്കോട് സര്‍വ്വകലാശ സിന്‍ഡിക്കേറ്റ് അംഗം സി എല്‍ ജോഷി മുഖ്യാതിഥി ആയിരുന്നു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ അജിത് രാജ എം ,ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ എ എം വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹുസൈന്‍ എം എ നന്ദിയും പറഞ്ഞു.630 ഓളം വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

Advertisement