22.9 C
Irinjālakuda
Friday, January 24, 2025
Home Blog Page 571

‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും കോളേജിലെ എന്‍ എസ് എസ് -എന്‍ സി സി യൂണിറ്റുകളും ,ബയോഡൈവേഴ്‌സിറ്റി ക്ലബും തൃശ്ശൂര്‍ സി എം ഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസ വകുപ്പും, ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജും ,ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളും സംയുക്തമായി നടപ്പിലാക്കുന്ന ‘ എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് ‘പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം എല്‍ എ കെ യു അരുണന്‍ മാവിന്റെ തൈ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ മാത്യു പോള്‍ ഊക്കന് നല്‍കി കൊണ്ട് നിര്‍വഹിച്ചു

 

Advertisement

‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍’-ഡി വൈ എഫ് ഐ ആയിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് വ്യക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു

ജൂണ്‍-5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തില്‍ Dyfl ഇരിങ്ങാലക്കുടയില്‍ ആയിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് വ്യക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം പടിയൂരില്‍ വെച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് മേഖലാ കമ്മറ്റി നടത്തിയ വൃക്ഷത്തെ നടല്‍ പരിപാടി ഇരിങ്ങാലക്കുട സെന്റ്:ജോസഫ് വനിത കോളേജ് എഡിറ്ററും SFl ഏരിയാ കമ്മറ്റി അംഗം കൂടിയായ ഗംഗ ഗോപി നിര്‍വഹിച്ചു. മേഖലാ സെക്രട്ടറി കെ.കെ ശ്രീജിത്ത് പ്രസിഡന്റ് നിതീഷ് മോഹന്‍, ട്രഷറര്‍ എ.എസ് ഷാരംഗ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു

എടതിരിഞ്ഞി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന ഹരിത ക്ഷേത്രം രണ്ടാം ഘട്ടം കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍ഡും വൈദ്യരെത്‌നം ഔഷധശാലയുടെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 രാവിലെ 9.30 ന് പോത്താനി ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എ ഷീജ ഉല്‍ഘടനം ചെയ്തു,തൃശൂര്‍ ഫോറസ്‌ററ് സീനിയര്‍ ഓഫീസര്‍ ശ്രീ കെ വേണുഗോപാല്‍,റവന്യൂ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു ദേവസ്വം ഓഫീസര്‍ എം സുധീര്‍,ക്ഷേത്ര പുനരുദ്ധാരകമ്മിറ്റി സെക്രട്ടറി കെ വി ഹജീഷ്, പ്രസിഡന്റ് പി എം കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി .

 

Advertisement

ഇരിങ്ങാലക്കൂട ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട  ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും ക്വിസ്സ് മത്സരവും വൃക്ഷ തൈ നടുകയും ചെയ്തു ഈ പരിപാടിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട കൈ്വസ്റ്റ് കോളേജ് മുന്‍ അധ്യാപകനായ ഡോക്ടര്‍ ട’ ശ്രീകുമാര്‍ ഉത്ഘാടനം ചെയ്ത് ഇരിങ്ങാലക്കൂട ന്വേച്ചര്‍ ക്ലബ് അംഗങ്ങളുടെ നേത്യത്യത്തില്‍ പരിസ്ഥിതിയോടനുബന്ധിച്ചുള്ള ചിത്ര പ്രദര്‍ശനം നടത്തി നിപ്പോണ്‍ ടോയററ്റ കമ്പനി എജന്‍സി വിദ്യാത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്ത് HM .ടി .വി.രമണി ,പ്യാരിജ M , പി.ടി.എ പ്രസിഡന്റ് ജോയ് കേനേങ്ങാടന്‍ പക്ഷി’ നിരീക്ഷകയായ മിനി ,ഇരിങ്ങാലക്കുട ന്വേച്ചര്‍ ക്ലബ് അംഗമായ നിഖില്‍ ഹേന കെ. ആര്‍ എന്നിവര്‍ സംസാരിച്ചു സി.എസ്.അബ്ദുള്‍ ഹഖ് . നന്ദിയും രേഖപ്പെടുത്തി

 

Advertisement

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.ഇരിങ്ങാലക്കുട അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ കെ കെ നന്ദനന്‍ വിത്ത് പാകി കൊണ്ട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ടി സുശീല വൃക്ഷ തൈ വിതരണം ചെയ്തു.എച്ച് എം സി.റോസ്‌ലറ്റ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും വിദ്യാലയം ഗ്രീന്‍ പ്രോട്ടോക്കോളായി പ്രഖ്യാപിക്കുകയും ചെയ്തു.എം പി ടി എ പ്രസിഡന്റ് മിനി കാളിയങ്കര കുട്ടികള്‍ക്ക് വിത്ത് വിതരണം ചെയ്തു.പരിസ്ഥിതി സംരക്ഷണം കുട്ടികളില്‍ ഉണര്‍ത്തുന്ന നൃത്ത ശില്പം ,സംഘഗാനം ,പ്രസംഗം തുടങ്ങിയവ നടന്നു.അമ്‌ന ഷെരീഫ് സ്വാഗതവും അസ്‌ന നന്ദിയും പറഞ്ഞു

Advertisement

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയ്‌ക്കൊരു പന പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആനയായ മേഘാര്‍ജ്ജുന് ഭക്ഷണത്തിനായി ഇനി ക്ഷേത്രവളപ്പിലെ പനയോല തന്നേ കിട്ടുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.ഒരു ദിവസം 20 ഓളം പനഓല അടക്കം ഒരു ലക്ഷം രൂപയോളം മാസം ദേവസ്വം ആനയ്ക്ക് ചിലവ് വരുന്നുണ്ട്.ഉത്സവത്തിന് 110 ടണ്‍ പനയോലയാണ് ആനകള്‍ക്ക് മാത്രമായി ഇറക്കിയത് ഇത്തരത്തില്‍ ലക്ഷകണക്കിന് രൂപ ചിലവാകുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഉപയോഗ്യശൂന്യമായി ക്ഷേത്ര അതീനതയില്‍ കിടക്കുന്ന ഭൂമികളില്‍ ആനപന നട്ട് വളര്‍ത്താന്‍ തീരുമാനിച്ചത്.ദേവസ്വം ആനതാവളത്തില്‍ നടന്ന ചടങ്ങ് ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.ദേവസ്വം ജീവനക്കാര്‍,ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്‌സ്,ഭക്തജനങ്ങള്‍ അടക്കം നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisement

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി. ജൂണ്‍ 5 രാവിലെ 10 മണിയ്ക്ക് കോളേജിന്റെ പൂന്തോട്ടത്തിന്റെ ചുമതലയുള്ള സി. ജെയ്‌സി മരിയ ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ . പി. ബാബുരാജില്‍ നിന്നും ഹോസ്റ്റല്‍ മുറ്റത്ത് നടാന്‍ അശോകമരത്തൈകള്‍ വാര്‍ഡന്‍ ഡോ. സി. ക്ലെയര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് എന്‍. സി.സി. കേഡറ്റുകളും വനം വകുപ്പും ചേര്‍ന്ന് ഇരിങ്ങാലക്കുട ടൗണില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണറാലി നടത്തി. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോ, വനം വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ശ്രീ. പി. ബാബുരാജ്, ബീറ്റ് ഓഫീസര്‍ ശ്രീ. സി.ജി. സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

നഗരസഭയും ജീവനക്കാരും കൈകോര്‍ത്തു; കെ.എസ്.ഇ.ബി ഗാന്ധിഗ്രാം ഓഫീസ് നവീകരിച്ചു

ഇരിങ്ങാലക്കുട: നഗരസഭയും ജീവനക്കാരും കൈകോര്‍ത്തതോടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി. നമ്പര്‍ ടു സെക്ഷന്‍ ഗാന്ധിഗ്രാം ഓഫീസിന് പുനര്‍ജ്ജന്മം. വര്‍ഷങ്ങളായി അറ്റകുറ്റപണികളില്ലാതെ കിടന്നിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടിടമാണ് നഗരസഭയും സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് നവീകരിച്ചത്. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് സെക്ഷന്‍ ഓഫീസിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ നഗരസഭ തുക അനുവദിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഫ്ളോര്‍ ടൈലിങ്ങും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ട് ബാത്ത് റൂമുകളും നവീകരിക്കാനാണ് നഗരസഭ തുക അനുവദിച്ച് നല്‍കിയത്. മേല്‍ക്കൂരയും ടൈലിങ്ങും പൂര്‍ത്തിയായതോടെ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ പഴയ സീലിങ്ങും വയറിങ്ങും മാറ്റി. പെയിന്റ് ചെയ്ത് കെട്ടിടത്തിന്റെ മോടികൂട്ടി നവീകരിച്ചു. രണ്ടരമാസത്തോളം സമയമെടുത്താണ് കെട്ടിടത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതില്‍ ഒരുമാസത്തോളം കെട്ടിടത്തിന് പുറത്തിരുന്നായിരുന്നു ജീവനക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അസി. എഞ്ചിനിയര്‍ സുധീപ്. എസ്സിന്റെ നേതൃത്വത്തില്‍ എല്ലാ ജീവനക്കാരുടെ കൂട്ടായ്മയിലായിരുന്നു ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബാത്ത്റൂമുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അസി. എഞ്ചിനിയര്‍ സുധീപ് പറഞ്ഞു. കെട്ടിടവും മറ്റുസൗകര്യങ്ങളും നവീകരിച്ചെങ്കിലും കുടിവെള്ളത്തിനായി ഇപ്പോഴും വാട്ടര്‍ അതോററ്റിയെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണയാണ് വെള്ളം ലഭിക്കുന്നത്. ഈ കെട്ടിടത്തിലെ ടോയ്ലറ്റുകളാണ് ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ പരിശീലനത്തിനും ടെസ്റ്റിനുമായി എത്തുന്ന സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നത്. ഒരു കിണര്‍ കുത്തുകയും ഈ കോമ്പൗണ്ടില്‍ തന്നെ ഗ്രൗണ്ടിലേക്ക് മുഖം തിരിച്ച് നില്‍ക്കുന്ന രീതിയില്‍ പരിശീലനത്തിനെത്തുന്നവര്‍ക്കായി ബാത്ത്റൂമുകള്‍ നിര്‍മ്മിച്ചുനല്‍കിയാല്‍ വളരെയേറെ ഉപയോഗപ്രദമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തുള്ള കെ.എസ്.ഇ.ബി എഞ്ചിനിയറിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കെട്ടിടത്തിന് വര്‍ഷങ്ങളായി ഫിറ്റ്നസ്സില്ല. നമ്പര്‍ ടൂ സെക്ഷന്‍ ഓഫീസിന്റെ സ്റ്റോര്‍ റൂമും, ജീവനക്കാരുടെ വിശ്രമമുറിയും ഈ കെട്ടിടത്തിലുള്ളത്. ഫിറ്റ്നസ്സില്ലാതെ നില്‍ക്കുന്ന ഈ കെട്ടിടം പുനര്‍നിര്‍മ്മിക്കുകയോ, മേല്‍ക്കൂരയും മുറികളുടെ ചുമരുകളും പൊളിച്ചുനീക്കി ഹാളാക്കി മാറ്റി തരുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അസി. എഞ്ചിനിയര്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് ഇവിടെ ഉള്ളത്. അതിനാല്‍ സുരക്ഷയ്ക്കായി ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്നും നഗരസഭയോട് ആവശ്യപ്പെട്ടീട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Advertisement

ആര്‍ഷയോഗകേന്ദ്ര ലോകപരിസ്ഥിതി ദിനം ആചരിച്ചു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ആര്‍ഷയോഗകേന്ദ്ര ലോകപരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വൃക്ഷതൈ വിതരണം നടത്തി.. ആര്‍ഷയോഗകേന്ദ്ര ഡയറക്ടര്‍ ഷൈജു തെയ്യശ്ശേരി നേതൃത്വം നല്‍കിയ ചടങ്ങില്‍ പോളി കുറ്റിക്കാടന്‍ പരിസ്ഥിതി സന്ദേശം നല്‍കി. .

 

Advertisement

പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവം:ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

വള്ളിവട്ടം:പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവത്തിന്റെ ഭാഗമായി ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് സി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബു വിതരണം ചെയ്തു
കേരളത്തില്‍ പരിസ്ഥിതി മലിനപ്പെടുത്തുന്ന പ്രവണത കൂടി വരികയാണെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിക്കണമെന്നും സി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബു പറഞ്ഞു. വള്ളിവട്ടം ബാലവേദി സംഘടിപ്പിച്ച പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയികളെ മുന്‍ നഗരസഭ ചെയര്‍പെഴ്‌സന്‍ സി.സി.വിപിന്‍ചന്ദ്രന്‍ അനുമോദിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായുള്ള വൃക്ഷത്തൈ വിതരണം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ നിഷ ഷാജി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷനായി. എ.എസ്.സുരേഷ്ബാബു, വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., , കെ.ജി.ശിവാനന്ദന്‍, വി.എസ്.ഉണ്ണികൃഷ്ണന്‍, ജവാബ് എറിയാട്, സനില്‍ വട്ടത്തറ, പ്രീതി സുരേഷ്, ഇ.ആര്‍.വിശ്വേശ്വരന്‍, ഇ.എസ്.ആയുഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

 

Advertisement

സെന്റ് ജോസഫ് കോളേജില്‍ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജ് ഇംഗ്ലീഷ് വിഭാഗം അന്താരാഷ്ട്ര ശില്‍്പശാല സംഘടിപ്പിച്ചു.വിശ്വ സാഹിത്യ പഠനവും അവലോകനവും ജീവിതത്തോടു ചേര്‍ന്ന് എന്ന വിഷയത്തില്‍ റോസ്ബ്രൗണ്‍ (നാഷണല്‍ ബോര്‍ഡ് ഫൈഡ് ടീച്ചര്‍ ,അറോറ ഹൈസ്‌കൂള്‍ ,ഒ ഹൈയോ അമേരിക്ക)ക്ലാസ് നയിച്ചു.വിശ്വസാഹിത്യ കൃതികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന തലമുറയല്ല അവയിലൂടെ മൂല്യങ്ങളെ സ്വാംശീകരിക്കുന്ന തലമുറയാണ് ഭാവിയെ വാര്‍ത്തെടുക്കുന്നവരെന്ന്  അവര്‍ പറഞ്ഞു.ക്ലാസ് മുറികളില്‍ നിശിതമായ പഠന രീതികളിലൂടെയാണ് സാഹിത്യത്തെ അറിയേണ്ടത്.സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ടാവണം അതു പഠിക്കേണ്ടത്.കോളേജ് പ്രിന്‍സിപ്പല്‍ സി.ഇസബെല്‍ അദ്ധ്യക്ഷയായിരുന്നു.ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ .ആഷ തോമസ് ,സുജിത വി എസ് ,വീണ സാനി ,വിദ്യാര്‍ത്ഥി പ്രതിനിധികളായ അഞ്ജന ജയകുമാര്‍ ,റിനി ജോയ് എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവാദവും ചര്‍ച്ചകളും നടന്നു

Advertisement

”ഹരിത ക്ഷേത്രം” :നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും പത്രങ്ങളും നല്‍കുന്ന ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു

മാടായിക്കോണം:അഷ്ട വൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധ ശാലയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടത്തുന്ന ”ഹരിത ക്ഷേത്രം” പദ്ധതിയുടെ ഭാഗമായി മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവ ക്ഷേത്രത്തില്‍ നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും പത്രങ്ങളും നല്‍കുന്ന ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു. ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി അംബിക പള്ളിപ്പുറത്ത് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപേദശക സമിതി സെക്രട്ടറി ശ്രീ സുജേഷ് കണ്ണാട്ട് ഔഷധ ചെടിയുടെ നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈദ്യ രത്‌നം PRO ഗോകുല്‍ ദാസ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുകുന്ദന്‍ P , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍ V R രമ, ദേവസ്വം ഓഫീസര്‍ സുധീര്‍ M എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം മേല്‍ശാന്തി, ഭക്ത ജനങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

Advertisement

കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരാഗ്‌നി സംഗമം സംഘടിപ്പിച്ചു

മാപ്രാണം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദന ചില വിന്റെ 150 ശതമാനം തറവില നിശ്ചയിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കുക, കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ പുന:സ്ഥാപിക്കുക,കേരളത്തിന് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരാഗ്‌നി സംഗമം സംഘടിപ്പിച്ചു. മാപ്രാണം സെന്ററില്‍ നടന്ന കര്‍ഷക പ്രതിഷേധ പരിപാടി കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റിയംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം.ബി.രാജു, കെ.ജെ.ജോണ്‍സണ്‍,എം.അനില്‍കുമാര്‍, പി.എം.സുധന്‍, ഐ.ആര്‍.ബൈജു എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

ഞാറ്റുവേലമഹോത്സവം 2018 ഹരിതപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഹരിതപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.മത്സ്യകൃഷി,വാഴ കൃഷി,കേരകര്‍ഷകന്‍,കിഴങ്ങ് വര്‍ഗ്ഗ കൃഷി,ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം,അലങ്കാര സസ്യങ്ങള്‍,മഴവെള്ള സംഭരണി.എന്നി മേഖലകളിലേയ്ക്കാണ് ഹരിത പുരസ്‌ക്കാരം നല്‍കുന്നത്.അതത് മേഖലകളില്‍ മികവ് തെളിയിക്കുന്നവരെ നിര്‍ദ്ദേശിക്കാനും സ്വയം അപേക്ഷിക്കാനും അവസരമുണ്ടായിരിക്കും.2018 ജൂണ്‍ 9 ന് മുമ്പായി നിര്‍ദേശങ്ങള്‍ ലഭിയ്ക്കണം ഫോണ്‍ 7736000405,9446402878,7012072335

 

Advertisement

‘കര്‍ഷകരുടെ കൂട്ടായ്മ’:ടാബും ബില്ലിംങ്ങ് മെഷീനും വിതരണം ചെയ്തു

കാട്ടൂര്‍ :കാട്ടൂര്‍ ഗ്രാമപഞ്ചായത്തും കൃഷി ഭവനും നടത്തിയ കര്‍ഷകരുടെ കൂട്ടായ്മ എന്ന പരിപാടിയില്‍ പുതുതായി നിയമിച്ച കര്‍ഷക മിത്രക്ക് ടാബും ,ബില്ലിംങ്ങ് മെഷീനും കൈമാറി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി ടി വി ലത അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍ സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റന്റ് നന്ദി പറഞ്ഞു

Advertisement

‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’: എസ് എഫ് ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി RILP സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി സോനാ കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ഏരിയാ പ്രസിഡന്റ് വിഷ്ണൂ പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ജിനു ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയാ ജോ. സെക്രട്ടറി എബി സ്വാഗതവും യദു K D നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ നടത്തി.

 

Advertisement

നീഡ്‌സ് മികവ് 2018: കരുണയും കരുതലും ശ്രദ്ധേയം.

ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മികവ് 2018 സംഘടിപ്പിച്ചു.വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.ഇതോടൊപ്പം കരുണയും കരുതലും പദ്ധതിയുടെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കി. മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ നല്‍കി വരുന്ന ചികിത്സാ സഹായം രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
നഫറീസ് ഗുലാം, അരുണിമ ശരത്, മെഹറിന്‍, ജോസഫ് റോയി, മേരി ഷിജോ, അലീന ജോണ്‍ ഗ്രേഷ്യസ്, നിതീഷ തോമസ്, എന്നിവരെ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
ചടങ്ങില്‍ ഡോ.എസ്.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.എം.എന്‍.തമ്പാന്‍, എസ്.ബോസ്‌കുമാര്‍, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്തില്‍ ജൂണ്‍ 3 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.കേരളത്തിന്റെ ഔദ്യോധികഫലമായി ചക്കയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ചക്ക ഉത്പാദകവര്‍ദ്ദനവ് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.ജ്യോതിസ് കോളേജില്‍ നടന്ന ചടങ്ങ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്ലാവ് ജയന്‍,സി.റോസ് ആന്റോ,ഫാ.ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തി,വാര്‍ഡ് മെമ്പര്‍ പി വി ശിവകുമാര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഞാറ്റുവേല മഹോത്സവം കോഡിനേറ്റര്‍ ബിജു പൗലോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മിഥു എഡിസണ്‍ നന്ദിയും പറഞ്ഞു.ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ജൂണ്‍ 6 ന് മൂര്‍ക്കനാട് ബണ്ട് റോഡില്‍ മാമ്പഴ സൗഹൃത പാതയോരം പരിപാടി നടക്കും.

Advertisement

മദ്യപിച്ചിരിക്കിലേ പണത്തേ ചൊല്ലി തര്‍ക്കത്തേ തുടര്‍ന്ന് കൊലപാതകം : ബംഗാള്‍ സ്വദേശിക്ക് കഠിനതടവ്

ഇരിങ്ങാലക്കുട : നെന്മണിക്കര തലവണിക്കര താഴത്തോന്‍ ടൈല്‍ ഫാക്ടറിക്ക് സമീപം ഝാര്‍ഖണ്ഡ് സ്വദേശി മരണപ്പെട്ട കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാര്‍ഖണ്ഡ് സിംഡേഗ ജില്ലയില്‍ ബഗഡേഗ വില്ലേജില്‍ സബക് കുമ്രാ( 19 )യെയാണ് ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാല്‍ 3 മാസം കൂടി കഠിന തടവ് അനുഭവിക്കണം.നെന്മണിക്കരയിലെ നിര്‍മ്മാണ തൊഴിലാളികളായ സബക് കുമ്രാ ഝാര്‍ഖണ്ഡ് സ്വദേശിയായ ദിനനാഥ് മാഞ്ചി എന്നയാളുമായി പണം കടം ചോദിച്ചത് കൊടുക്കാത്തതിന്റെ പേരില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് 7 . 3 .2017 രാത്രി തലവണിക്കരയിലുള്ള വീടിന്റെ സമീപം മദ്യപിച്ച് ഇരിക്കുമ്പോള്‍ കലുങ്കില്‍ നിന്നും സബക് കുമ്രാ,ദിനനാഥ് മാഞ്ചിയെ തള്ളി താഴെയിടുകയും തുടര്‍ന്ന് മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.പുതുക്കാട് പോലീസ് രെജിസ്റ്റര്‍ ചെയ്ത കേസ് പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ് പി സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തീട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി. അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരം എന്നിവര്‍ ഹാജരായി.

 

Advertisement

സെന്റ് ജോസഫ്‌സ് കോളേജില്‍ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കു പകരം സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ . സിസ്റ്റര്‍ ഇസബല്‍ നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് വൈസ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ആശ, ജൂട്ട് ബാഗുകള്‍ വിതരണം ചെയ്തു.പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി വൃക്ഷങ്ങളുടെ മൂല്യം കുട്ടികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നക്ഷത്ര വനം പദ്ധതി വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര കലാ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത യോഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ ബിനു ടി വി , പരിസ്ഥിതി ക്ലബ് അംഗം ഗംഗാ ഗോപി എന്നിവര്‍ സംസാരിച്ചു.

 

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe