സെന്റ് ജോസഫ്‌സ് കോളേജില്‍ പരിസ്ഥിതി ദിനാഘോഷം

614
Advertisement

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കു പകരം സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ . സിസ്റ്റര്‍ ഇസബല്‍ നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് വൈസ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ആശ, ജൂട്ട് ബാഗുകള്‍ വിതരണം ചെയ്തു.പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി വൃക്ഷങ്ങളുടെ മൂല്യം കുട്ടികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നക്ഷത്ര വനം പദ്ധതി വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര കലാ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത യോഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ ബിനു ടി വി , പരിസ്ഥിതി ക്ലബ് അംഗം ഗംഗാ ഗോപി എന്നിവര്‍ സംസാരിച്ചു.

 

 

Advertisement