ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

448

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്തില്‍ ജൂണ്‍ 3 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.കേരളത്തിന്റെ ഔദ്യോധികഫലമായി ചക്കയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ചക്ക ഉത്പാദകവര്‍ദ്ദനവ് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.ജ്യോതിസ് കോളേജില്‍ നടന്ന ചടങ്ങ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്ലാവ് ജയന്‍,സി.റോസ് ആന്റോ,ഫാ.ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തി,വാര്‍ഡ് മെമ്പര്‍ പി വി ശിവകുമാര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഞാറ്റുവേല മഹോത്സവം കോഡിനേറ്റര്‍ ബിജു പൗലോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മിഥു എഡിസണ്‍ നന്ദിയും പറഞ്ഞു.ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ജൂണ്‍ 6 ന് മൂര്‍ക്കനാട് ബണ്ട് റോഡില്‍ മാമ്പഴ സൗഹൃത പാതയോരം പരിപാടി നടക്കും.

Advertisement