21.9 C
Irinjālakuda
Friday, January 24, 2025
Home Blog Page 570

അരിക്കാട്ട് വര്‍ഗ്ഗീസ് മകന്‍ ജോണ്‍സണ്‍ (57) നിര്യാതനായി

അരിക്കാട്ട് വര്‍ഗ്ഗീസ് മകന്‍ ജോണ്‍സണ്‍ (57) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.ഭാര്യ മിനി നെടുവേലി തൊമ്മന്‍ കുടുംബാംഗം .മക്കള്‍ -ആല്‍വിന്‍ ,ഫെല്‍വിന്‍

Advertisement

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ പരിസ്ഥിതി ദിനമാഘോഷിച്ചു

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂള്‍ പരിസ്ഥിതി ദിനാചരണം മുരിയാട് കൃഷി ഓഫീസര്‍ കെ യു രാധിക് ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്് സരള വിക്രമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസ്റ്റ പരിസ്ഥിതി പ്രതിഞ്ജ ചൊല്ലി കൊടുത്തു പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ,മദര്‍ സുപ്പിരിയര്‍ സിസ്റ്റര്‍ ജിത, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ അനശ്വര എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ബ്ലോക്ക് പഞ്ചായത്തില്‍ അക്വാപോണിക്‌സ് ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി പ്രകാരം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിച്ച അക്വാപോണിക്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ലോകപരിസ്ഥിതിദിനത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി വി കുമാരന്‍ സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി,മറ്റ് ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.കെ വി രാജന്‍ നന്ദി പറഞ്ഞു

Advertisement

ഇരിങ്ങാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനമാചരിച്ചു

ഇരിങ്ങാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍ നിര്‍വഹിച്ചു.അസ്സി.മാനേജര്‍ ഫാ അജോ പുളിക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക അവാര്‍ഡ് നേടിയ മിനി കാളിയേങ്കരയെ ആദരിച്ചു. വൃക്ഷത്തൈ വിതരണോല്‍ഘാടനം പിടിഎ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തോമസ് തൊകലത്ത് സ്‌കൂള്‍ ലീഡറിനു കൈമാറി പ്രധാന അധ്യാപിക ലിസി ജോണ്‍സണ്‍, റിജി ജോയ്, ലിന്‍ഡ, പ്രീതി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

പരിസ്ഥിതി ദിനാചരണം:കല്പറമ്പ് കോസ് മോപോളിറ്റന്‍ ക്ലബ്ബ് & ലൈബ്രറിയില്‍ മഴക്കുഴി നിര്‍മ്മാണവും വൃക്ഷത്തൈ വിതരണം നടത്തി

കല്പറമ്പ്: കല്പറമ്പ് കോസ് മോപോളിറ്റന്‍ ക്ലബ്ബ് & ലൈബ്രറിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മഴക്കുഴി നിര്‍മ്മാണവും വൃക്ഷത്തൈ വിതരണം നടത്തി. സെക്രട്ടറി . സാജു ടി.ജെ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഗത്ഭ പരിസ്ഥിതി പ്രവര്‍ത്തകനും ശാസത്രസാഹിത്യ പരിഷത് അംഗവുമായ .രവീന്ദ്രന്‍ തൃക്കോവില്‍, . കെ.ജെ. പൗലോസ് മാസ്റ്റര്‍ എന്നിവര്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച നയിച്ചു. അകാലത്തില്‍ അന്തരിച്ച മുന്‍ ലൈബ്രറി പ്രസിഡണ്ട് – വിനോദ് കെ.ബി.യ്ക്ക് യോഗം അനുസ്മരണം രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി . TM സന്ധ്യ നന്ദി പ്രകാശിപ്പിച്ചു.’ 100 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

Advertisement

അണിമംഗലത്ത് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

ഇരിങ്ങാലക്കുട ചെറുമുക്ക് ടെമ്പിള്‍ റോഡില്‍ അണിമംഗലത്ത് നാരായണന്‍ നമ്പൂതിരി (അപ്പുകുട്ടന്‍ 72വയസ്സ്) 6-6-2018 അന്തരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കീഴ്ശാന്തി കുടുംബാംഗവും
കൂടല്‍മാണിക്യം ദേവസ്വം ജീവനക്കാരനായിരുന്നു. ഷൊര്‍ണ്ണൂര്‍ കാരേക്കാട് തെക്കെപ്പാട്ട് മനയ്ക്കല്‍ പ്രേമ നാരായണനാണ് ഭാര്യ. സഹോദരങ്ങള്‍: ഗൗരി, ദേവകി, ആര്യ, സാവിത്രി, കൃഷ്ണന്‍, ശാന്ത, സുഭദ്ര, ഭവാനി, പുരുഷോത്തമന്‍. 7-6-2018 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയില്‍ വെച്ച് സംസ്‌ക്കാരം.

 

Advertisement

സമര യൗവ്വനത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരം’ ഇരിങ്ങാലക്കുടയില്‍ യുവധാരയുടെ ആദ്യ വരിക്കാരനായി അശോകന്‍ ചരുവില്‍.

ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ യുവധാരയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിനെ ആദ്യ വരിക്കാരനാക്കി ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് യുവധാരയുടെ പതിപ്പ് കൈമാറി. ”സമര യൗവ്വനത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരം’ എന്ന സന്ദേശമുയര്‍ത്തിയാണ് യുവധാരയുടെ പ്രചരണം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് നേതാക്കളായ ആര്‍.എല്‍.ശ്രീലാല്‍, വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, രാഹുല്‍.ടി.രവീന്ദ്രന്‍, ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement

മാമ്പഴപെരുമഴക്കായ് ഞാറ്റുവേലമഹോത്സവം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേലമഹോതസവത്തിന്റെ ഭാഗമായി മാമ്പഴ പെരുമഴ ലക്ഷ്യമിട്ട് ‘മാമ്പഴ സൗഹൃദ പാതയോരം’ പരിപാടിക്ക് തുടക്കമായി.മൂര്‍ക്കനാട്-കാറളം ബണ്ട് റോഡില്‍ പാതയോരങ്ങളെ മാമ്പഴ സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നഗരസഭ ഒന്നാം വാര്‍ഡ് സഭ,ജെ.സി.ഐ ഇരിങ്ങാലക്കുട,എന്‍.എസ്.എസ് യൂണിറ്റ് മൂര്‍ക്കനാട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ഓരോ മാവിനും എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് പരിരക്ഷണത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.ഓരോ വര്‍ഷവും ഏറ്റവും മികച്ച രീതിയോടെ തൈകള്‍ സംരക്ഷിക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് ഹരിതവിദ്യാര്‍ത്ഥി പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും.പദ്ധതി ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മാമ്പഴസൗഹൃദ പാതയോരം സംഘാടകസമിതി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷനായിരുന്നു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.കവി രാജന്‍ നെല്ലായി,ഫാ.ജോണ്‍ പാലിയേക്കര,ജെ.സി.ഐ സോണ്‍ ചെയര്‍മാന്‍ രാജേഷ് ശര്‍മ്മ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍,കൗണ്‍സിലര്‍മാരായ എം.ആര്‍.സഹദേവന്‍,രമേഷ് വാര്യര്‍,മുന്‍ നഗരസഭ ചെയര്‍മാന്‍ സോണിയഗിരി,മുന്‍ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ചിന്താ ധര്‍മ്മരാജന്‍,എം.എന്‍.തമ്പാന്‍,എ.സി.സുരേഷ്,ജെ.സി.ഐ ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിഷോണ്‍ ജോസ്,ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.അഡ്വ.ഹോബി ജോളി സ്വാഗതവും ,എന്‍.എസ്.എസ് കോഡിനേറ്റര്‍ പ്രീതി ഡേവിസ് നന്ദിയും പറഞ്ഞു.ജൂണ്‍ 7 ന് വ്യാഴം കാലത്ത് 10 മണിക്ക് പുല്ലൂര്‍ പുളിഞ്ചുവട് പനയം പാടത്ത് ഞാറുനടീല്‍മത്സരം കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

 

Advertisement

വാരിയര്‍ സമാജം പരിസ്ഥിതി ദിനാചരിച്ചു

ഇരിങ്ങാലക്കുട- സമസ്ത കേരള വാരിയര്‍ സമാജം തൃശൂര്‍ ജില്ല യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു.ജില്ല പ്രസിഡന്റ് പി വി ധരണീധരന്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ബോധവത്ക്കരണം നടത്തി.ജില്ല യുവജന വേദി പ്രസിഡന്റ് അരുണ്‍ വാരിയര്‍ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എ സി സുരേഷ് ,കേന്ദ്ര യുവജന വേദി സെക്രട്ടറി അരുണ്‍ ടി ആര്‍ ,മഹേഷ് ചന്ദ്രശേഖരന്‍ ,രാജീവ് എന്നിവര്‍ സംസാരിച്ചു

Advertisement

പാതയോരത്തെ മരങ്ങള്‍ പരിപാലിച്ചും മരങ്ങള്‍ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാതയോരങ്ങളില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ക്ക് പരിപാലന മേകിയും പ്ലാവ്, മാവ്, റംബൂട്ടാന്‍, പേര, വേപ്പ് തുടങ്ങി വിവധയിനം മരങ്ങള്‍ വഴിയോരങ്ങളില്‍ വെച്ചു പിടിപ്പിച്ചും പരിസ്ഥിതിദിനം ആചരിച്ചു. നമ്മുടെ സംസ്ഥാന വൃക്ഷമായ പ്ലാവ് നട്ടുകൊണ്ട് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ഇസബല്‍ പരിസ്ഥിതിദിനം ഉല്‍ഘാടനം ചെയ്തു. ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ. സിസ്റ്റര്‍ റോസ് ആന്റോ പരിസ്ഥിതിദിന സന്ദേശം നല്കി.

 

Advertisement

എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 – 12 പരിസ്ഥിതി വാരചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുടഃ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി AIYF ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും യൂണിറ്റുകളിലും ജൂണ്‍ 5 മുതല്‍ 12 വരെയുള്ള പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു ‘ചൈതന്യ’ അംഗനവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തും കാറളം പഞ്ചായത്തില്‍ CPI മണ്ഡലം അസി.സെക്രട്ടറി എന്‍.കെ ഉദയപ്രകാശ് വൃക്ഷ തൈകള്‍ നട്ടും, വിതരണം ചെയ്തും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പടിയൂരില്‍ AIYF പ്രവര്‍ത്തകര്‍ കാടു പിടിച്ചു കിടന്നിരുന്ന പഞ്ചായത്ത് പൊതു കിണര്‍ ശുചീകരിച്ചും, കാറളത്ത് വീടുകളില്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തും ,ഓര്‍മ്മ മരങ്ങള്‍ നട്ടും അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കനാല്‍ ബേസ്സില്‍ യൂണിററ് വൃക്ഷതൈകള്‍ വിതരണം ചെയ്തും പ്രവര്‍ത്തനങള്‍ക്ക് തുടക്കം കുറിച്ചു. മണ്ഡലത്തില്‍ വിവിധ യൂണിററുകളിലായി 1000 വൃക്ഷതൈകള്‍ വിതരണം ചെയ്തും കഴിഞ്ഞകാലങ്ങളില്‍ വെച്ചുപിടിപ്പിച്ച വൃക്ഷതൈകള്‍ സംരക്ഷിച്ചും,ശുചീകരണപ്രവര്‍ത്തനങ്ങളും മറ്റ് പരിസ്ഥിതിയനുബന്ധ പരിപാടികളും സംഘടിപ്പിച്ച്ും വാരചരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മണ്ഡലം കമ്മിററിയറിയിച്ചു.

 

Advertisement

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ പിടികുടാന്‍ ഉള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

ഇരിങ്ങാലക്കുട : ചുണ്ണാമ്പ് വീണതിനേ തുടര്‍ന്ന് തര്‍ക്കമായി വീട്ടില്‍ കയറി മകന് പകരം അച്ഛനേ വെട്ടികൊന്ന കേസില്‍ പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ ജോസഫ് (25),പുല്ലത്തറ കാറളം പെരിങ്ങാട്ട് വിട് നിധീഷ് എന്ന പക്രു (27)എന്നിവര്‍ക്കെതിരെയാണ് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. . നിധീഷ് ബോംബ് കേസില്‍ ജിജോയുടെ കൂട്ടുപ്രതിയാണ്.കേസില്‍ മറ്റ് എട്ട് പ്രതികളെ പോലിസ് ദിവസങ്ങള്‍ക്കകം സഹാസികമായി പിടികൂടിയിരുന്നു.

Advertisement

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസിലെ പ്രതികളെ തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : വിജയന്‍ കൊലകേസിലെ പ്രതികളെ ചെമ്മണ്ട പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20),മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് എന്ന മാന്‍ട്രു(20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19),നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27) എന്നിവരെയാണ് ചെമ്മണ്ട ബണ്ടിന് സമീപത്ത് ഗൂഢാലേചന നടന്ന സ്ഥലത്ത് എത്തി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.ചുണ്ണാമ്പ് തര്‍ക്കത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ മെയ് 27 ന് രാത്രിയാണ് കൊലപാതകം നടന്നത് .ചെട്ടിപ്പറമ്പ് കനാല്‍ ബേസില്‍ മോന്തചാലില്‍ വിജയന്റെ മകന്‍ വിനീതുമായി കൊലപാതകസംഘം മണിക്കൂറുകള്‍ക്ക് മുന്‍പ് ബസ് സ്റ്റാന്റ് പരിസരത്ത് ചുണ്ണാമ്പ് വീണതുസംബ്ദ്ധിച്ച് തര്‍ക്കം നടക്കുകയും അതിന്റെ വൈരാഗ്യത്തിന് വീട്ടില്‍ വന്ന് വാതില്‍ തുറന്ന് വന്ന അച്ഛനേ വെട്ടിവീഴുത്തുകയായിരുന്നു.തടുക്കാന്‍ ശ്രമിച്ച വിജയന്റെ ഭാര്യ അംബിയ്കയ്ക്കും ഭാര്യമാതാവ് കൗസല്യയ്ക്കും പരിക്കേറ്റിരുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്.സി ഐ എം കെ സുരേഷ്‌കുമാര്‍,ASI. അനീഷ് കുമാര്‍ , സുനില്‍ , വിജു പൗലോസ് , സീനിയര്‍ CPos മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, Mk ഗോപി, CPos ES ജീവന്‍ ,സുദീഷ് N എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisement

പടിയൂരിലെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ കാട് പിടിച്ച് മൂടികിടന്നിരുന്ന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പടിയൂരിലെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ കാട് പിടിച്ച് മൂടികിടന്നിരുന്ന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി.എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം സ :കെ സി ബിജു ഉദ്ഘാടനം ചെയ്തു എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കര്‍ , എ ഐ എസ് എഫ് പഞ്ചായത്ത് സെക്രട്ടറി കെ പി കണ്ണന്‍, പ്രസിഡന്റ് വിപിന്‍ ടി വി , അഭിജിത് , കാര്‍ത്തിക്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement

ഞാറ്റുവേലമഹോത്സവം -2018 വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.പ്രശ്നോത്തരി,ചിത്രരചന,മൈലാഞ്ചിയിടല്‍,കാവ്യാലാപനം,പ്രസംഗമത്സരം എന്നീ വിഷയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.താത്പര്യമുള്ളവര്‍ ജൂണ്‍ മാസം 11 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ചിത്രരചനയില്‍ പങ്കാളിത്തത്തിന് പരിധിയില്ല.മറ്റിനങ്ങളില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും ഓരോ ഇനത്തിലും 5 ല്‍ കൂടുതല്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല.വിശദവിവരങ്ങള്‍ക്ക് 7736000405 നമ്പറുമായി ബന്ധപ്പെടേണ്ടതാണ്. 15 മുതല്‍ 22 വരെ ദിവസങ്ങളില്‍ അറിവരങ്ങില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ 9895807447,9447442220 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Advertisement

ഞാറ്റുവേലമഹോത്സവം 2018 -മാമ്പഴസൗഹൃദപാതയോരം പരിപാടി ബുധനാഴ്ച മൂര്‍ക്കനാട് ബണ്ട് റോഡില്‍

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടേയും മൂര്‍ക്കനാട് സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാമ്പഴ സൗഹൃദപാതയോരം പരിപാടി ജൂണ്‍ 6 ബുധനാഴ്ച കാലത്ത് 10 മണിക്ക് മൂര്‍ക്കനാട് ബണ്ട് റോഡില്‍ നടക്കും.ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്‌കുമാര്‍,കവി രാജന്‍ നെല്ലായി,രാഗേഷ് ശര്‍മ്മ,ജനപ്രതിനിധികള്‍,സാംസ്‌ക്കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജൂണ്‍ 7 ന് രാവിലെ 10 ന് പുല്ലൂര്‍ പനയം പാടത്ത് ഞാറു നടീല്‍ മത്സരം ഉണ്ടായിരിക്കും.

 

Advertisement

‘ഹരിതം സഹകരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മാപ്രാണം :സഹകരണവകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുവന്നൂര്‍ ബാങ്ക് നവതി മന്ദിരത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു.കരുവന്നൂര്‍ എസ്. സി .ബി പ്രസിഡന്റ് കെ.കെ ദിവാകരന്‍ സ്വാഗതം പറഞ്ഞു.ജോയിന്റ് റജിസ്ട്രാര്‍ ജനറല്‍ തൃശൂര്‍ ടി. കെ സതീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.സഹകരണ ഓഡിറ്റ് ജോയ്ന്റ് ഡയറക്ടര്‍ എം.കെ സുരേഷ് കുമാര്‍ മഴക്കുഴി നിര്‍മ്മാണ പ്രഖ്യാപനം നടത്തി.നബാര്‍ഡ് അസി.മാനേജര്‍ ദീപ എസ് പിള്ള മുഖ്യാതിഥിയായിരുന്നു.മുന്‍ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജു മാസ്റ്റര്‍ ,പി.എ.സി.എസ് അസ്സോസിയേഷന്‍ സെക്രട്ടറി പി. മുരളീധരന്‍ ,ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. വി പ്രജീഷ് ,ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 7-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. സി മുരളീധരന്‍ ,സ്പര്‍ശ് വൈസ് ചെയര്‍മാന്‍ സി. കെ ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മുകുന്ദപുരം അസ്സി.റജിസ്ട്രാര്‍ (ജനറല്‍ ) എം .സി അജിത് നന്ദി പറഞ്ഞു

 

Advertisement

ലോനപ്പന്‍ നമ്പാടന്‍ ചരമവാര്‍ഷികാചരണവും ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാല്‍ നുറ്റാണ്ടുകാലം എം എല്‍ എയും രണ്ട് തവണ മന്ത്രിയും അഞ്ച് വര്‍ഷം ലോകസഭാംഗവുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ 5 -ാം ചരമവാര്‍ഷികാചരണവും എസ് എസ് എല്‍ സി ,പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരണവും സംഘടിപ്പിച്ചു.ചാലക്കുടി എം പി ടി വി ഇന്നസെന്റ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കൊച്ചിന്‍ യൂണിവേഴ്‌സിറ്റി അസി.റജിസ്ട്രാര്‍ വിന്‍സെന്റ് ജോസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നല്‍കി.സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ. സി ജെ ശിവശങ്കരന്‍ അദ്ധ്യക്ഷത യോഗത്തില്‍ കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി കെ നാരായണന്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മത്യു പോള്‍ ഊക്കന്‍ നമ്പാടന്‍ മാസ്റ്ററുടെ സ്മരണിക പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാറിന് നല്‍കി നിര്‍വഹിച്ചു.സി പി ഐ എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് വൃക്ഷതൈ വിതരണം നടത്തി,സംഘാടക സമിതി കണ്‍വീനര്‍ കെ സി പ്രേമരാജന്‍ സ്വാഗതവും കോഡിനേറ്റര്‍ ഡെ.കെ പി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Advertisement

സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനാധ്യാപിക സി.ആന്‍സലേറ്റ് സന്ദേശം നല്‍കി.പി ടി എ പ്രസിഡന്റ് ജയന്‍ എം കെ യും പി ടി എ അംഗങ്ങളും കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.മുന്‍ വര്‍ഷങ്ങളില്‍ നട്ട ചെടികളുടെ ജന്മദിനാഘോഷവും നടത്തി

Advertisement

ജനതാദള്‍ (LJD) പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി

ലോക പരിസ്ഥിതി ദിനത്തില്‍ നാട്ട് ഫലവൃക്ഷം നട്ട് കൊണ്ട് ജനതാദള്‍ (LJD) പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുക എന്നതിന് ഏകമാര്‍ഗ്ഗം ബദല്‍ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയും അവയുടെ ഉപയോഗ ശീലം ഉണ്ടാക്കിയെടുക്കുകയും മാത്രമാണെന്ന് ചടങ്ങ് ഉദഘാടനം ചെയ്തുകൊണ്ട് ജനതാദള്‍ (LJD) ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ പറഞ്ഞു.
പ്രകൃതിയുടെ കാവലാളായി വര്‍ത്തിക്കുമെന്ന് ചടങ്ങില്‍ വച്ച് ഏവരും പ്രതിജ്ഞ ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ.തോമാസ്, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍, വര്‍ഗ്ഗീസ് തെക്കേക്കര, വിന്‍സെന്റ് ഊക്കന്‍ തുടങ്ങിയവര്‍ വൃക്ഷ തൈ നട്ടു കൊണ്ട് സംസാരിച്ചു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe