സമര യൗവ്വനത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരം’ ഇരിങ്ങാലക്കുടയില്‍ യുവധാരയുടെ ആദ്യ വരിക്കാരനായി അശോകന്‍ ചരുവില്‍.

524
Advertisement

ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ യുവധാരയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിനെ ആദ്യ വരിക്കാരനാക്കി ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് യുവധാരയുടെ പതിപ്പ് കൈമാറി. ”സമര യൗവ്വനത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരം’ എന്ന സന്ദേശമുയര്‍ത്തിയാണ് യുവധാരയുടെ പ്രചരണം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് നേതാക്കളായ ആര്‍.എല്‍.ശ്രീലാല്‍, വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, രാഹുല്‍.ടി.രവീന്ദ്രന്‍, ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement