ഇരിങ്ങാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍ നിര്‍വഹിച്ചു.അസ്സി.മാനേജര്‍ ഫാ അജോ പുളിക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക അവാര്‍ഡ് നേടിയ മിനി കാളിയേങ്കരയെ ആദരിച്ചു. വൃക്ഷത്തൈ വിതരണോല്‍ഘാടനം പിടിഎ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തോമസ് തൊകലത്ത് സ്‌കൂള്‍ ലീഡറിനു കൈമാറി പ്രധാന അധ്യാപിക ലിസി ജോണ്‍സണ്‍, റിജി ജോയ്, ലിന്‍ഡ, പ്രീതി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Advertisement