ഇരിങ്ങാലക്കുട വിജയന്‍ കൊലകേസിലെ പ്രതികളെ തെളിവെടുപ്പ് നടത്തി

2069

ഇരിങ്ങാലക്കുട : വിജയന്‍ കൊലകേസിലെ പ്രതികളെ ചെമ്മണ്ട പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20),മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് എന്ന മാന്‍ട്രു(20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19),നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27) എന്നിവരെയാണ് ചെമ്മണ്ട ബണ്ടിന് സമീപത്ത് ഗൂഢാലേചന നടന്ന സ്ഥലത്ത് എത്തി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.ചുണ്ണാമ്പ് തര്‍ക്കത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ മെയ് 27 ന് രാത്രിയാണ് കൊലപാതകം നടന്നത് .ചെട്ടിപ്പറമ്പ് കനാല്‍ ബേസില്‍ മോന്തചാലില്‍ വിജയന്റെ മകന്‍ വിനീതുമായി കൊലപാതകസംഘം മണിക്കൂറുകള്‍ക്ക് മുന്‍പ് ബസ് സ്റ്റാന്റ് പരിസരത്ത് ചുണ്ണാമ്പ് വീണതുസംബ്ദ്ധിച്ച് തര്‍ക്കം നടക്കുകയും അതിന്റെ വൈരാഗ്യത്തിന് വീട്ടില്‍ വന്ന് വാതില്‍ തുറന്ന് വന്ന അച്ഛനേ വെട്ടിവീഴുത്തുകയായിരുന്നു.തടുക്കാന്‍ ശ്രമിച്ച വിജയന്റെ ഭാര്യ അംബിയ്കയ്ക്കും ഭാര്യമാതാവ് കൗസല്യയ്ക്കും പരിക്കേറ്റിരുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്.സി ഐ എം കെ സുരേഷ്‌കുമാര്‍,ASI. അനീഷ് കുമാര്‍ , സുനില്‍ , വിജു പൗലോസ് , സീനിയര്‍ CPos മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, Mk ഗോപി, CPos ES ജീവന്‍ ,സുദീഷ് N എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisement