ഞാറ്റുവേലമഹോത്സവം -2018 വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

448
Advertisement

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.പ്രശ്നോത്തരി,ചിത്രരചന,മൈലാഞ്ചിയിടല്‍,കാവ്യാലാപനം,പ്രസംഗമത്സരം എന്നീ വിഷയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.താത്പര്യമുള്ളവര്‍ ജൂണ്‍ മാസം 11 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ചിത്രരചനയില്‍ പങ്കാളിത്തത്തിന് പരിധിയില്ല.മറ്റിനങ്ങളില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും ഓരോ ഇനത്തിലും 5 ല്‍ കൂടുതല്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല.വിശദവിവരങ്ങള്‍ക്ക് 7736000405 നമ്പറുമായി ബന്ധപ്പെടേണ്ടതാണ്. 15 മുതല്‍ 22 വരെ ദിവസങ്ങളില്‍ അറിവരങ്ങില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ 9895807447,9447442220 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Advertisement