ലോനപ്പന്‍ നമ്പാടന്‍ ചരമവാര്‍ഷികാചരണവും ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരവും സംഘടിപ്പിച്ചു

572
Advertisement

ഇരിങ്ങാലക്കുട : കാല്‍ നുറ്റാണ്ടുകാലം എം എല്‍ എയും രണ്ട് തവണ മന്ത്രിയും അഞ്ച് വര്‍ഷം ലോകസഭാംഗവുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ 5 -ാം ചരമവാര്‍ഷികാചരണവും എസ് എസ് എല്‍ സി ,പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരണവും സംഘടിപ്പിച്ചു.ചാലക്കുടി എം പി ടി വി ഇന്നസെന്റ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കൊച്ചിന്‍ യൂണിവേഴ്‌സിറ്റി അസി.റജിസ്ട്രാര്‍ വിന്‍സെന്റ് ജോസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നല്‍കി.സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ. സി ജെ ശിവശങ്കരന്‍ അദ്ധ്യക്ഷത യോഗത്തില്‍ കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി കെ നാരായണന്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മത്യു പോള്‍ ഊക്കന്‍ നമ്പാടന്‍ മാസ്റ്ററുടെ സ്മരണിക പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാറിന് നല്‍കി നിര്‍വഹിച്ചു.സി പി ഐ എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് വൃക്ഷതൈ വിതരണം നടത്തി,സംഘാടക സമിതി കണ്‍വീനര്‍ കെ സി പ്രേമരാജന്‍ സ്വാഗതവും കോഡിനേറ്റര്‍ ഡെ.കെ പി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Advertisement