കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം..

53
Advertisement

ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ചക്രസ്തംഭന സമരം നടത്തി. സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദിന്‍ കളക്കാട്ട്,ബ്ലോക്ക് പ്രസിഡന്റ് റെയ്ഹന്‍ ഷഹീര്‍, കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന്‍ തേര്‍മഠം, സനല്‍ കല്ലൂക്കാരന്‍, റജീഷ് കാറളം, വിനീഷ് തിരികുളം ശ്രീറാം ജയപാലന്‍ അഷ്‌കര്‍ കളക്കാട് എന്നിവര്‍ പങ്കെടുത്തു

Advertisement