ബ്ലോക്ക് പഞ്ചായത്തില്‍ അക്വാപോണിക്‌സ് ഉദ്ഘാടനം ചെയ്തു

583

ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി പ്രകാരം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിച്ച അക്വാപോണിക്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ലോകപരിസ്ഥിതിദിനത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി വി കുമാരന്‍ സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി,മറ്റ് ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.കെ വി രാജന്‍ നന്ദി പറഞ്ഞു

Advertisement