പാതയോരത്തെ മരങ്ങള്‍ പരിപാലിച്ചും മരങ്ങള്‍ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു

476

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാതയോരങ്ങളില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ക്ക് പരിപാലന മേകിയും പ്ലാവ്, മാവ്, റംബൂട്ടാന്‍, പേര, വേപ്പ് തുടങ്ങി വിവധയിനം മരങ്ങള്‍ വഴിയോരങ്ങളില്‍ വെച്ചു പിടിപ്പിച്ചും പരിസ്ഥിതിദിനം ആചരിച്ചു. നമ്മുടെ സംസ്ഥാന വൃക്ഷമായ പ്ലാവ് നട്ടുകൊണ്ട് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ഇസബല്‍ പരിസ്ഥിതിദിനം ഉല്‍ഘാടനം ചെയ്തു. ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ. സിസ്റ്റര്‍ റോസ് ആന്റോ പരിസ്ഥിതിദിന സന്ദേശം നല്കി.

 

Advertisement