30.9 C
Irinjālakuda
Sunday, December 15, 2024
Home Blog Page 3

ചമയം നാടകവേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പുല്ലൂര്‍ നാടകരാവിന്റെ 26-ാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം പോള്‍ ജോസ് തളിയത്തിനും നാടന്‍പാട്ട് രംഗത്തെ മികവുള്ള കലാഭവന്‍ മണി സ്മാരക പുരസ്‌കാരം നാടന്‍പാട്ടിന്റെ വാനമ്പാടി പ്രസീദ ചാലക്കുടിക്കും നൃത്തരംഗത്തെ മികവിനുള്ള രണദിവെ സ്മാരക പുരസ്‌കാരം അരുണ്‍ നമ്പലത്തിനും കഥകളി-കൂടിയാട്ടം മേക്കപ്പ് കലാരംഗത്തെ മികവിന് സജയന്‍ ചങ്കരത്ത് സ്മാരക പുരസ്‌കാരം കലാനിലയം ഹരിദാസിനും തച്ചുശാസ്ത്ര രംഗത്തെ മികവിനുളള എ.വി.സോമന്‍ സ്മാരക പുരസ്‌കാരം രതീഷ് ഉണ്ണി എലമ്പലക്കാടിനും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.എന്‍.രാജന്‍, ജനറല്‍ കണ്‍വീനര്‍ പുല്ലൂര്‍ സജുചന്ദ്രന്‍ , സെക്രട്ടറി വേണു എളന്തോളി , കോ-ഓഡിനേറ്റര്‍മാരായ കിഷോര്‍ പള്ളിപ്പാട്ട് , ഷാജു തെക്കൂട്ട് എന്നിവര്‍ പങ്കെടുത്തു.

Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട ചിലവുകള്‍ കേരള ഗവണ്‍മെന്റ്റ് ഏറ്റെടുക്കണം

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്ത മനോവിഷമത്തില്‍ അയര്‍ലന്‍ണ്ടില്‍ വെച്ച് വിന്‍സെന്റ് ചിറ്റിലപ്പിള്ളി നിര്യാതനായി കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപമാണ് വിന്‍സെന്റിറ്റെയും ഭാര്യയുടേയും പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നത് ഇദേഹത്തിന്റെ മൃദദേഹം നാട്ടില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എം.പി പ്രതാപന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട് ഇന്ന് രാവിലെ എം.പി പൊറത്തിശ്ശേരിയിലെ വീട്ടില്‍ എത്തി മക്കളോടും മരുമക്കളോടും സംസാരിച്ചിരുന്നു കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പൈസ ഈ അവസരത്തില്‍ തിരികെ ലഭിക്കുന്നതിനു വേണ്ട സഹായം കുടുംബം എം.പി.യോട് ആവശ്യപ്പെട്ടു മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട ചിലവുകള്‍ കേരള ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നും എം.പി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു എം.പിയോട് ഒപ്പം ചെയര്‍പേഴ്‌സണ്‍ സുജ സജീവ് കുമാര്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍ണ്ട് ബൈജു കുറ്റിക്കാടന്‍ ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Advertisement

നാടകരാവിന് കൊടിയേറി

പുല്ലൂര്‍ നാടകരാവിന് കൊടിയേറിപുല്ലൂര്‍ ചമയം നാടകരാവിന്റെ 26-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 23 മുതല്‍ 29 വരെ ടൗണ്‍ഹാൡ നടക്കുന്ന നാടകരാവിന് കൂടിയാട്ടകുലപതി വേണുജി കൊടിയേറ്റി.

Advertisement

ചാരായം വാറ്റ് ഒരാള്‍ അറസ്റ്റില്‍

വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി
ആളൂര്‍ വീടിനോട് ചേര്‍ന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. കാട്ടാംതോട് പാന്‍ഡ്യാലയില്‍ വീട്ടില്‍ സുകുമാരനെയാണ് (64) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോള്‍ ശത്രുക്കള്‍ അപവാദം പറഞ്ഞു പരത്തുന്നതാണെന്നു പറഞ്ഞ് പിന്‍തിരിപ്പിക്കാനും ഇയള്‍ ശ്രമം നടത്തി. എന്നാല്‍ സംശയം തോന്നി വീട്ടിലും പറമ്പിലും ഏറെ നേരം പരിശോധന നടത്തിയാണ് ഡ്രമ്മുകളില്‍ കലക്കിയ വാഷ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാറ്റി കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു തന്നെ ഇയാളെ അറ്റസ്റ്റു ചെയ്തു. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് മൂന്നു ദിവസത്തെ പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. മുന്‍പും ഇയാള്‍ ചാരായം വാറ്റിയതിന് കൊടകര സ്റ്റേഷനില്‍ അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ.മാരായ വി.പി.അരിസ്റ്റോട്ടില്‍, എന്‍.പി.ഫ്രാന്‍സിസ് , യു.രമേഷ്, എ.എസ്.ഐ. മിനിമോള്‍, സീനിയര്‍ സി.പി.ഒ മാരായ കെ.കെ.പ്രസാദ്. പി.കെ. മനോജ്, പി.ആര്‍.അനൂപ്, എം.ആര്‍ സുജേഷ്, സി.പി.ഒ മാരായ എസ്.ശ്രീജിത്ത്, ഐ.വി.സവീഷ്, ഡാനിയേല്‍ സാനി, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Advertisement

നിര്യാതനായി

പുല്ലൂര്‍ ഊരകം കൊളുത്തുവളപ്പില്‍ കുമാരന്‍ (60) നിര്യാതനായി. മക്കള്‍ :ശലഭ, ശരണ്യ. മരുമകന്‍ : രജനീഷ്. സംസ്‌കാരം ഇന്ന് 12.30 ന് മുക്തിസ്ഥാനില്‍

Advertisement

M.Sc ബയോ ഇന്‍ഫോമാറ്റിക്‌സില്‍ രണ്ടാം റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും M.Sc. ബയോ ഇന്‍ഫോമാറ്റിക്‌സില്‍ ഗ്രീഷ്മ പ്രശോഭി രണ്ടാം റാങ്ക് കരസ്ഥമാക്കി. തിരുവല്ല മാര്‍ അത്താനിയോസിസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2022-23 ബാച്ച് വിദ്യാര്‍ത്ഥിനിയാണ്. കാട്ടൂര്‍ SNDP ക്ഷേത്രസമീപം കൊല്ലാറ പ്രശോഭി-ആശ ദമ്പതികളുടെ മകളാണ്. സഹോദരന്‍ ഹേമന്ത് എഞ്ചിനീയറിംഗിന് പഠിക്കുന്നു.

Advertisement

ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക്യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബ്ലോക്കില്‍പ്പെട്ടകാറളം ഗ്രാമപഞ്ചായത്തിലെ തെക്കേ താണിശ്ശേരി-താണിശ്ശേരി റോഡിന്‍രെ ഉദ്ഘാടനം താണിശ്ശേരി കല്ലട ജംഗ്ഷനില്‍വെച്ച് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍.പ്രതാപന്‍ എം.പി. അദ്ധ്യക്ഷത വഹിച്ചു.

Advertisement

തേന്‍ നിലാവുമായി ഇരിങ്ങാലക്കുട ബി ആര്‍ സി

ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വര്‍ണക്കൂടാരം ഒരുങ്ങി. തേന്‍ നിലാവ് എന്ന പേര് നല്‍കിയ വര്‍ണ്ണ കൂടാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണ കൂടാരം ഒരുക്കിയത്. പ്രെപ്രൈമറി കുട്ടികള്‍ക്ക് കളിച്ചും രസിച്ചും ചിരിച്ചും പരീക്ഷണം നടത്തിയും വരച്ചും നിര്‍മ്മിച്ചും പഠിക്കാന്‍ അവസരം ഒരുക്കുകയാണ് സമഗ്ര ശിക്ഷാ കേരളം വര്‍ണ്ണ കൂടാരം പദ്ധതിയിലൂടെ. കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകളായ കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് തേന്‍ നിലാവ് എന്ന പേരില്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ്സ് മുറികളില്‍. ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വര്‍ണ്ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ഓരോ ഇടങ്ങളും കുട്ടിയുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത്.ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗര സഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.ജിഷാ ജോബി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ വേലായുധന്‍, ബി ആര്‍ സി ബി പി സി കെ ആര്‍ സത്യപാലന്‍, ഇരിങ്ങാലക്കുട എഇഒ നിഷ എം.സി, പിടിഎ പ്രസിഡന്റ് സന്തോഷ് എം സി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റ് സെന്റ് ജോസഫ്‌സില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന്റെഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ വോളിബോള്‍ താരം എവിന്‍ വര്‍ഗ്ഗീസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബ്ലെസ്സി അധ്യക്ഷത വഹിച്ചു. വോളീബോള്‍ തൃശ്ശൂര്‍ ടെകിനിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.വിവേകാനന്ദന്‍ ടി, സെല്‍ഫ് ഫിനാന്‍സിങ് വിഭാഗം ഡയറക്ടര്‍ ഡോ.സി.റോസ് ബാസ്റ്റിയന്‍, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിന്‍ റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്, വോളീബോള്‍ കോച്ച് സന്‍ജയ് ബലിഗ എം, റോസിലി പോള്‍, ഫാ.വില്‍സണ്‍ തറയില്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് (17/10/2023) രാവിലെ 9.30 ഫൈനല്‍ മല്‍സരം നടക്കും. സമാപന സമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ആര്‍.സാംബശിവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Advertisement

ഡോ. സോണി ജോണിന് ആദരം

ഇരിങ്ങാലക്കുട: ചൈനയില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക്ക് മീറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളെ മെഡല്‍ കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്‌പോര്‍ട്ട്‌സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ആദരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കായികാധ്യാപക വിഭാഗം മേധാവിയും എഴുത്തുകാരനും സ്‌പോര്‍ട്ട്‌സ് നരേറ്ററുമാണ് ഡോ. സോണി ജോണ്‍. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഏഷ്യന്‍ മീറ്റ് കഴിയുന്നതു വരെ ഇന്ത്യന്‍ താരങ്ങളോടൊപ്പം ചൈനയില്‍ തന്നെ ഉണ്ടായിരുന്നു.അനുമോദന യോഗത്തില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ.കെ.രാജേന്ദ്രന്‍ പൊന്നാടയണിയിച്ചു. പി.ഗോപിനാഥ്, ടി.എന്‍. മുരളി, ഷെറിന്‍ അഹമ്മദ്, കെ.എന്‍.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സോണി ജോണ്‍ ചൈനയിലെ ഏഷ്യന്‍ മീറ്റ് അനുഭവങ്ങള്‍ പങ്കു വെച്ചു.

Advertisement

കൂടല്‍മാണിക്യം ക്ഷേത്ര നവമി നൃത്തസംഗീതോത്സവം വേണുജി ഉദ്ഘാടനം ചെയ്തു


ശ്രീ കൂടല്‍മാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയില്‍ വൈകീട്ട് 5.30ന് കൂടിയാട്ട കുലപതി വേണുജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് അജയകുമാര്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ ഉഷ നന്ദിനി നന്ദിയും രേഖപ്പെടുത്തി.

Advertisement

മാപ്രാണം 7-ാം വാര്‍ഡില്‍ പ്രധാനമന്ത്രി സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട നഗരസഭ: മാപ്രാണം ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ മാടായിക്കോണം സ്‌കൂളില്‍ വച്ച് പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ക്യാമ്പ് നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ആര്‍ബിഐ അസോസിയേറ്റ് ദിവ്യ, ഷീബ , എസ്ബിഐ മാനേജര്‍ അനന്തു, ഫിന്ാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ജോണ്‍സണ്‍, പി.ലൂയിസ് എന്നിവര്‍ പദ്ധതികളെക്കുറിച്ച് ക്ലാസ് എടുക്കുകയും നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആവുകയും ചെയ്തു.

Advertisement

ദേവ്‌ന ദീപു വരച്ച ചിത്രം യുറീക്കയുടെ മുഖചിത്രം

ഇത്തവണത്തെ യുറീക്കയുടെ മുഖചിത്രം ആയി തിരഞ്ഞെടുത്തത് പൊറത്തിശ്ശേരി മഹാത്മാ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദേവ്‌ന ദീപു വരച്ച ചിത്രമാണ്. ദേവ് നദീപുവിനും കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍
അതോടൊപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ബിന്ദു പി.എ ടീച്ചര്‍ക്കും.

Advertisement

അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: നടവരമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിന്റെയും , ഇരിങ്ങാലക്കുട ഫയർ ആന്റ് റെസ്കൂ സർവ്വീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്തർദേശീയ ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു.ലോകമെമ്പാടുമുള്ള ദുരന്ത സാധ്യതകൾ കുറയ്ക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിക്കുന്നത്. ജനങ്ങളിൽ ദുരന്ത സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനും ദുരന്ത നിവാരണത്തിനായുള്ള ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിവസം ആചരിക്കുന്നത്. ദിനാചരണത്തോട നുബന്ധിച്ച് ഇരിങ്ങാലകുട ഫയർ ആന്റ് റെസ്കൂ ഓഫീസിൽ വച്ച് ദുരന്ത നിവാരണ ബോധവൽക്കരണവും , പരിശീലനവും സംഘടിപ്പിച്ചു. എസ്.ടി.ഒ. ഗോപാലകൃഷ്ണൻ മാവില, ഫ് ആർ. ഒ. അഭിമന്യൂ വി.എസ്. കൃഷ്ണരാജ് എ.വി. എന്നിവർ ബോധവൽക്കരണ ക്ലാസും പരിശീലവും നയിച്ചു.

എസ്.ടി.ഒ. ഗോപാലകൃഷ്ണൻ മാവില, അനീഷ് എം.എച്ച്, ഉല്ലാസ്, കൃഷ്ണരാജ്, സന്ദീപ്, രാധാകൃഷ്ണൻ,എൻ എസ് എസ് പി.ഒ ഷമീർ എന്നിവർ നേതൃത്വം നല്കി.

Advertisement

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് മന:ശാസ്ത്ര വിഭാഗം ദശാബ്ദി ആഘോഷത്തിന്റെയും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും ഭാഗമായി 13.10.2023 ൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു, വിജയികളായവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

Advertisement

വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ

ഇരിങ്ങാലക്കുട : വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി കടുപ്പശ്ശേരി സ്വദേശി കിഴിവീട്ടിൽ ജിനീഷിന് മാതൃകയായി. ഠാണാ ചാൾസ് ബേക്കറിക്ക് സമീപത്തു നിന്നു ലഭിച്ച മാല ഒരു ദിവസം കൈയ്യിൽ സൂക്ഷിച്ചു. യഥാർത്ത ഉടമയിലേക്ക് മാല എത്തിക്കൻ എന്താണ് വഴിയെന്ന ചിന്തിച്ചതിനൊടുവിൽ . ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മാല നഷ്ടമായ ഉടമ ഓടംമ്പിള്ളി വീട്ടിൽ മിനി ഭരതൻ പോലീസി പരാതി നൽകിയിരുന്നു. മാല മിനിയുടേതാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് ഇരുവരയും വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. ജിനിഷിന്റെ 10 വയസുള്ള മകന് കരൾ സംബന്ധ മായ അസുഖത്തെ തുടർന്ന് തിരുവനന്ദപുരം മെഡിൽ കോളജിൽ ചികിത്സ നടത്തിവരികയാണ്. കരൾ മാറ്റശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പൊഴും ജിനീഷ് ചെയ്ത സൽകർമത്തെ പോലിസ് അഭിനന്ദിച്ചു. മകന്റെ ചികിത്സയ്ക്ക് കൈതാങ്ങകാൻ പൊലീസും ഒപ്പമുണ്ടാകുമെന്ന് എസ്.ഐമാരായ എൻ .കെ.അനിൽകുമാർ ,കെ.പി ജോർജ് എന്നിവർ പറഞ്ഞു.

Advertisement

ഇന്ത്യൻ ആർച്ചറി ടീമിൻറെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ഡോ. സോണി ജോണിന് ആദരം

ഇരിങ്ങാലക്കുട : ചൈനയിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യൻ ഗെയിംസ് മത്സരത്തിൽ അഞ്ച് സ്വർണവും രണ്ടു വെള്ളിയും, രണ്ടു വെങ്കലവും, നേടിയ ഇന്ത്യൻ ആർച്ചറി ടീമിൻറെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ക്രൈസ്റ്റ് ബി. പി. ഇ. ഡിപ്പാർട്ട്മെൻറ് തലവനും അസോസിയേറ്റ് പ്രൊഫസറും ആയ ഡോ. സോണി ജോൺ ടി. യെ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.

Advertisement

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട പുറത്തുശ്ശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട പുറത്തുശ്ശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി. വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികൾക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കണക്ഷനിൽ നിന്ന് വാട്ടർ മീറ്ററിന് മുമ്പായി അനധികൃത കണക്ഷൻ ശ്രദ്ധയിൽപ്പെട്ടത്. ജലമോഷണം നടത്തിയ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകുകയും 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും പരിശോധന വിപുലീകരിക്കുന്നതിന് വാട്ടർ അതോറിറ്റി തീരുമാനിച്ചു.

Advertisement

നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം

ഇരിങ്ങാലക്കുട :നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഠാണാ ജംഗ്ഷനിലെ കീര്‍ത്തി ഹോട്ടല്‍, സോള്‍വന്റിന് സമീപമുള്ള സിറ്റി ഹോട്ടല്‍ എന്നിവയാണ് താത്കാലികമായി അടപ്പിച്ചത്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം പരിശോധന നടത്തിയ ശേഷമേ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂ. നഗരത്തിലെ രണ്ട് ബേക്കറികള്‍ക്കും ഒരു ഹോട്ടലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. അനൂപ്കുമാറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.വി. പ്രവീണ്‍, സി.ജി. അജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement

കരുവന്നൂര്‍ പുഴയില്‍ ചാടിയത് മാടായികോണം സ്വദേശി


കരുവന്നൂര്‍പാലത്തില്‍ നിന്ന് ചാടിയ വ്യക്തിയെക്കുറിച്ച് അറിവ് ലഭിച്ചു. മാപ്രാണം മാടായിക്കോണം ജോസിന്റെ മകന്‍ കൂടലി ഡിസോള (32) അമ്മ: റീന. ഭാര്യ: അനുമോള്‍. സഹോദരന്‍ സീക്കോ. സി.എ.ക്കാരനാണ്. തൃശൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു.മകന്‍: ഡെല്‍റ്റോ

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe