ചാരായം വാറ്റ് ഒരാള്‍ അറസ്റ്റില്‍

60

വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി
ആളൂര്‍ വീടിനോട് ചേര്‍ന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. കാട്ടാംതോട് പാന്‍ഡ്യാലയില്‍ വീട്ടില്‍ സുകുമാരനെയാണ് (64) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോള്‍ ശത്രുക്കള്‍ അപവാദം പറഞ്ഞു പരത്തുന്നതാണെന്നു പറഞ്ഞ് പിന്‍തിരിപ്പിക്കാനും ഇയള്‍ ശ്രമം നടത്തി. എന്നാല്‍ സംശയം തോന്നി വീട്ടിലും പറമ്പിലും ഏറെ നേരം പരിശോധന നടത്തിയാണ് ഡ്രമ്മുകളില്‍ കലക്കിയ വാഷ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാറ്റി കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു തന്നെ ഇയാളെ അറ്റസ്റ്റു ചെയ്തു. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് മൂന്നു ദിവസത്തെ പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. മുന്‍പും ഇയാള്‍ ചാരായം വാറ്റിയതിന് കൊടകര സ്റ്റേഷനില്‍ അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ.മാരായ വി.പി.അരിസ്റ്റോട്ടില്‍, എന്‍.പി.ഫ്രാന്‍സിസ് , യു.രമേഷ്, എ.എസ്.ഐ. മിനിമോള്‍, സീനിയര്‍ സി.പി.ഒ മാരായ കെ.കെ.പ്രസാദ്. പി.കെ. മനോജ്, പി.ആര്‍.അനൂപ്, എം.ആര്‍ സുജേഷ്, സി.പി.ഒ മാരായ എസ്.ശ്രീജിത്ത്, ഐ.വി.സവീഷ്, ഡാനിയേല്‍ സാനി, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Advertisement