പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റ് സെന്റ് ജോസഫ്‌സില്‍

12

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന്റെഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ വോളിബോള്‍ താരം എവിന്‍ വര്‍ഗ്ഗീസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബ്ലെസ്സി അധ്യക്ഷത വഹിച്ചു. വോളീബോള്‍ തൃശ്ശൂര്‍ ടെകിനിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.വിവേകാനന്ദന്‍ ടി, സെല്‍ഫ് ഫിനാന്‍സിങ് വിഭാഗം ഡയറക്ടര്‍ ഡോ.സി.റോസ് ബാസ്റ്റിയന്‍, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിന്‍ റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്, വോളീബോള്‍ കോച്ച് സന്‍ജയ് ബലിഗ എം, റോസിലി പോള്‍, ഫാ.വില്‍സണ്‍ തറയില്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് (17/10/2023) രാവിലെ 9.30 ഫൈനല്‍ മല്‍സരം നടക്കും. സമാപന സമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ആര്‍.സാംബശിവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Advertisement