നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം

4

ഇരിങ്ങാലക്കുട :നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഠാണാ ജംഗ്ഷനിലെ കീര്‍ത്തി ഹോട്ടല്‍, സോള്‍വന്റിന് സമീപമുള്ള സിറ്റി ഹോട്ടല്‍ എന്നിവയാണ് താത്കാലികമായി അടപ്പിച്ചത്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം പരിശോധന നടത്തിയ ശേഷമേ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂ. നഗരത്തിലെ രണ്ട് ബേക്കറികള്‍ക്കും ഒരു ഹോട്ടലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. അനൂപ്കുമാറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.വി. പ്രവീണ്‍, സി.ജി. അജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement