ഡോ. സോണി ജോണിന് ആദരം

17

ഇരിങ്ങാലക്കുട: ചൈനയില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക്ക് മീറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളെ മെഡല്‍ കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്‌പോര്‍ട്ട്‌സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ആദരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കായികാധ്യാപക വിഭാഗം മേധാവിയും എഴുത്തുകാരനും സ്‌പോര്‍ട്ട്‌സ് നരേറ്ററുമാണ് ഡോ. സോണി ജോണ്‍. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഏഷ്യന്‍ മീറ്റ് കഴിയുന്നതു വരെ ഇന്ത്യന്‍ താരങ്ങളോടൊപ്പം ചൈനയില്‍ തന്നെ ഉണ്ടായിരുന്നു.അനുമോദന യോഗത്തില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ.കെ.രാജേന്ദ്രന്‍ പൊന്നാടയണിയിച്ചു. പി.ഗോപിനാഥ്, ടി.എന്‍. മുരളി, ഷെറിന്‍ അഹമ്മദ്, കെ.എന്‍.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സോണി ജോണ്‍ ചൈനയിലെ ഏഷ്യന്‍ മീറ്റ് അനുഭവങ്ങള്‍ പങ്കു വെച്ചു.

Advertisement