ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂളിൽ നടന്ന ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺബോസ്കോ ഫിഡേ റേറ്റഡ് ചെസ്സ് ടൂർണമെന്റ് മുൻഗവൺമെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷെയ്ക്ക് ദാവൂദ് നന്ദിയും പറഞ്ഞു. ലിസി ജോൺസൺ, പ്രേം നസീർ, ഡോ. ഗോവിന്ദൻകുട്ടി എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 213 പേർ ടൂർണമെന്റിൽ പങ്കെടുക്കുന്നു. വിജയികൾക്ക് മൂന്നുലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കുകളും സമ്മാനിക്കും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് അടുത്ത ചൊവ്വാഴ്ച സമാപിക്കും.
ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് ബാല ദിന റാലി നടത്തി
ഇരിങ്ങാലക്കുട :ഡിസംബർ 28 ന് ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് നിന്ന് കിഴുത്താണി സെന്റർ വരെ റാലി നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ടി. എസ്. സജീവൻ മാസ്റ്റർ മതിലകം ഉത്ഘാടനം ചെയ്തു.ബാലസംഘം ഏരിയ വൈസ് പ്രസിഡന്റ് കെ. എസ്. ഭഗത് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി. എ. മനോജ് കുമാർ, ബാലസംഘം രക്ഷധികാരി കമ്മിറ്റി ഏരിയ കൺവീനർ സരള വിക്രമൻ, ഏരിയ സെക്രട്ടറി അനുരാഗ് കൃഷ്ണ , കെ. എസ്. സുരേഷ് ബാബു,ടി.പ്രസാദ്, പി. വി. ഹരിദാസ്, കെഎസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.ഏരിയ സംഘാടക സമിതി ചെയർമാൻ ടി. എസ്. സജീവൻ സ്വാഗതവും, ബാലസംഘം ഏരിയകോ കോർഡിനേറ്റർ രാജേഷ് അശോകൻ നന്ദിയും പറഞ്ഞു
സഞ്ജീവ് ദേവിനെ ആദരിച്ചുക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് വളൻ്റി യേഴ്സ്
ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സഹവാസ ക്യാമ്പ് ‘നേർവഴി 2022’ -ൽ അതിഥിയായി എത്തി സഞ്ജീവ് ദേവ് എന്ന ഭിന്നശേഷി വിദ്യാർത്ഥി.ജന്മനാ സെരി ബ്രാൾ പൾസി ബാധിതനായ സഞ്ജീവ് ദേവ് മതിലകം സ്വദേശി ദേവാനന്ദിൻ്റെയും സിന്ദുവിൻ്റെയും മകനാണ് .ചലനശേഷിയിലും സംസാരത്തിലും 96% വൈകല്യമുള്ള സഞ്ജീവ് ദേവ് SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു.ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും മറ്റും പ്രയത്നിക്കുന്ന സഞ്ജീവ് നൂറോളം വരുന്ന എൻ.എസ്.എസ് വളൻ്റിയേഴ്സിന് മാതൃകയാവുകയും പ്രചോദനമാവുകയും ചെയ്തു.ശ്രീമതി സിന്ദുവാണ് മകൻ്റെ ജീവിതകഥ വളൻ്റിയേഴ്സുമായി പങ്കുവെച്ചത് .കുമാരി നസീൻ ഫാത്തിമ സ്വഗതമാശംസിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ.സിനി വർഗീസ് സഞ്ജീവിന് അനുമോദനം നൽകുകയും ആശംസകളറിയിക്കുകയും ചെയ്തു.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പാർട്ടിയുടെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെ പി സി സി മെമ്പർ എം. പി. ജാക്‌സൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യ്‌തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ഡി സി സി സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി. വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, സുജ സഞ്ജീവ് കുമാർ, തങ്കപ്പൻ പാറയിൽ, എ സി സുരേഷ്, കെ വേണുമാസ്റ്റർ, ജസ്റ്റിൻ ജോൺ, എം എസ് ദാസൻ, അഡ്വ. പി ജെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവക വികാരി റവ ഫാദർ പയസ് ചിറപ്പണത്ത് നിർവഹിച്ചു.. അസിസ്റ്റന്റ് വികാരിമാരായ റവ ഫാദർ അനൂപ് പാട്ടത്തിൽ, ഫാദർ ഡെൽബി തെക്കുംപുറം കൈക്കാരന്മാരായ ഓ. എസ്. ടോമി, കെ. കെ ബാബു നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, തിരുനാൾ ജനറൽ കൺവീനർ ഡേവിസ് ഷാജു, ജോയിന്റ് കൺവീനർമാരായ സിജു പുത്തൻവീട്ടിൽ , ഗിഫ്റ്റ്സൺ ബിജു, നേർച്ച കമ്മിറ്റി കൺവീനർ ആനി പോൾ പൊഴോലിപറമ്പിൽ, ജോയിന്റ് കൺവീനർ ജോസ് മാളിയേക്കൽ കൂനൻ എന്നിവർ സന്നിഹിതരായിരുന്നു.
അന്ധവിശ്വാസ കുരിരുൾ മാറ്റാൻ ശാസ്ത്ര വിചാര പുലരി പിറക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
വെള്ളാങ്ങല്ലൂർ: അന്ധവിശ്വാസ കുരിരുൾ മാറ്റാൻ ശാസ്ത്ര വിചാര പുലരി പിറക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ മേഖല വിളംബര ജാഥ കൽപ്പറമ്പ് കോസ്മോപോളിറ്റൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയിൽ ഉൽഘാടനം ചെയ്തു ഉദ്ഘാടന സമ്മേളനം പൂമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡ് മെംമ്പർ ജൂലി ജോയി ഉൽഘാടനം ചെയ്തു. യോഗത്തിൽ ജാഥ ക്യാപ്റ്റൻ വത്സല ബാബു, എം.കെ, മോഹനൻ ഉണ്ണി കെ.വി എന്നിവർ സംസാരിച്ചു ലൈബ്രറി പ്രസിഡണ്ട് എൻ ജെ പൊലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വായനശാല സെക്രട്ടറി എം.ഡി സുധീഷ് കുമാർ സ്വാഗതവും, വി കെ സുരേഷ് ഗോപി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി അനിൽ പരയ്ക്കാട് അവതരിപ്പിച്ച മാജിക്ക് ഷോയും ഉണ്ടായിരുന്നു
എലിപ്പനി ബാധിച്ച് മരിച്ചു
ഇരിങ്ങാലകുട :മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം- എടക്കാട്ട് ശിവക്ഷേത്രം റോഡ് തച്ചാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ബൈജു ( 52 ) എലിപ്പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ ബിന്ദു. മക്കൾ അശ്വിൻ. ആദിഷ്. സംസ്കാരം ഇന്ന് ( 27/12/22 ) വൈകിട്ട് മൂന്ന് മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ” ശാന്തി തീരം ” വാതക ശ്മശാനത്തിൽ വച്ച് നടന്നു.
ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവക വികാരി റവ ഫാദർ പയസ് ചിറപ്പണത്ത് നിർവഹിച്ചു.. അസിസ്റ്റന്റ് വികാരിമാരായ റവ ഫാദർ അനൂപ് പാട്ടത്തിൽ, ഫാദർ ഡെൽബി തെക്കുംപുറം കൈക്കാരന്മാരായ ഓ. എസ്. ടോമി, കെ. കെ ബാബു നെയ്യൻ,ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, തിരുനാൾ ജനറൽ കൺവീനർ ഡേവിസ് ഷാജു, ജോയിന്റ് കൺവീനർമാരായ സിജു പുത്തൻവീട്ടിൽ , ഗിഫ്റ്റ്സൺ ബിജു, ഇല്യുമിനേഷൻ & പന്തൽ കൺവീനർ മെൽവിൻ ചേരിയേക്കം, ജോയിന്റ് കൺവീനർ ജിസ്റ്റോ ജോസ് കുറുവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
ക്രിസ്തുമസ് ദിനത്തിൽ കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ . പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കത്തിഡ്രൽ കെ.സി. വൈ.എമ്മും ഗായഗസംഘവും സംയുക്തമായി ഡിസംബർ 25 -ാം തീയതി ക്രിസ്തുമസ് ദിനത്തിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടത്തിയ അഖില കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ . പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റൻറ് ഡയറക്ടർ മാരായ ഫാ. അനൂപ് പാട്ടത്തിൽ ,ഫാ. ഡെൽബി തെക്കുംപുറം, കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, കെ.സി. വൈ.എം അനിമേറ്റർ വൽസ കണ്ടംകുളത്തി, കെ.സി. വൈ.എം കോഡിനേറ്റർ ടെൽസൺ കോട്ടോളി പ്രോഗ്രാം ജനറൽ കൺവീനർ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ , നിയുക്ത കെ.സി.വൈ.എം. പ്രസിഡൻറ് സോജോ ജോയ് തൊടുപറമ്പിൽ , കത്തീഡ്രൽ ഗായകസംഘം ലീഡർ ഡോ.എ.വി.തോമസ് എന്നിവർ പ്രസംഗിച്ചു .രൂപതയിലെ യങ് പ്രോഡ്യൂസ്ർ 2022 അവാർഡ് മാളിയേക്കൽ കൂനൻ പോൾസൺ ലീന ദമ്പതികളുടെ മകനായ അമൽ പി ജോസിന് സമ്മാനിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം എറണാകുളം എ ആർ ബാൻഡ് , രണ്ടാം സമ്മാനം സെന്റ്. സെബാസ്റ്റ്യൻ ചർച് കുറ്റിക്കാട്, മൂന്നാം സമ്മാനം സെന്റ്. ജോസഫ് ഷറെയിൻ ചർച് വേലുപ്പാടം കരസ്ഥമാക്കി.
ഊരകത്ത് സാൻജോ പ്രീമിയർ ലീഗിന് തുടക്കമായി
ഊരകം: സെൻറ് ജോസഫ്‌സ് ചർച്ച് മൈതാനത്ത് ആരംഭിച്ച സാൻജോ പ്രീമിയർ ലീഗ് ഒന്നാം പാദം ഫുട്‍ബോൾ മത്സരങ്ങൾ മുൻ സന്തോഷ് ട്രോഫി താരം വിപിൻ തോമസ് ഉദ്‌ഘാടനം ചെയ്തു. ഊരകം സെൻറ് ജോസഫ്‌സ് പള്ളി വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കൈക്കാരൻ കെ.പി.പിയൂസ്, ബ്രദർ ഗിൽബർട്ട് ജോണി എന്നിവർ പ്രസംഗിച്ചു. ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഒന്നാമത് വിമല സെൻട്രൽ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി യോഗം നടന്നു
കാട്ടൂർ: ഒന്നാമത് വിമല സെൻട്രൽ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി യോഗം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി യോഗത്തിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടാൻ ,കാട്ടൂർ എസ് എച്ച് ഒ മഹേഷ് കുമാർ , സ്കൂൾ പ്രിൻസിപ്പൽ സി സെലിൻ നെല്ലംകുഴി , വിമല സെൻട്രൽ സ്കൂൾ മാനേജർ സി റോസിലി ചെറുകുന്നേൽ , വാർഡ് മെമ്പർ മാരായ സരിത വിനോദ്,സി വി ലത, വികസന സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ജേക്കബ് ആലപ്പാട്ട്, കൂടാതെ രാഷ്ട്രീയ പ്രമുഖരും സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തു .ചാമ്പ്യൻഷിപ്പ് ഫെബ്രുവരി നാലിന് നടക്കുന്നതാണെന്നും ഇതിൻറെ ദീപശിഖ പ്രയാണം ഫെബ്രുവരി മൂന്നിന് നടത്തുന്നതാണെന്നും സംഘാടകസമിതി അറിയിച്ചു.
ഡിവൈഎഫ്ഐ ഹൃദയപൂർവം ഭക്ഷണ വിതരണത്തിന്റെ ജെഴ്സി പ്രകാശനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഡിവൈഎഫ്ഐ”എന്ന മുദ്രാവാക്യം ഉയർത്തി 2017 ജൂലായ് 10 മുതൽ ഇരിങ്ങാലക്കുട ഗവ:ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പിക്കാർക്കും നൽകികൊണ്ടിരിക്കുന്ന ഉച്ചഭക്ഷണ വിതരണ പ്രവർത്തനത്തിന്റെ ഭാഗമായി സന്നദ്ധ വളണ്ടിയർമാർക്കുളള ഡിവൈഎഫ്ഐയുടെ ജെഴ്സി പ്രകാശനം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രി അങ്കണത്തിൽ വച്ച് ഡിവൈഎഫ്ഐ വളണ്ടിയർമാർക്ക് ജെഴ്സി നൽകി കൊണ്ട് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ഡിവൈഎഫ്ഐ നൽകിയ ക്രിസ്തുമസ് കേക്ക് മുറിച്ച് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും,ജീവനക്കാർക്കും മധുരം പങ്കിട്ടുകൊണ്ടുമാണ് മന്ത്രി ഡോ.ആർ.ബിന്ദു ആശുപത്രിയിൽ നിന്ന് മടങ്ങിയത്. 5-ാംവർഷമായി ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മുടക്കമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്ന പൊതിച്ചോർ പ്രവർത്തനത്തിന് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് അതീഷ് ഗോകുൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഐ.വി സജിത്ത് സ്വാഗതവും ഹൃദയപൂർവ്വം ഭക്ഷണ വിതരണ സബ്ബ് കമ്മിറ്റി കോർഡിനേറ്റർ കെ.ഡി യദു നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗങ്ങളായ പ്രസി പ്രകാശൻ,അഖിൽ ലക്ഷ്മണൻ,രഞ്ജു സതീഷ്,എം.വി ഷിൽവി ,സുമിത്ത് കെ.എസ്, അജിത്ത് കൊല്ലാറ,നവ്യ കൃഷ്ണ, ശിവപ്രിയൻ കെ.ഡി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ഇതുവരെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി രണ്ടര ലക്ഷത്തിലധികം പൊതിച്ചോറുകൾ വിടുകളിൽ നിന്ന് ശേഖരിച്ച് ആശുപത്രിയിൽ വിതരണം ചെയ്യുന്നതിനും ആയിരത്തിലധികം രക്തദാനം നടത്തുന്നതിനും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങൾക്ക് സഹകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു.
എൻ.എസ്.എസ്. യൂണിറ്റും ജെ.സി.ഐ.യുടേയും പുനർജനി പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട: നെടുപുഴ പോളി ടെക്നിക് വനിത കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും ജെ.സി.ഐ. ഇരിങ്ങാലക്കുടയും സംയുക്തമായി ഗവ ഹോസ്പിറ്റലില് സംഘടിപ്പിക്കുന്ന പുനർജനി പദ്ധതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു മുനി.ചെയർ പേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ മുനിസിപ്പൽ വൈസ് ചെയർമാൻ ചാർളി ടി.വി. കൗൺസിലർമാരായ അംബിക പള്ളി പുറത്ത് പി.ടി. ജോർജ് ജെസി ഐ. ഭാരവാഹികളായ മേ ജോ ജോൺസൺ നിഷിന നിസാർ ടെൽസൺ കോട്ടോളി പ്രിൻസിപ്പപ്രിൻസിപ്പൽ ജ്ഞാ നാംബിക ടീച്ചർ പ്രീതി ടീച്ചർ ശിവപ്രിയ എന്നിവർ പ്രസംഗിച്ചു
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസ് സ്റ്റാർ, കരോൾ പ്രോസെഷൻ, കരോൾ ഗാന മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മിഴിവ് നൽകി. ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിയോൺ സ്റ്റാറുകളുകൾ നിർമിച്ചു വിതരണം ചെയ്തു. കേക്കുകളും വിവിധ ക്രിസ്തുമസ് വിഭവങ്ങളും അടങ്ങിയ സ്റ്റാളും ശ്രദ്ധേയമായി.
മുരിയാട് പഞ്ചായത്തിൽ കുടുംബശ്രീ ഇ – ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നു
മുരിയാട്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇ -ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി മാറി ഏഴാം വാർഡിലെ സൗമ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ ഇ -ഹെൽപ്പ് ഡെസ്ക്.ഓൺലൈൻ സേവനങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം. മുരിയാട് അണ്ടി കമ്പനി ജംഗ്ഷനിൽ സേവാഗ്രാം ഗ്രാമ കേന്ദ്രത്തോട് ചേർന്നാണ് സൗമ്യയുടെ നേതൃത്വത്തിലുള്ള ഇ -ഹെൽപ്‌ഡെസ്‌ക് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ ഇ – ഹെൽപ്പ് ഡെസ്ക് പ്രസിഡന്റ് ജോസ് . ജെ. ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്തു.ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പെർസൺ ലതാ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്തംഗം വിപിൻ വിനോദൻ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻ കെ.യു.വിജയൻ പഞ്ചായത്തംഗം ശ്രീജിത്ത് പട്ട ത്ത് കുടുബശ്രീ സി ഡി എസ് അംഗം രേഷ്മ, സൗമ്യ എന്നിവർ സംസാരിച്ചു.
ജ്യോതിസ് ഐ ടി യിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി
ഇരിങ്ങാലക്കുട : ജ്യോതിസ് ഐ ടി യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് .ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിക്കുകയും ,റിട്ട. ജില്ല സെഷൻസ് ജഡ്ജി ഡോ.വി.വിജയകുമാർ,ഐ ടി കോഡിനേറ്റർ ഹുസൈൻ .എം .എ, എക്സിക്യൂട്ടീവ് ഡയറക്ടർ കുമാർ .സി .കെ,കോഴ്സ് കോഡിനേറ്റർ ജാനെറ്റ്.കെ.ഡെയ്സ ൺ,ക്രിസ്മസ് പപ്പയായ ആദിൽ ഷൗക്കത്തലി, പ്രോഗ്രാം കോഡിനേറ്റർ ഫിറിയാൽ.എ.എച്ച് , അദ്ധ്യാപകരായ അനന്ദുകൃഷ്ണൻ.കെ.എസ് , അമൃത. കെ.എസ്, ഷിഫ്ന ആഷിഫ്, അഖിൽ മരിയ ആനന്ദ്, അനിത .ടി.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കാവ്യ. പി. എസ്,സ്വാഗതവും അനന്യ. ടി.ജെ. നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടെയുംകലാപരിപാടികളും ഉണ്ടായിരുന്നു.0People reached3Engagements–Distribution scoreBoost post3 sharesLikeCommentShare
സാമൂഹിക ജാഗ്രത ഇല്ലാത്ത വിദ്യാഭ്യാസം മലയാളി സമൂഹത്തിന് ദുരന്തത്തിലേക്കുള്ള വഴികാട്ടി- സുനില്‍ പി. ഇളയിടം
ഇരിങ്ങാലക്കുട : 22.12.2022 ഉന്നതവിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി ചുരുങ്ങിയതാണ് സ്ത്രീധനക്കൊലയും നരബലിയും ഉള്‍പ്പടെയുള്ള സാമൂഹികദുരന്തങ്ങളിലേക്ക് മലയാളി സമൂഹത്തെ നയിക്കുന്നത് എന്നും മികച്ച വിദ്യാഭ്യാസയോഗ്യതകള്‍ നേടിയവര്‍ പോലും ജാതിബോധം ഉള്‍പ്പടെയുള്ള പിന്തിരിപ്പിന്‍ ആശയങ്ങളുടെ വക്താക്കളായി മാറുന്നത് ജാഗ്രതയോടെ കൂട്ടായി ചെറുക്കണമെന്നും പ്രൊഫ.സുനില്‍ പി.ഇളയിടം പറഞ്ഞൂ.ബിരുദതലത്തിലുള്ള മലയാള സാഹിത്യപഠനത്തിന്‍റെ ഭാഗമായ മികച്ച പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി അവാര്‍ഡ് നല്‍കിയ ശേഷം കേരളീയ നവോത്ഥാനവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.5001 രൂപയും സര്‍ട്ടിഫിക്കേറ്റും അടങ്ങുന്ന അവാര്‍ഡ് മഹാരാജാസ് കോളേജിലെ കെ.ജി. നിതിനും 1000 രൂപയുടെ അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും ക്രൈസ്റ്റ് കോളേജിലെ അഞ്ജലി സോമനും സമര്‍പ്പിച്ചു.ബൗദ്ധ പാരമ്പര്യവും മിഷണറിമാരുടെ ഇടപെടലുമാണ് വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കിയത്. അറിവിന്‍റെ ഉടമസ്ഥാവകാശം കയ്യാളിയിരുന്നവരെ മറികടക്കുന്നതിനും ജാതിവ്യവസ്ഥയുടെ കെട്ടുപൊട്ടിക്കുന്നതിനും ആധുനിക വിദ്യാഭ്യാസം നിര്‍ണ്ണായക പങ്ക് വഹിച്ചു. എന്നാല്‍ ഇതില്‍നിന്നുള്ള പിന്നോട്ടുപോക്കിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ ഷിബു ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഡോ.സി.വി.സുധീര്‍, പ്രൊഫ.സിന്‍റോ കോങ്കോത്ത്, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, നിതിന്‍ കെ.ജി., ദേവറസ് എന്നിവര്‍ സംസരിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ ബഹുമാനാര്‍ത്ഥം പൂര്‍വ്വവിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രബന്ധങ്ങള്‍ ഇ- ബുക്ക് ആയി പ്രസിദ്ധീകരിക്കുമെന്ന് പുരസ്കാരസമിതി അറിയിച്ചു.
കേരളം വിലക്കയറ്റത്തിന്റെ കെടുതിയിൽ: തോമസ് ഉണ്ണിയാടൻ
മാപ്രാണം: നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി വർധിച്ചിരിക്കുകയാണെന്നും കേരളം വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്നും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വിവിധ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച പ്രിതിഷേധ കടകളുടെ നിയോജകമണ്ഡലതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊറത്തിശേരി മണ്ഡലം ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, പി.എൻ.സുരേഷ്, പി.ബി.സത്യൻ, കെ.കെ.അബ്‌ദുള്ളക്കുട്ടി, കെ.സി.ജെയിംസ്, കുമാരി രഘുനാഥ്, പി.സി.മോഹനൻ, കെ.സി.ജെയിംസ്, സിന്ധു അജയൻ എന്നിവർ പ്രസംഗിച്ചു.കൊമ്പൊടിഞ്ഞാമാക്കലിൽ നടന്ന പ്രതിഷേധം ഡി സി സി സെക്രട്ടറി സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് ടി.വി.ചാർളി, മിനി മോഹൻദാസ്, സുബിൻ കെ.സെബാസ്റ്റ്യൻ, മിനി പോളി, ഡെന്നിസ് കണ്ണംകുന്നി, ജോസ് അരിക്കാട്ട്, പോളി അമ്പൂക്കൻ, റൈജോ എന്നിവർ പ്രസംഗിച്ചു.കാരൂരിരിൽ മണ്ഡലം ചെയർമാൻ കെ.വി. രാജു നേതൃത്വം നൽകി.
ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ സീനിയര്‍ സി.എല്‍.സി.യുമായി സഹകരിച്ച് നടത്തുന്ന ഹൈ ടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന് നടക്കും. വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷനായിരിക്കും. മെയിന്‍ റോഡ്, ഠാണാ ജംഗ്ഷന്‍ ചുറ്റി കത്തീഡ്രല്‍ പള്ളിയില്‍ ഘോഷയാത്ര സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നടത്തും. ഒന്നാം സമ്മാനമായി 77777 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 55555 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 44444 രൂപയും ട്രോഫിയും സമ്മാനമായും നല്‍കും. ഇതിനു പുറമേ പങ്കെടുക്കുന്ന ടീമുകള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനമായി നല്‍കുന്നുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്തു ടീമുകള്‍ക്കു മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമ്മാനാര്‍ഹരല്ലാത്ത ടീമുകള്‍ക്കു 25000 രൂപ ക്യാഷ് അവര്‍ഡ് നല്‍കും.
കെ. എസ്. എസ്. പി. യു ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് കൌൺസിൽ നടന്നു
ഇരിങ്ങാലക്കുട: കെ. എസ്. എസ്. പി. യു. ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് ഇടക്കാല കൌൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. പി. ജോസ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് എം. ടി. വർഗ്ഗീസ് അധ്യക്ഷനായ യോഗത്തിൽ ട്രഷറർ കെ. ജി. സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ചു.സെക്രട്ടറി എം.കെ.ഗോപിനാഥൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീധരൻ നന്ദി പറഞ്ഞു.കെ. പി. സുദർശൻ, പി. എ. നസീർ, എൻ. ഇ. ഫ്രാൻസിസ്, എ. കെ. രാമചന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ, ടി. വി. ദാമോദരൻ, വിനോദ് കുമാർ, ഇന്ദിര തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.