ഊരകത്ത് സാൻജോ പ്രീമിയർ ലീഗിന് തുടക്കമായി

15

ഊരകം: സെൻറ് ജോസഫ്‌സ് ചർച്ച് മൈതാനത്ത് ആരംഭിച്ച സാൻജോ പ്രീമിയർ ലീഗ് ഒന്നാം പാദം ഫുട്‍ബോൾ മത്സരങ്ങൾ മുൻ സന്തോഷ് ട്രോഫി താരം വിപിൻ തോമസ് ഉദ്‌ഘാടനം ചെയ്തു. ഊരകം സെൻറ് ജോസഫ്‌സ് പള്ളി വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കൈക്കാരൻ കെ.പി.പിയൂസ്, ബ്രദർ ഗിൽബർട്ട് ജോണി എന്നിവർ പ്രസംഗിച്ചു. ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Advertisement