കേരളം വിലക്കയറ്റത്തിന്റെ കെടുതിയിൽ: തോമസ് ഉണ്ണിയാടൻ

62

മാപ്രാണം: നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി വർധിച്ചിരിക്കുകയാണെന്നും കേരളം വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്നും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വിവിധ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച പ്രിതിഷേധ കടകളുടെ നിയോജകമണ്ഡലതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊറത്തിശേരി മണ്ഡലം ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, പി.എൻ.സുരേഷ്, പി.ബി.സത്യൻ, കെ.കെ.അബ്‌ദുള്ളക്കുട്ടി, കെ.സി.ജെയിംസ്, കുമാരി രഘുനാഥ്, പി.സി.മോഹനൻ, കെ.സി.ജെയിംസ്, സിന്ധു അജയൻ എന്നിവർ പ്രസംഗിച്ചു.കൊമ്പൊടിഞ്ഞാമാക്കലിൽ നടന്ന പ്രതിഷേധം ഡി സി സി സെക്രട്ടറി സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് ടി.വി.ചാർളി, മിനി മോഹൻദാസ്, സുബിൻ കെ.സെബാസ്റ്റ്യൻ, മിനി പോളി, ഡെന്നിസ് കണ്ണംകുന്നി, ജോസ് അരിക്കാട്ട്, പോളി അമ്പൂക്കൻ, റൈജോ എന്നിവർ പ്രസംഗിച്ചു.കാരൂരിരിൽ മണ്ഡലം ചെയർമാൻ കെ.വി. രാജു നേതൃത്വം നൽകി.

Advertisement