കെ. എസ്. എസ്. പി. യു ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക്‌ കൌൺസിൽ നടന്നു

15
Advertisement

ഇരിങ്ങാലക്കുട: കെ. എസ്. എസ്. പി. യു. ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക്‌ ഇടക്കാല കൌൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. പി. ജോസ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ എം. ടി. വർഗ്ഗീസ് അധ്യക്ഷനായ യോഗത്തിൽ ട്രഷറർ കെ. ജി. സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ചു.സെക്രട്ടറി എം.കെ.ഗോപിനാഥൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീധരൻ നന്ദി പറഞ്ഞു.കെ. പി. സുദർശൻ, പി. എ. നസീർ, എൻ. ഇ. ഫ്രാൻസിസ്, എ. കെ. രാമചന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ, ടി. വി. ദാമോദരൻ, വിനോദ് കുമാർ, ഇന്ദിര തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

Advertisement