കെയര്‍ ഹോം-കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ

334
Advertisement

കാറളം -ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കാറളം പഞ്ചായത്തിലെ തകര്‍ന്നുപോയ ഏഴ് വീടുകള്‍ക്ക് പകരം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതില്‍ പൂര്‍ത്തിയായ താണിശ്ശേരി 10 ാം വാര്‍ഡില്‍ മുണ്ടയ്ക്കല്‍ ബേബിയുടെ വീടിന്റെ താക്കോല്‍ ദാനവും സമര്‍പ്പണവും നാളെ ഉച്ചയ്ക്ക് 3.30 ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിക്കും.ബാങ്ക് പ്രസിഡന്റ് വി കെ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിക്കും .തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ,പഞ്ചായത്ത് 10 ാം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് ,മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത് എം സി എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും

Advertisement