ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് ബാല ദിന റാലി നടത്തി

68

ഇരിങ്ങാലക്കുട :ഡിസംബർ 28 ന് ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് നിന്ന് കിഴുത്താണി സെന്റർ വരെ റാലി നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ടി. എസ്. സജീവൻ മാസ്റ്റർ മതിലകം ഉത്ഘാടനം ചെയ്തു.ബാലസംഘം ഏരിയ വൈസ് പ്രസിഡന്റ്‌ കെ. എസ്. ഭഗത് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി. എ. മനോജ്‌ കുമാർ, ബാലസംഘം രക്ഷധികാരി കമ്മിറ്റി ഏരിയ കൺവീനർ സരള വിക്രമൻ, ഏരിയ സെക്രട്ടറി അനുരാഗ് കൃഷ്ണ , കെ. എസ്. സുരേഷ് ബാബു,ടി.പ്രസാദ്, പി. വി. ഹരിദാസ്, കെഎസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.ഏരിയ സംഘാടക സമിതി ചെയർമാൻ ടി. എസ്. സജീവൻ സ്വാഗതവും, ബാലസംഘം ഏരിയകോ കോർഡിനേറ്റർ രാജേഷ് അശോകൻ നന്ദിയും പറഞ്ഞു

Advertisement