ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺ ബോസ്കോ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിന് ഇരിങ്ങാലക്കുടയിൽ തുടക്കം

61
Advertisement

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂളിൽ നടന്ന ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺബോസ്കോ ഫിഡേ റേറ്റഡ് ചെസ്സ് ടൂർണമെന്റ് മുൻഗവൺമെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷെയ്ക്ക് ദാവൂദ് നന്ദിയും പറഞ്ഞു. ലിസി ജോൺസൺ, പ്രേം നസീർ, ഡോ. ഗോവിന്ദൻകുട്ടി എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 213 പേർ ടൂർണമെന്റിൽ പങ്കെടുക്കുന്നു. വിജയികൾക്ക് മൂന്നുലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കുകളും സമ്മാനിക്കും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് അടുത്ത ചൊവ്വാഴ്ച സമാപിക്കും.

Advertisement