ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പാർട്ടിയുടെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു

66

ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെ പി സി സി മെമ്പർ എം. പി. ജാക്‌സൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യ്‌തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ഡി സി സി സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി. വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, സുജ സഞ്ജീവ് കുമാർ, തങ്കപ്പൻ പാറയിൽ, എ സി സുരേഷ്, കെ വേണുമാസ്റ്റർ, ജസ്റ്റിൻ ജോൺ, എം എസ് ദാസൻ, അഡ്വ. പി ജെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement