ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന്

158

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ സീനിയര്‍ സി.എല്‍.സി.യുമായി സഹകരിച്ച് നടത്തുന്ന ഹൈ ടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന് നടക്കും. വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷനായിരിക്കും. മെയിന്‍ റോഡ്, ഠാണാ ജംഗ്ഷന്‍ ചുറ്റി കത്തീഡ്രല്‍ പള്ളിയില്‍ ഘോഷയാത്ര സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നടത്തും. ഒന്നാം സമ്മാനമായി 77777 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 55555 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 44444 രൂപയും ട്രോഫിയും സമ്മാനമായും നല്‍കും. ഇതിനു പുറമേ പങ്കെടുക്കുന്ന ടീമുകള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനമായി നല്‍കുന്നുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്തു ടീമുകള്‍ക്കു മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമ്മാനാര്‍ഹരല്ലാത്ത ടീമുകള്‍ക്കു 25000 രൂപ ക്യാഷ് അവര്‍ഡ് നല്‍കും.

Advertisement