ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ക്രിസ്തുമസ് ആഘോഷം

33

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസ് സ്റ്റാർ, കരോൾ പ്രോസെഷൻ, കരോൾ ഗാന മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മിഴിവ് നൽകി. ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിയോൺ സ്റ്റാറുകളുകൾ നിർമിച്ചു വിതരണം ചെയ്തു. കേക്കുകളും വിവിധ ക്രിസ്തുമസ് വിഭവങ്ങളും അടങ്ങിയ സ്റ്റാളും ശ്രദ്ധേയമായി.

Advertisement