പെരുന്നാള്‍ ദിനക്കാഴ്ചകള്‍
സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ 2023 മതസൗഹാർദ്ദ സാംസ്ക്കാരിക സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ ദനഹതിരുനാളിനോടനുബന്ധിച്ച് ബുധനാഴ്ച്ച വൈകീട്ട് 7.00 മണിക്ക് സീയോൻ ഹാളിൽ കത്തീഡ്രൽ വികാരി റവ. ഫാ.പയസ് ചെറുപ്പണത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മതസൗഹാർദ്ദ സാംസ്കാരിക സമ്മേളനം രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു.
ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി വിശിഷ്ടാതിഥി ആയിരുന്ന മീറ്റിംഗിൽ വിവിധ മതമേലധികാരികളും ജനപ്രതിനിധികളും, ഒഫീഷ്യൽസും സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തിൽ, ഫാ. ഡെൽബി തെക്കുംപുറം, കൈക്കാരൻമാരായ ഒ. എസ് ടോമി ഊളക്കാടൻ, കെ.കെ. ബാബു കുറ്റിക്കാട്ട് നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, തിരുനാൾ ജനറൽ കൺവീനർ ഡേവീസ് ഷാജു മുളരിക്കൽ ഓട്ടോക്കാരൻ, ജോയിന്റ് കൺവീനർമാരായ സിജു
പൗലോസ് പുത്തൻവീട്ടിൽ, ഗിഫ്റ്റ്സൺ ബിജു അക്കരക്കാരൻ എന്നിവർ പരിപാടികൾക്ക്
നേതൃത്വം നൽകി .
വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2023ന്റെ ദീപാലങ്ക്യത നിലപന്തലിന്റെ കാൽ നാട്ടുകർമ്മം
വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2023ന്റെ ദീപാലങ്ക്യത നിലപന്തലിന്റെ കാൽ നാട്ടുകർമ്മം സെന്റ തേമാസ് കത്തിഡ്രൽ വികാരി ഫാ. പയസ്സ് ചിറപ്പണ്ണത്ത് നിർവഹിച്ചു.
വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2023ന്റെ കൊടിയേറ്റം
വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2023ന്റെ കൊടിയേറ്റം സെന്റ തേമാസ് കത്തിഡ്രൽ വികാരി ഫാ. പയസ്സ് ചിറപ്പണ്ണത്ത് നിർവഹിച്ചു.
ഇരിങ്ങാലക്കുട ദനഹാ തിരുന്നാള്‍ 2023(പിണ്ടിപ്പെരുന്നാള്‍) ന് കൊടി കയറി
ഇരിങ്ങാലക്കുട ദനഹാ തിരുന്നാള്‍ 2023(പിണ്ടിപ്പെരുന്നാള്‍) ന് കൊടി കയറി
എടതിരിഞ്ഞി കളപ്പുരക്കൽ വേലായുധൻ മകൻ ഉദയകുമാർ (60 വയസ്സ്) നിര്യാതനായി
ഇരിങ്ങാലക്കുട :എടതിരിഞ്ഞി കളപ്പുരക്കൽ വേലായുധൻ മകൻ ഉദയകുമാർ (60 വയസ്സ്) നിര്യാതനായി .സംസ്കാരം നടന്നു മുൻ ചാരായ ഷാപ്പ് തൊഴിലാളിയും ഇപ്പോൾ ഗുരുവായൂർ കർണൻ കോട്ട് പേട്ടയിലെ ഓട്ടോ ഡ്രൈവറും ആയിരുന്നു.ഭാര്യ: ഷൈലജ. മക്കൾ:അഖിൽ , അഞ്ജലി. മരുമകൾ : ദേവു (ആയുർവേദ മെഡിക്കൽ ഹൗസ് സർജൻ ) മരുമകൻ :മനോജ് .സിപിഐ ജില്ലാ സെക്രട്ടറി, കെ കെ വത്സരാജ്കേരള ഫീഡ് ചെയർമാൻ , കെ ശ്രീകുമാർ AlTUC തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ്സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഡോൺബോസ്കോ സ്കൂളിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവന്നിരുന്ന ഇന്റർനാഷണൽ ചെസ്സ് മത്സരങ്ങൾ സമാപിച്ചു
ഇരിങ്ങാലക്കുട : ഡോൺബോസ്കോ സ്കൂളിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവന്നിരുന്ന ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺ ബോസ്കോ ഫിഡേ റേറ്ററ്റ് ചെസ്സ് ടൂർണമെന്റ് സമാപിച്ചു.ഫിഡേ മാസ്റ്റർ ശ്രേയസ് പയ്യപ്പാട്ട് 9 റൗണ്ടുകളിൽ നിന്നും എട്ടു പോയിന്റ് നേടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. മാർത്താണ്ഡൻ കെ യു, ശ്രീ ജയ്ക് ഷാന്റി, ശ്രീ അബ്ദുൽ ഖാദർ എ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും. സ്ഥാനങ്ങൾ നേടി.റേറ്റിംഗ് 1600നു താഴെയുള്ളവരുടെ വിഭാഗത്തിൽ ശ്രീവാസ്ത കുശാഗ്ര ചാമ്പ്യനായി. റേറ്റിംഗ് 1400 നു താഴെയുള്ളവരുടെ വിഭാഗത്തിൽ സഫൽ ഫാസിൽ ചാമ്പ്യനായി.റേറ്റിംഗ് 1200 താഴെയുള്ളവരുടെ വിഭാഗത്തിൽ ഇഷാൻ കെ സിബിൻ ചാമ്പ്യനായി രജിത് ബാബു സി ബെസ്റ്റ് കേരള പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ശശിധരക്കുറുപ്പ് ബെസ്റ്റ് വെട്രൻ പ്ലെയറും . ആര്യാ ജി മല്ലർ ബെസ്റ്റ് വനിതാ താരവും രാംകുമാർ എസ് ബെസ്റ്റ് തൃശ്ശൂർ താരവും ആയി തെരഞ്ഞെടുക്ക പ്പെട്ടു .മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി സമ്മാനദാനം നിർവഹിച്ചു.ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്ഡിബി, റെക്ടർ ഡോൺ ബോസ്കോ, ഫാദർ ജോയിസൺ മുളവരിക്കൽ അഡ്മിനിസ്ട്രേറ്റർ, ഡോൺ ബോസ്കോ, രവി ശ്രീവാസ്തവ മെമ്പർ അഡ്ഹോക് കമ്മിറ്റി മധ്യപ്രദേശ് ചെസ്സ് അസോസിയേഷൻ, വി ശശിധരൻ പ്രസിഡണ്ട് ചെസ്സ് അസോസിയേഷൻ തൃശ്ശൂർ, പീറ്റർ ജോസഫ് എം സെക്രട്ടറി ചെസ്സ് തൃശ്ശൂർ, ഡോ.ഗോവിന്ദൻകുട്ടി എം എസ്, ഇന്റർനാഷണൽ അർബിറ്റർ, ലിസി ജോൺസൺ, ഷേക്ക് ദാവൂദ് എന്നിവർ പങ്കെടുത്തു.
പഴയ കാല സഹപാഠികളുടെ കൂട്ടായ്മകൾ കാരുണ്യത്തിന്റെ നിറദീപങ്ങൾ മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട : പഴയ കാല സഹപാഠികളുടെ കൂട്ടായ്മകൾ കാരുണ്യത്തിന്റെ നിറ ദീപങ്ങളാണെന്ന് മാർ. പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 1982-90 കാലയളവിൽ പ്രവർത്തിച്ചീരുന്ന സി.എസ്.എ.യുടെ ഓർമ്മചെപ്പ് 2023 എന്ന പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.ഒരു പാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇത്തരം കൂട്ടായ്മകളിലൂടെ സമൂഹത്തിന് ലഭിക്കുന്നണ്ടന്നും ബിഷപ്പ് കൂട്ടി ചേർത്തു 1982 – 90 കാലയളവിൽ സെന്റ് ജോസഫ് സ് കോളേജ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മതബോധന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കാത്ത് ലിക് സർവ്വീസ് അസോസിയേഷന്റെ സി.എസ്.എ.യുടെ ഒത്തുചേരലിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു ഓർമ്മ ചെപ്പ് കൺവീനർ ബോണി വർഗീസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് രൂപത മതബോധന ഡയറക്ടർ ഡോ. ഫാ. റിജോയ് പഴയാറ്റിൽ രൂപത ചാൻസലർ ഡോ. ഫാ. നെവിൻ ആട്ടോക്കാരൻ ഫാ.ആന്റണി തെക്കിനിയത്ത് ഫാ.ജെയിൻ കടവിൽ സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.എലൈസ സി.എസ്.എ. ഭാരവാഹികളായ ടെൽസൺ കോട്ടോളി രഞ്ചി അക്കരക്കാരൻ ലിൻസ ജോർജ് എന്നിവർ പ്രസംഗിച്ചു പഴയ കാല മതബോധന അദ്ധ്യാപകരും സന്യാസ വൃതത്തിന്റെ ഗോൾഡൻ ജൂബിലിയിലേക്ക് പ്രവേശിച സിസ്റ്റർ ട്രീസ പോളിനും സിസ്റ്റർ സോഫി ജോണിനും സ്വീകരണം നൽകി വി.കുർബാനക്ക് ബിഷപ് മുഖ്യ കാർമ്മികത്വം വഹിച്ചു നൂറോളം പഴയ കാല സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
വല്ലക്കുന്ന് ഉപാസന തൈവളപ്പിൽ (ലേറ്റ്) ടി,ആർ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു
വല്ലക്കുന്ന് ഉപാസന തൈവളപ്പിൽ (ലേറ്റ്) ടി,ആർ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ടയേഡ് ഉദ്യോഗസ്ഥയായിരുന്നു. സംസ്കാരം ജനുവരി 3 ചൊവ്വാഴ്ച 11:30ന് വല്ലക്കുന്ന് ജങ്ഷനിലെ വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനല്‍.മക്കൾ : സിബിൻ ടി ജി, സിനി, മരുമക്കൾ സത്യനാഥൻ
ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന്റെ വരവറിയിച്ചു കൊണ്ട് ആദ്യത്തെ പിണ്ടി കുത്തി
ഇരിങ്ങാലക്കുട: പിണ്ടാ പെരുന്നാളിന്റെ വരവറിയിച്ചു കൊണ്ട് മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മൂക്കനാംപറമ്പിൽ വിവ്റി ജോണിന്റെ വീട്ടിൽ ആദ്യത്തെ പിണ്ടി കുത്തി 2023 ലെ പിണ്ടിപെരുന്നാളിന്റെ കേളിക്കെട്ട് ആരംഭിച്ചിരിക്കുന്നു.
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ ഐ ടി യു സി )മണ്ഡലം കൺവെൻഷൻ
ഇരിങ്ങാലക്കുട:ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർക്കെതിരെ ജനുവരി 20ന് നടക്കുന്ന പാർലമെൻറ് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവെൻഷൻ എ ഐ ടി യു സി ജില്ലാ പ്രസിഡൻറ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി,അസിസ്റ്റൻറ് സെക്രട്ടറി: എൻ.കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ, എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നീവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.സി ബിജു സ്വാഗതവും കെ.എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു മോഹനൻ വലിയാട്ടിൽ നന്ദിയും പറഞ്ഞു.ഭാരവാഹികളായി കെ.സി ബിജുവിനെ സെക്രട്ടറിയായും മോഹനൻ വലിയാട്ടിലിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.
ഇൻസൈറ്റ്സ് സക്സസ് മാസികയുടെ 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രൊഫസർ വികെ ലക്ഷ്മണൻ നായർക്ക്
ഇൻസൈറ്റ്സ് സക്സസ് മാസികയുടെ 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രൊഫസർ വികെ ലക്ഷ്മണൻ നായർക്ക്ക്വാക്സിൽ കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി എന്ന നിലയിൽ ക്യുക്ക് അക്കാദമി ചാലക്കുടിയുടെ പ്രവർത്തനങ്ങളെ മുൻനിർത്തി, ബോംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻസൈറ്റ്സ് സക്സസ് മാസികയുടെ 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രൊഫസർ വികെ ലക്ഷ്മണൻ നായർക്ക് ലഭിച്ചിരിക്കുന്നു. കോവി ഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഒരു ദുരവസ്ഥയിലേക്ക് നീങ്ങിയ 2020 മാർച്ച് മാസത്തിന് തൊട്ടുമുൻപ് ചാലക്കുടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചതാണ് ക്യുക്ക് ചാലക്കുടി . ക്വാക്സിൽ ഇൻകുബേറ്റർ ഫോർ ക്രിയേറ്റീവ് കിഡ്സ് എന്ന ഈ സ്ഥാപനം എസ്ഐപിയുടെ സഹായത്തോടെ കൊച്ചുകുട്ടികളെ അബാക്കസ് പരിശീലിപ്പിക്കാൻ തുടങ്ങിയതിന്റെ പന്ത്രണ്ടാം ദിവസം കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട ഒരു ദുരവസ്ഥ വന്നു കുട്ടികളെ ഓൺലൈനിൽ അബാക്കസ് പഠിപ്പിക്കുക എന്ന ധീരമായ ഒരു തീരുമാനം കൈക്കൊണ്ട ചാലക്കുടി സെൻറർ , എസ് ഐ പി അബാക്കസിന്റെ ലോകം ഒട്ടുക്കുമുള്ള 850 സെൻററുകളിൽ ഏറ്റവും ചുരുങ്ങിയ കാലഘട്ടം കൊണ്ട് ഏറ്റവും കൂടുതൽ മികവ് പ്രദർശിപ്പിച്ചതിൽ ഒന്നാം സ്ഥാനം നേടി. ക്വാക്സിൽ കമ്പനി തന്നെ പ്രവർത്തനമാരംഭിച്ചിട്ട് അഞ്ചുകൊല്ലമേ ആയിട്ടുള്ളൂ. താരതമ്യേന പുതിയ കമ്പനികളെ തേടിപ്പിടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഇൻസൈറ്റ്സ് സക്സസ്, ക്വാക് സിലിന്റെ ചാലക്കുടി സെന്ററിന്റെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തി. പ്രൊഫസർ ലക്ഷ്മണൻ നായർ ഏതെല്ലാം മേഖലകളിൽ പ്രവർത്തന നിരതനാണ് എന്ന് അവർ വിശദമായ പഠനം നടത്തുകയും തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് പ്രൊഫസറായി 1997ൽ റിട്ടയർമെൻറിനെ തുടർന്ന് സ്റ്റേറ്റ് നിർമിതി കേന്ദ്രത്തിന്റെ കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ് എന്ന് അറിയുകയും ചെയ്തു . കൂടാതെ 67-ാം വയസ്സിൽ ഒരുപിടി മണ്ണ് എന്ന നോവൽ എഴുതിക്കൊണ്ട് സാഹിത്യ രംഗത്തേ ക്കും കടന്ന പ്രൊഫസർ ലക്ഷ്മണൻ നായർ ഇതിനകം 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു . ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടർ അംബേദ്കർ ഡിസ്റ്റിൻ ഗ്വിഷ്ഡ് സർവീസ് നാഷണൽ അവാർഡ് 2022, ടെക്കോസയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം 2022, അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ ഷംസുദ്ദീൻ പുരസ്കാരം 2022, കൊടകര എഴുത്തുപുരയുടെ അക്ഷരശ്രീപതി അവാർഡ് 2022 ,കേരള സർക്കാർ ജനകീയാസൂത്രണ രജത ജൂബിലി അവാർഡ് തുടങ്ങിയവ കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ പ്രൊഫസർ ലക്ഷ്മണ നായരെ തേടിവന്ന ഉപഹാരങ്ങളാണ്.കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ , കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് എൻജിനീയറിങ് മെമ്പർ , സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെൻറ് ടാസ്ക്ക് ഗ്രൂപ്പ് മെമ്പർ ,നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, ശ്രീ കൂടൽമാണിക്യം ദേവസ്വം എഞ്ചിനീയറിംഗ് കൺസൾട്ടൻറ് , ഉണ്ണായിവാര്യർ സ്മാരക കലാനിലയം, കേരള കലാമണ്ഡലം, കേരളഫോക് ലോർ അക്കാദമി തുടങ്ങിയവയിൽ ഭാരവാഹിത്വം കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ സമിതി , പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതി തുടങ്ങിയവയുടെ പ്രസിഡണ്ട് ,കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,കില ഫാക്കൽറ്റി, വാസ്തുവിദ്യ പ്രതിഷ്ഠാൻ ,ഗ്ലോബൽ നിർമ്മിതി കേന്ദ്ര തുടങ്ങി തീർത്തും വ്യത്യസ്തമായ അനവധി മേഖലകളിൽ പ്രൊഫസർ ലക്ഷ്മണൻ നായർ ശ്രദ്ധേയനായി. ഇതെല്ലാം കണക്കിലെടുത്താണ് ഇൻസൈറ്റ് സക്സസ് മാസികയുടെ അവാർഡ്.
ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം : ക്യാമ്പ് സന്ദർശിച്ച് മന്ത്രി :പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക്
ആളൂർ: സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായാണ് മന്ത്രി ക്യാമ്പിലെത്തിയത്. കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് ആളൂർ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി നൽകി കുട്ടികൾക്ക് നിർബന്ധമായും പരിശീലനം നൽകണം. കുട്ടികൾക്ക് വെള്ളത്തിനോടും നീന്തലിനോടുമുളള ഭയം മാറ്റിയെടുക്കണമെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ സംരക്ഷണത്തിൽ നീന്തലിന് വലിയ പ്രാധാന്യമുണ്ടെന്നും അവരെ ഓർമ്മിപ്പിച്ചു. ആളൂർ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി ഏകദേശം 400 വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലകൻ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശീലനം നൽകുന്നത്. പഞ്ഞപ്പിള്ളി പന്തലിച്ചിറയിൽ രാവിലെ 6.30 മുതൽ 7.30 വരെയും കുഴിക്കാട്ടുശ്ശേരി മഷികുളത്തിൽ വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് പരിശീലനം. ക്രിസ്മസ് അവധിയിൽ ആരംഭിച്ച പരിശീലനം ജനുവരി 2 വരെയുണ്ടാകും. പഞ്ചായത്തിലെ കൊച്ചുകുട്ടികൾ മുതൽ മുഴുവൻ പേർക്കും അഞ്ച് വർഷത്തിനകം ജലസാക്ഷരത നൽകുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.പന്തലിച്ചിറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാർഡ് മെമ്പർ ഓമന ജോർജ്, ഷൈനി തിലകൻ, കെ ബി സുനിൽ, പി സി ഷണ്മുഖൻ, മിനി പോളി, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, മേരി ഐസക്, പഞ്ചായത്ത് സെക്രട്ടറി അനൂപ് എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുടയിൽ 15 ലക്ഷം രൂപയുടെ ഡിപ്പോ റോഡ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :നഗരവുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രാദേശിക സർക്കുലർ സർവീസ് സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെഎസ്ആർടിസി ഡിപ്പോ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമവണ്ടി പോലുള്ള പദ്ധതികൾ പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെ ചെയ്യാനാകുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ നിന്നുള്ള മലക്കപ്പാറ, മൂന്നാർ, വയനാട് തുടങ്ങി വിനോദ കേന്ദ്രങ്ങളിലേയ്ക്കുള്ള സർവീസിനും പമ്പ സ്പെഷ്യൽ യാത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങിൽ പൊതുമരാമത്ത് എഇഇ റാബിയ പിപി റിപ്പോർട്ട് അവതരിപ്പിച്ചു. എറണാകുളം സോണൽ ഓഫിസർ കെടി സെബി, വാർഡ് കൗൺസിലർ അമ്പിളി ജയൻ, കെഎസ്ആർടിസി ഇൻസ്പെക്ടർ ഇൻചാർജ് കെഎസ് രാജൻ എന്നിവർ സംസാരിച്ചു.