29.7 C
Irinjālakuda
Tuesday, April 22, 2025
Home Blog Page 17

ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5 K റൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു

ഇരിങ്ങാലക്കുട: ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5കെ റൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റൺ ഫ്ലാഗ് ഓഫ്‌ ചെയ്തു. ടാണ, കാട്ടൂർ ബൈപാസ് റോഡ്, നട, മെയിൻ റോഡ് വഴി ഡോൺബോസ്കോ സ്കൂളിൽതന്നെ റൺ സമാപിച്ചു. വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥ മാക്കിയവർക്ക് സനീഷ്‌കുമാർ ജോസഫ് Mla ട്രോഫികൾ സമ്മാനിച്ചു. ആയിരം പേർ മിനി മാരത്തണിൽ പങ്കെടുത്തു.

പങ്കെടുക്കുത്ത വർക്കെല്ലാം ടി ഷർട്ട്‌, പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്, ഫിനിഷർ മെഡൽ, പ്രാതൽ എന്നിവ നൽകി.വിവിധ കാറ്റഗറികളിലായി നിക്കോൾ ലിക്സൺ, ഏയ്ഞ്ചെൽ ആന്റണി, എം. എസ്. അശ്വിൻ, ആലിസ് വർഗീസ്,സി.സി. ജേക്കബ്, ശ്രീജേഷ് കണ്ണൻ, ജയിൻ വർഗീസ്, ലൗലി ജോൺസൻ, കെ.എസ്. നദിയ, ജോയൽ സണ്ണി എന്നിവർ ഒന്നാസ്ഥാനം കരസ്ഥമാക്കി. ജേക്ക് ആന്റണി, അൻ സിബി, ആന്റണി ആൻസൺ, പി. എൽ. ലിൻഡ, ഡെയ്സൺ നെയ്യൻ, നിനേഷ് നടുവത്ത്, ബിബിൻ കെ. ഉണ്ണി, പ്രീത ലിനോ, ജോയൽ ജോയ്, ഹക്കീം എന്നിവരാണ് യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

Advertisement

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ആദ്യ സ്നേഹക്കൂടിൻറെ താക്കോൽ കോരിമ്പിശ്ശേരിയിൽ കൈമാറി.ഭവനരഹിതരില്ലാത്ത മണ്ഡലം എന്ന ലക്ഷ്യത്തിലാണ് ഇരിങ്ങാലക്കുടയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറികൊണ്ട് പറഞ്ഞു.സർക്കാരിന്റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “സ്നേഹക്കൂട് ” പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.സ്നേഹക്കൂട് പദ്ധതി പ്രകാരം നാഷണൽ സർവീസ് സ്കീമിന്റെ ടെക്നിക്കൽ എജുക്കേഷൻ സെൽ വിഭാഗം നിർമ്മിച്ചു നൽകുന്ന ആദ്യവീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 10 വീടുകളാണ് പദ്ധതി മുഖേന നിർമ്മിക്കാനുദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുട കോരിമ്പിശ്ശേരി സ്വദേശി ഗുരുവിലാസം സ്മിതയുടെ കുടുംബത്തിനാണ് ആദ്യ വീട് കൈമാറിയത്.സ്കൂൾ / കോളേജുകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റുകൾ, വിവിധ സന്നദ്ധ സംഘടനകൾ, വ്യവസായ സ്ഥാപനങ്ങളുടെ സി.എസ് . ആർ ഫണ്ട് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.കിടപ്പു രോഗികൾ ഉള്ള കുടുംബങ്ങൾ / അമ്പത് ശതമാനത്തിന് മുകളിൽ അംഗപരിമിതരുള്ള കുടുംബങ്ങൾ / വൃദ്ധ ജനങ്ങൾ മാത്രമുള്ള കുടുംബങ്ങൾ / മാതാവോ പിതാവോ മരണപ്പെട്ട വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ / പ്രായപൂർത്തിയാകാത്ത മക്കളുമായി താമസിക്കുന്ന വിധവകൾ / അതിദരിദ്ര പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾ എന്നിവർക്കായിരിക്കും പദ്ധതിയിൽ മുൻഗണന നൽകുന്നത്. സർക്കാർ ഭവന പദ്ധതികളുടെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാത്തവരായിരിക്കണം അപേക്ഷകർ.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിക്കായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വാർഡ് മെമ്പറുടെ സാക്ഷ്യപത്രമടക്കം മന്ത്രിയുടെ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ക്യാമ്പ് ഓഫീസിൽ 2023 ഏപ്രിൽ 30 നകം സമർപ്പിക്കാം – മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.താക്കോൽ ദാന ചടങ്ങിൽ സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ അൻസർ ആർ എൻ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർ ഷൈലജ ടി എം പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ അമ്പിളി ജയൻ , ജയൻ അരിമ്പ്ര എന്നിവർ ആശംസകൾ നേർന്നു. തൃശ്ശൂർ ഗവ വിമൻസ് പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ വി എ ഞ്ജാനാംബിക സ്വാഗതവും എൻ എസ് എസ് ഹയർ സെക്കൻഡറി വിഭാഗം ജില്ലാ കോ ഓർഡിനേറ്റർ പ്രതീഷ് എം വി നന്ദിയും പറഞ്ഞു.

Advertisement

ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്

ഇരിങ്ങാലക്കുട: വിവിധ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭരും പ്രശസ്തരുമായ നൂറുകണക്കിന് പ്രതിഭാശാലികളടക്കമുള്ളവര്‍ക്ക് അറിവുപകര്‍ന്ന ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്. ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് മൂന്നേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ 1872ല്‍ അന്നത്തെ കൊച്ചി രാജ്യത്ത് സ്ഥാപിക്കപ്പെട്ട മൂന്ന് ഹൈസ്‌കൂളുകളിലൊന്നാണ്. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട എന്നിങ്ങനെയായിരുന്നു വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്.അന്ന് ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്ത് കൊച്ചി വലിയതമ്പുരാന്‍ കോവിലകത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. സവര്‍ണ്ണ ബാലികമാര്‍ക്ക് മാത്രമെ അതില്‍ പ്രവേശനമുണ്ടായിരുന്നൊള്ളു. ക്ഷേത്രത്തിനടുത്തായതിനാല്‍ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് അതില്‍ പഠിക്കാന്‍ സാധിച്ചിരുന്നില്ല. സ്‌കൂള്‍ സ്ഥാപിച്ച കാലത്ത് നാട്ടുകാരുടെ അഭ്യാര്‍ഥന പ്രകാരം 1892ല്‍ ചെട്ടിപറമ്പില്‍ ഇപ്പോഴത്തെ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ സ്ഥാപിക്കും വരെ പെണ്‍കുട്ടികള്‍ക്കും ഈ സ്‌കൂളില്‍ പ്രവേശനം അനുവദിച്ചിരുന്നു.അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. യാത്രാ സൗകര്യം നാമമാത്രമായി പോലും ഇല്ലാതിരുന്ന കാലത്ത് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ പഠിക്കാനെത്തിയ കുട്ടികള്‍ അനവധിയാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എഴുതപ്പെട്ട ബെഞ്ചേറ് സമരത്തിന് സാക്ഷിയായ വിദ്യാലയം കൂടിയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂള്‍. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1942ല്‍ നടന്ന ക്വിറ്റ് ഇന്ത്യാസമരത്തിനാണ് ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്‌കൂള്‍ സാക്ഷിയായത്.മഹാകവി വൈലോപ്പിള്ളി അടക്കമുള്ള ഒട്ടേറെ പ്രതിഭാധനരായ അധ്യാപകര്‍ ഈ സ്‌കൂളിന്റെ അമരക്കാരായിരുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കുണ്ടുകുളം, സ്വാമി ചിന്മയാനന്ദന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ഥാപക പ്രിന്‍സിപ്പലും അന്നത്തെ ബ്രട്ടീഷ് വൈസ്രോയിയുടെ പേഴ്‌സണല്‍ ഡോക്ടറുമായിരുന്ന കെ.എന്‍. പിഷാരടി, കോങ്ങാട്ടില്‍ രാമന്‍ മേനോന്‍, കൊച്ചിരാജ്യത്ത് പ്രധാന മന്ത്രിയായിരുന്ന പറമ്പി ലോനപ്പന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, പുതൂര്‍ അച്യൂതമേനോന്‍, ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്‍, അഡ്വ. വട്ടപറമ്പില്‍ രാമന്‍ മേനോന്‍ തുടങ്ങി പഴയ തലമുറയിലും പുതുതലമുറയിലുമായി ഒട്ടനവധി പ്രഗത്ഭരായവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളായിട്ടുണ്ട്.നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് പുതിയ കാലത്തിനനുസരിച്ച് സ്‌കൂളിനെ ഉയര്‍ത്താനുള്ള യജ്ഞത്തിലാണ് പി.ടി.എ.യും എസ്.എം.സി., എസ്.എം.ഡി.സി., എസ്.ഡി.സി., ഒ.എസ്.എ. എന്നി സംഘടനകളും അധ്യാപകരും. ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തിവരുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷപരിപാടികള്‍ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാഗിരി അധ്യക്ഷയായിരിക്കും

Advertisement

സ്മാർട്ട് ആയി പൊറത്തിശേരി വില്ലേജ് ഓഫീസ്

പൊറത്തിശേരി: എല്ലാ നിലയിലും സ്മാർട്ട് ആയ പൊറത്തിശേരി വില്ലേജ് ഓഫീസിൽ ഉത്തരവാദിത്ത ബോധവും ജാഗ്രതയും സേവന മനോഭാവവും നല്ല രീതിയിൽ പ്രദർശിപ്പിക്കാൻ ജീവനക്കാർക്ക് സാധിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർദ്ദേശിച്ചു. ആധുനീകരിച്ച പൊറത്തിശേരി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനസൗഹൃദപരമായ രീതിയിൽ സമയ ബന്ധിതമായി ജനങ്ങള്‍ക്ക് സേവനങ്ങൾ നല്‍കാനുള്ള ബാധ്യത ഉണ്ടെന്ന പൂര്‍ണ്ണബോധ്യത്തോടെ വേണം വില്ലേജുകളിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ് റവന്യു വകുപ്പ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.ഓഫീസ് സ്മാർട്ടാകുന്നതിന്റെ ഭാഗമായി ഒന്നര ലക്ഷം വിലവരുന്ന ആധുനിക ഉപകരണങ്ങളും ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകി. ആധുനിക ഉപകരണങ്ങൾ വില്ലേജ് ഓഫീസർ ശ്രീജ എം നായർ ഏറ്റുവാങ്ങി. കരുവന്നൂർ ബസ് സ്റ്റോപ്പിന് സമീപം ഏകദേശം 44 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വില്ലേജ് ഓഫീസ് ഒരുക്കിയിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ശാന്തകുമാരി, അൽഫോൻസ തോമസ്, ജയാനന്ദൻ, ശ്രീജ എം നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisement

വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ച് മന്ത്രി ആർ ബിന്ദു

പൂമംഗലം: സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പൂമംഗലം പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ദീർഘദൂര യാത്രക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഒരുക്കുക എന്നതാണ് ടേക്ക് എ ബ്രേക്ക്‌- വഴിയിടം എന്ന പദ്ധതിയുടെ ലക്ഷ്യം.ആധുനിക രീതിയിൽ നിർമിച്ച കെട്ടിടം കൃത്യമായി പരിപാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.കാർഷിക പ്രാധാന്യമുള്ള പദ്ധതികൾക്ക് മുൻഗണന നൽകികൊണ്ടുള്ള വികസന സമീപനം ആണ് പൂമംഗലം പഞ്ചായത്തിന്റേത് എന്നും ഇതിനായി പച്ചക്കുട പദ്ധതിയുടെ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, യൂറിനൽ ബ്ലോക്ക്, വാഷ് റൂം, ഫീഡിങ് റൂം എന്നിവയോട് കൂടിയാണ് വഴിയിടം ഒരുക്കിയിരിക്കുന്നത്. പത്തുലക്ഷത്തിഇരുപതിനായിരം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. കവിത സുരേഷ്, അഞ്ജലി പി കെ, ലത ചന്ദ്രൻ, സുരേഷ് അമ്മനത്ത്, സന്തോഷ് ടി എ, ഹൃദ്യ അജീഷ്, ഷാബു പി വി, കത്രീന ജോർജ്, ജയരാജ് കെ എൻ, സന്ധ്യ വിജയൻ, ജോസ് മുഞ്ഞേലി, സുമ അശോകൻ, ലാലി വര്ഗീസ്, സുനിൽകുമാർ പട്ടിലപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

Advertisement

മുരിയാടിന്റെ ജീവധാര ജില്ല നൂതന പദ്ധതിയിൽ

മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരക്ക് നൂതന പദ്ധതിയായി അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ പരിശോധിച്ച് അനുമതി നൽകുന്നതിന് കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാ തല നൂതന പദ്ധതി കമ്മിറ്റി യോഗമാണ് ജീവധാരയ്ക്ക് അംഗീകാരം നൽകിയത്. യോഗത്തിൽ കളക്ടർ വി.ആർ കൃഷ്ണതേജ അധ്യക്ഷനായി. മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി ജീവധാര പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ഡി ഡി പി ബെന്നി ജോസഫ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഒ. ജി സൂരജ, സാമൂഹ്യ നീതി ഓഫീസർ പി മീര, മുരിയാട് പഞ്ചായത്ത്‌ സെക്രട്ടറി രെജി പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement

ജെ സി.ഐ. ഇന്റർ ക്ലബ് ഫുട്ബോൾ ടൂർണമെന്റ് ഉൽഘാടനം

ഇരിങ്ങാലക്കുട: ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ഇന്റർ ക്ലബ് ഫുട്ബോൾ ടൂർണമെന്റ് സാന്റിയാഗോ ടർഫ് കോർട്ടിൽ വച്ച് ജെ സി .ഐ. സോൺ ഡയറക്ടർ സെനറ്റർ അനഘ ഷിബു ഉൽഘാടനം ചെയ്തു ജെ.സി.ഐ. ചാപ്ടർ പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ ഡയാക്ടർ മാനേജ്മെന്റ് അരുൺ ജോസ് , പ്രോഗ്രാം ഡയറക്ടർ സഞ്ചു പട്ടത്ത്, മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ , അഡ്വ .ഹോബി ജോളി, ടെൽസൺ കോട്ടോളി, മണിലാൽ വി.ബി, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറർ സാന്റോ വിസ്മയ .എന്നിവർ പ്രസംഗിച്ചു മാസ്റ്റേഴ്സ് ക്ലബും സ്ട്രൈക്കേഴ്സ് ക്ലബും തമ്മിൽ നടന്ന ആദ്യ മൽസരം സമനിലയിൽ അവസാനിച്ചു ഏപ്രിൽ 5-ാം തിയതി ഫൈനൽ

Advertisement

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും,ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി സേവനകേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ കെ.ആര്‍ സുബ്രഹ്‌മണ്യന്‍, മെഡിസെല്‍കണ്‍വീനര്‍ സുരേഷ് ഒ.എന്‍, കവിത

ലീലാധരന്‍,സൗമ്യ,മിനി സുരേഷ്,ഹരികുമാര്‍ തളിയകാട്ടില്‍,ജഗദീഷ് പണിക്കവീട്ടില്‍, ഉണ്ണി പേടിക്കാട്ടില്‍, അനില്‍കുമാര്‍, ഐ ഫൗണ്ടേഷന്‍ എച്ച്.ആര്‍.ഒശിവന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

ലോക സി എൽ സി ദിനം രൂപതാതല ആഘോഷം നടന്നു

ഇരിങ്ങാലക്കുട :നാന്നൂറ്റി അറുപത്തിയൊന്നാമത് ലോക സി എൽ സി ദിനത്തിന്റെ രൂപതാതല ആഘോഷം ഊരകം സെൻറ് ജോസഫ്‌സ് പള്ളിയിയിൽ നടന്നു. വികാരി ജനറൽ മോൺ. ജോസ് മഞ്ഞളി ഉദ്‌ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. സിബു കള്ളാപറമ്പിൽ അധ്യക്ഷത വഹിച്ചു. ഊരകം പള്ളി വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടൻ, അസി.ഡയറക്ടർ ഫാ. ചാൾസ് ചിറ്റാട്ടുക്കരക്കാരൻ, ആനിമേറ്റർ സിസ്റ്റർ സായൂജ്യ, സംസ്ഥാന പ്രസിഡന്റ് ഷോബി കെ.പോൾ, രൂപത വൈസ് പ്രസിഡന്റ് മരിയ ജോസഫ്, മുൻ രൂപത പ്രസിഡണ്ടുമാരായ ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, തോമസ് തത്തംപിള്ളി, കൈക്കാരൻ കെ.പി.പിയുസ്, അനിമേറ്റർ സിസ്റ്റർ ലിസ്യു മരിയ, ഫൊറോന പ്രസിഡന്റ് അലൻ റിച്ചാർഡ്, രൂപത സെക്രട്ടറി അലക്സ് ഫ്രാൻസിസ്, ട്രഷറർ അൽജോ ജോർജ്, യൂണിറ്റ് പ്രസിഡന്റ് ജോഫിൻ പീറ്റർ, സെക്രട്ടറി ഹെന്ന റോസ് ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Advertisement

ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. മഞ്ജു കുര്യന് സമ്മാനിച്ചു.

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ‘ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ്’ ഡോ. മഞ്ജു കുര്യന്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പ്രിൻസിപ്പലും രസതന്ത്രം വിഭാഗത്തിൽ പ്രൊഫസറുമാണ് ഡോ. മഞ്ജു കുര്യൻ.

ക്രൈസ്റ്റ് കോളേജിൽ വച്ചു നടന്ന അവാർഡ്ദാന ചടങ്ങിൽ എം ജി സർവകലാശാല വൈസ് ചൻസലർ പ്രൊഫ. ഡോ. സാബു തോമസ് അവാർഡ് സമ്മാനിച്ചു. കോളേജ് മാനേജർ ഫാദർ ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷനായിരുന്നു. സി എം ഐ ദേവമാതാ കൗൺസിലർ ഫാദർ ഫ്രാങ്കോ ചിറ്റിലപ്പിളളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം യൂജിൻ മോറെലി, പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ്, എന്നിവർ പ്രസംഗിച്ചു.അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും കലാ-സാംസ്കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ അവാർഡ്. മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ, കേരള പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻറ് ഡോ. എം. ഉസ്മാൻ, സിഎംഐ ദേവമാതാ വികർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Advertisement

പാർലമെന്റ് മാർച്ചിന്റെ പ്രചാരണർത്ഥം കാട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച കാൽനട പ്രചാരണജാഥ കർഷക സംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു

കാട്ടൂർ: സി ഐ ടി യൂ ,കർഷക സംഘം, കർഷത്തൊഴിലാളി, സംയുക്തമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണർത്ഥം ടി വി ലത ജാഥ ക്യാപ്റ്റൻ ആയും പി എസ് അനീഷ് വൈസ് ക്യാപ്റ്റൻ ആയും, വി കെ മനോജ്‌ മാനേജർ ആയും കാട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച കാൽനട പ്രചാരണജാഥ മാവുംവളവിൽ കർഷക സംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.തെക്കുംമൂല, പറയൻകടവ്, പൂമരച്ചോട്, ബസാർ, എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം സി ഐ ടി യൂ സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ എ ഗോപി, ഏരിയ കമ്മിറ്റി അംഗം ബെന്നി, ബൈജു, സി പി ഐ എം ലോക്കൽ സെക്രട്ടറി ടി വി വിജീഷ്, കർഷക തൊഴിലാളി ഏരിയ പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ പി എസ് അനീഷ് നന്ദിയും പറഞ്ഞു

Advertisement

കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ഒരുക്കുന്ന തണ്ണീർ പന്തൽ കരാഞ്ചിറ മിഷൻ ഹോസ്പിറ്റലിനു ഉദ്ഘാടനം സമീപം

കാട്ടൂർ: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ഒരുക്കുന്ന തണ്ണീർ പന്തൽ കരാഞ്ചിറ മിഷൻ ഹോസ്പിറ്റലിനു സമീപം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ് അനീഷ് ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ്‌ മെമ്പർ ഇ എൽ ജോസ് അധ്യക്ഷത വഹിച്ചു .മൂന്നാം വാർഡ് മെമ്പർ ധനീഷ് സ്വാഗതവും രണ്ടാം വാർഡ് സി ഡി എസ് സുചിത്ര പ്രകാശൻ നന്ദി പറഞ്ഞു.

സി ഡി എസ് ചെയർ പേഴ്സൻ അജിത ബാബു,5-ാം വാർഡ് മെമ്പർ മോളി പി യൂസ്,7-ാം വാർഡ് മെമ്പർ ജയശ്രീ സുബ്രഹ്മണ്യൻ,14-ാം വാർഡ് മെമ്പർ അംബുജ രാജൻ, 3-ാം വാർഡ് സി ഡി എസ് നിഷ അഭിലാഷ്,4 -ാം വാർഡ് സി ഡി എസ് സാജി അനിലൻ ,1-ാം വാർഡ് സി ഡി എസ് ബിന്ദു സുബ്രഹ്മണ്യൻ, 2,3,4 വാർഡുകളിലെ ads മാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement

ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ്(75)യാത്രയായി

ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ് യാത്രയായി.വിപിഎസ് ലേക്‍ഷോര്‍ ആശുപത്രി അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാള സിനിമയെ 5 ദശാബ്ദക്കാലത്തോളം അടക്കി വാണിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് വിടവാങ്ങി.മലയാളക്കരയെ ഏറെ ദു:ഖത്തിലാഴ്ത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്.2013-ല്‍ തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടര്‍ന്നു് സുഖം പ്രാപിക്കുകയുമുണ്ടായി.1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച അദ്ദേഹം ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി.പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് ഇന്നസെന്റ്. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നില്‍ എന്ന പേരില്‍ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഏറെ രോഗികള്‍ക്കും അല്ലാത്തവര്‍ക്കും ഏറെ പ്രചോദകമായിരുന്നു.

Advertisement

വി ആർ മില്ലിത്ത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.

ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡണ്ട് വി ശശിധരൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വച്ച് ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി ഫാദർ വിൽസൺ തറയിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും കോളേജ് കായിക വിഭാഗം അധ്യാപകൻ സെബാസ്റ്റ്യൻ കെ എം നന്ദിയും പറഞ്ഞു. ഇന്ത്യൻ ചെസ്സ് ടീം കോച്ച് ടി ജെ സുരേഷ് കുമാർ, ഫ്രാൻസിസ് എ ഡി, ദേവസി, വി ആർ മനോജ് എന്നിവർ സംസാരിച്ചു. ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ മെയ് 18 മുതൽ കണ്ണൂരിൽ വച്ച് നടക്കുന്ന സംസ്ഥാനൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ടൂർണ്ണമെന്റ് നാളെ സമാപിക്കും.രണ്ട് റൗണ്ടുകൾ കഴിഞ്ഞപ്പോൾ ജോയ് ലാസർ ചാവക്കാട്, പി സേവിയർ മണലൂർ, കുമാരി കല്യാണി സിരിൻ കൊടുങ്ങല്ലൂർ, കുമാരി ആതിര എ ജെ ആളൂർ എന്നിവർ ലീഡ് ചെയ്യുന്നു.

Advertisement

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറച്ച നടപടിയിൽ NREGWU കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാട്ടൂർ: തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് NREGWU കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പ്രതിഷേധയോഗം കർഷകത്തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി വി .ലത ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.എം .കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അമിത മനോജ് സ്വാഗതവും ട്രഷറർ പുഷ്പാവതി വിജയൻ നന്ദിയും പറഞ്ഞു. സി. പി.ഐ (എം ) ലോക്കൽ സെക്രട്ടറി ടി.വി. വിജീഷ്, യൂണിയൻ ഏരിയാ സെക്രട്ടറികെ.ബി.സുലോചന , CITU കോർഡിനേഷൻ കമ്മറ്റി കൺവീനർ പി.എസ്. അനീഷ് എന്നിവർ സംസാരിച്ചു.

Advertisement

തളിയക്കോണം സ്റ്റേഡിയം നവീകരണപ്രവൃത്തിക്ക് തുടക്കം:മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: സമഗ്ര കായികവികസനം സാധ്യമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ഇരിങ്ങാലക്കുടയിലും മികച്ച രീതിയിൽ യാഥാർത്ഥ്യമാക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു.ഇരിങ്ങാലക്കുടയിലെ കായികപ്രേമികളുടെ ദീർഘകാല ആവശ്യം സാക്ഷാത്കരിച്ച്, തളിയക്കോണം സ്റ്റേഡിയം നവീകരണപ്രവൃത്തിക്ക് തുടക്കം കുറിക്കുകയായിരുന്നു മന്ത്രി.ഒരുകോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയത്തിന്റെ നവീകരണം. 114 മീറ്റർ നീളത്തിലും 4.5 മീറ്റർ ഉയരത്തിലുമുള്ള സംരക്ഷണഭിത്തി, ഗ്രൗണ്ട് ലെവലിംഗ്, ഫെൻസിംഗ്, ഇലക്ട്രിഫിക്കേഷൻ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്.ഗ്രാമമേഖലയിലടക്കം കായികക്ഷമതയ്ക്കും മാനസികോല്ലാസത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് കളിക്കളങ്ങളുടെ വികസനം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Advertisement

ഭാര്യയോട് എഴുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് ബോധിപ്പിച്ച ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി തള്ളി

ഇരിങ്ങാലക്കുട: ഭർത്താവിന്റെ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജി കുടുംബ കോടതി അനുവദിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജിയിൽ ഭർത്താവ് സത്യസംഗതികൾ മറച്ചു വെച്ചാണ് വിവാഹം കഴിച്ചതെന്നും ഭർത്താവിന് പി.എച്ച്.ഡി. ബിരുദം ഉണ്ടെന്ന് കള്ളം പറഞ്ഞ് വിവാഹം നടത്തിയതെന്നും, കൂടാതെ ഭർത്താവ് അസുഖ വിവരം മറച്ചുവെ

ച്ചെന്നും ആയതിനാൽ മേലാൽ ഭർത്താവുമായി തുടർന്ന് ജീവിക്കുവാൻ സാധ്യമല്ലെന്നും ആയതിനാൽ വിവാഹമോചനം ആവശ്യപ്പെട്ടുമാണ് ഇരിങ്ങാലക്കുട സ്വദേശിനി കുടുംബ കോടതിയെ സമീപിച്ചത്. യുവതി ഭർത്താവിനെതിരെ കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി ഫയലാക്കിയതിനെ തുടർന്ന് ഭർത്താവ് പുത്തൻചിറ സ്വദേശി വെരാൻ വീട്ടിൽ ദേവസ്സി മകൻ ഡോ.ജെയ്സൺ ഭാര്യയിൽ നിന്നും എഴുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഹർജ്ജി ബോധിപ്പിച്ചു. ഭാര്യയെ വിവാഹം കഴിച്ചത് മൂലം ഭർത്താവായ

തനിക്ക് നഷ്ടം സംഭവിച്ചുവെന്നും ആയതിനാൽ നഷ്ടപരിഹാരം ആവശ്യമാണെന്നും ഭാര്യ വിവാഹശേഷം ജർമ്മനിയിലേയ്ക്ക് കൊണ്ടുപോയി എന്നും ജർമ്മനിയിൽ കോണ്ടുപോകുന്നതിന് പണം ചിലവായെന്നും,ഭർത്താവ് ജർമ്മനിയിൽ നിന്നും ഭാര്യാപിതാവിന് ഏഴായിരം യൂറോ അയച്ച് നൽകിയെന്നും ഭാര്യയ്ക്ക് ജർമ്മനിയിൽ വെച്ച് വസ്ത്രങ്ങളും മറ്റും വാങ്ങിനൽകിയെന്നും ഭാര്യയുടെ പഠനത്തിനായി പണം ചിലവാക്കിയെന്നും, ഭാര്യ വിവാഹജീവിതത്തിൽ ക്രൂരത കാണിച്ചെന്നും, ജീവിതം തകർത്തെന്നും ആയതിനാൽ ഭാര്യയിൽ നിന്നും നഷ്ടപരിഹാരം ഉൾപ്പെടെ എഴുപത് ലക്ഷം രൂപ കിട്ടുവാൻ അർഹതയുണ്ടെന്നും കാണിച്ചാണ് ഭർത്താവ് ബഹു.ഇരിങ്ങാലക്കുട കുടുംബ മുമ്പാകെ ഹർജ്ജി ഫയൽ ചെയ്തത്.ഇരുകക്ഷികളുടെ വാദം പരിഗണിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതി ഭാര്യയുടെ വാദ

ങ്ങൾ അംഗീകരിക്കുകയും, ഭാര്യയ്ക്ക് വിവാഹമോചനം അനുവദിക്കുകയും, ഭർത്താവ്

എഴുപത് ലക്ഷം ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി

ജഡ്ജ് ഡി.സുരേഷ്കുമാർ തള്ളുകയും ചെയ്തു. ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച

വിധിക്കെതിരെ ഭർത്താവ് കേരള ഹൈക്കോടതിയെ സമീപിക്കുകയും, വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രാരംഭവാദം കേട്ട കേരള ഹൈക്കോടതി

ഇരിങ്ങാലക്കുട, കുടുംബ കോടതി വിവാഹമോചനം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യു

വാൻ വിസമ്മതിക്കുകയും ചെയ്തു. ഹർജിക്കാരിക്കുവേണ്ടി അഡ്വക്കെറ്റുമാരായ പി.വി. ഗോപ

കുമാർ (മാമ്പുഴ), കെ.എം. അബ്ദുൾ ഷുക്കൂർ, പയസ് ജോസഫ് എന്നിവർ ഹാജരായി.

Advertisement

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47 മത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47 മത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജ് വോളിബാൾ ഗ്രൗണ്ടിൽ തുടക്കമായി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീനിക്കപ്പറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കായിക പഠന വകുപ്പ് വിഭാഗം മേധാവി ഡോ ബി പി അരവിന്ദ ആശംസകൾ നേർന്നു. കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, ഡോ വിവേകാനന്ദൻ, ഡോ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.ഇന്ന് നടന്ന മത്സരങ്ങളിൽ, കാലടി സംസ്‌കൃത സർവകലാശാലയെ പരാജയപ്പെടുത്തി സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയും, ഡിസ്റ്റ് അങ്കമാലിയെ പരാജയപ്പെടുത്തി സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയും, ക്രൈസ്റ്റ് ബി ടീമിനെ പരാജയപ്പെടുത്തി സെന്റ് തോമസ് കോളേജ് പാലയും, സെന്റ് ജോർജ് അരുവിത്തുറ കോളേജിനെ പരാജയപ്പെടുത്തി ആതിധേയരായ ക്രൈസ്റ്റ് കോളേജും സെമിയിലേക്ക് യോഗ്യത നേടി. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 25 /03/2023, ശനിയാഴ്ച രാവിലെ 7.30 മുതൽ ക്രൈസ്റ്റ് കോളേജ് വോളിബോൾ കോർട്ടിൽ ആരംഭിക്കും.

Advertisement

ചെറുവനങ്ങൾ- പച്ചത്തുരുത്ത് – നിർമ്മിക്കുന്നതിന് സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ സ്ഥലം ഒരുക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ദേശീയ ഹരിത സേനയുടെയും വനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുവനങ്ങൾ- പച്ചത്തുരുത്ത് – നിർമ്മിക്കുന്നതിന് ആദ്യഘട്ടമായി ഇരിങ്ങാലക്കുട സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ സ്ഥലം ഒരുക്കി. വിദ്യാലയത്തിലെ അധ്യാപകർ, പിടിഎ, മാനേജ്മെന്റ്, എൻസിസി വിദ്യാർഥികൾ എന്നിവർ ഇതിന്റെ ഭാഗമായി സ്കൂൾ മാനേജർ റവ. ഫാദർ പയസ് ചിറപ്പണത്ത് അധ്യക്ഷനായി, വാർഡ് മെമ്പർ ഫെനി എബിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക് പി സ്വാഗതം ആശംസിച്ചു, പിടിഎ പ്രസിഡണ്ട് തോമസ് തൊകലത്ത് ആശംസകൾ നേർന്നു സംസാരിച്ചു , പച്ചത്തുരുത്ത് കോഡിനേറ്റർ ജിജി ജോർജ് ഏവർക്കും നന്ദി അർപ്പിച്ചു. പിടിഎ അംഗങ്ങൾ , വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement

പക്ഷി നിരീക്ഷണ സർവെ സംഘടിപ്പിച്ചു

തൊമ്മാന:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗവും (തൃശൂർ ഡിവിഷൻ, ചാലക്കുടി റെയ്ഞ്ച്) ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജൈവവൈവിധ്യ ക്ലബും, ജന്തു ശാസ്ത്ര വിഭാഗവും സംയുക്തമായി ലോക വന ദിനത്തോടനുബന്ധിച്ച് മാർച്ച് 24 ന് തൊമ്മാന കോൾ പാടങ്ങളിൽ പക്ഷി നിരീക്ഷണ സർവെ സംഘടിപ്പിച്ചു.ഇതിനു മുന്നോടിയായി മാർച്ച് 23 ന് വിദ്യാർത്ഥികൾക്ക് വിദഗ്ധ പക്ഷി നിരീക്ഷകൻ റാഫി കല്ലേറ്റുംക്കര പരിശീലന ക്ലാസ്സ് നൽകി.16 വിദ്യാർത്ഥികൾ പങ്കെടുത്ത സർവെയിൽ 71 ഇനം പക്ഷികളെ നിരീക്ഷിച്ചു.സാമൂഹ വനവൽക്കരണ വിഭാഗത്തിനെ പ്രതിനിധാനം ചെയ്ത് ഫീൽഡ് ഓഫീസർ രഞ്ജിത്തും കോളേജിനെ പ്രതിനിധാനം ചെയ്ത് അദ്ധ്യാപകരായ ഡോ.ബിജോയ് സിയും,ഡോ.സിസ്റ്റർ ഡില്ല ജോസും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe