വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ച് മന്ത്രി ആർ ബിന്ദു

23

പൂമംഗലം: സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പൂമംഗലം പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ദീർഘദൂര യാത്രക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഒരുക്കുക എന്നതാണ് ടേക്ക് എ ബ്രേക്ക്‌- വഴിയിടം എന്ന പദ്ധതിയുടെ ലക്ഷ്യം.ആധുനിക രീതിയിൽ നിർമിച്ച കെട്ടിടം കൃത്യമായി പരിപാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.കാർഷിക പ്രാധാന്യമുള്ള പദ്ധതികൾക്ക് മുൻഗണന നൽകികൊണ്ടുള്ള വികസന സമീപനം ആണ് പൂമംഗലം പഞ്ചായത്തിന്റേത് എന്നും ഇതിനായി പച്ചക്കുട പദ്ധതിയുടെ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, യൂറിനൽ ബ്ലോക്ക്, വാഷ് റൂം, ഫീഡിങ് റൂം എന്നിവയോട് കൂടിയാണ് വഴിയിടം ഒരുക്കിയിരിക്കുന്നത്. പത്തുലക്ഷത്തിഇരുപതിനായിരം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. കവിത സുരേഷ്, അഞ്ജലി പി കെ, ലത ചന്ദ്രൻ, സുരേഷ് അമ്മനത്ത്, സന്തോഷ് ടി എ, ഹൃദ്യ അജീഷ്, ഷാബു പി വി, കത്രീന ജോർജ്, ജയരാജ് കെ എൻ, സന്ധ്യ വിജയൻ, ജോസ് മുഞ്ഞേലി, സുമ അശോകൻ, ലാലി വര്ഗീസ്, സുനിൽകുമാർ പട്ടിലപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

Advertisement