സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍
ഇരിങ്ങാലക്കുട: സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം സര്‍ക്കാര്‍ സേവനമേഖലയില്‍ ഉള്‍പ്പടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍ എം.പി. അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍പ്പ് രൂപപ്പെടേണ്ടതുണ്ടെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയാവാന്‍...
ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ഇരിങ്ങാലക്കുട: പദ്ധതി നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയ കോടി കണക്കിന് രൂപ നഷ്ടപ്പെടുത്തിയ നഗരസഭയുടെ ജനവഞ്ചനയ്ക്കെതിരെ ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എ.എ.പി. സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം...
പടിയൂര്‍ രാഷ്ട്രിയ സംഘര്‍ഷത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാട്ടൂര്‍ : വിഷുവിന്റെ തലേദിവസം പടിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി.പടിയൂര്‍ സ്വദേശികളായ ശ്യംകുമാര്‍(30),ശ്രീജിത്ത്(28),രജീഷ്(30),കര്‍ണ്ണന്‍(27),മനോജ്കുമാര്‍(46)വൈഷണവ്(28),സുഹിന്‍(24) എന്നിവരാണ് അറസ്റ്റിലായത്.പോലീസിന്റെ നിര്‍ദേശം...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.
ഇരിങ്ങാലക്കുട : 2018 ലെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരങ്ങളെ കുറിച്ചും മുന്‍കരുതലുകള്‍ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫ കെ. യു. അരുണന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍...
ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തവും ഇടതുപക്ഷ ഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതുംമാണ് പടിയൂരിലെ അക്രമണത്തിന് കാരണം : എ ഐ...
പടിയൂര്‍ : പടിയൂരില്‍ വിഷുവിനാരംഭിച്ച സംഘര്‍ഷത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം തുറന്ന് കാട്ടുന്നതും ഇടതുഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതെന്നും എന്നും എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി. വിഷു ആഘോഷങ്ങള്‍ക്കിടെ...
മുരിയാട് പഞ്ചായത്ത് കുടുംബശ്രീ 20 വാര്‍ഷികം ആഘോഷിച്ചു.
മുരിയാട് : പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷകം പ്രശസ്ത സിനിമ സീരിയല്‍ താരം അരുണ്‍ രാഘവ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ യൂണിറ്റികള്‍ക്കുള്ള സി ഇ എഫ് വിതരണം...
സോഷ്യല്‍മീഡിയ ഹര്‍ത്താലോടനുബന്ധിച്ച് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധപ്രകടനം നടന്നു.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്തലിനോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കളായ കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെയും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി. വിശ്വഹിന്ദു ജില്ല പ്രസിഡണ്ട്...
കാട്ടൂര്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം
കാട്ടൂര്‍ : കരാഞ്ചിറയില്‍ അടച്ചിട്ട വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്ന് മോഷണം ആറര പവന്‍ സ്വര്‍ണാഭരണം നഷ്ടപെട്ടു.കരാഞ്ചിറ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കവലക്കാട്ട് ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ആന്റണിയും കുടുംബവും ഇന്നലെ വൈകീട്ട്...
കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുത് ജവഹര്‍ ബാലവിഹാര്‍
മാപ്രാണം : ജവഹര്‍ ബാലവിഹാര്‍ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണത്ത് കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ല ക്യാംപ് ' ഊഞ്ഞാല്‍ ' നടത്തി .കുട്ടികളുടെ ജില്ലചെയര്‍മാന്‍ അനുപമ അധ്യക്ഷത വഹിച്ച ചടങ്ങില്‍...
ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ ഇരുട്ടില്‍ തപ്പി കുട്ടികള്‍
ഇരിങ്ങാലക്കുട:1957 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട നഗരസഭ കുട്ടികള്‍ക്കു മാത്രമായി പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഊഞ്ഞാല്‍, സീസോ, മെറിഗോ റൗണ്ട് എന്നിവയെല്ലാം പാര്‍ക്കില്‍ ഒരുക്കിയിരുന്നു. 1955 ലാണ് മുനിസിപ്പല്‍ പാര്‍ക്ക് സ്ഥാപിച്ചത്. അയ്യങ്കാവ്...
സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്നു : എ നാഗേഷ്
ഇരിങ്ങാലക്കട: ബി ജെ പിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിറളി പൂണ്ട സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയിലും പരീക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് പറഞ്ഞു. പടിയൂര്‍...
വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഭക്തി നിര്‍ഭരം
കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാളിലാണ് ഭരണി മഹോത്സവം ആഘോഷിക്കുന്നത്.ഭരണിവേലമഹോത്സവത്തിന്റെ കൊടിയേറ്റം കഴിഞ്ഞ ബുധനാഴ്ച്ച നടന്നു....
പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷം തുടരുന്നു : ജനങ്ങള്‍ ആശങ്കയില്‍
പടിയൂര്‍ : മാസങ്ങളായി തുടരുന്ന പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ക്ക് അവസാനമാകുന്നില്ല.തിങ്കളാഴ്ച്ച രാത്രി സി പി എം നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.വിഷുവിന്റെ തലേദിവസം പൊട്ടിപുറപ്പെട്ട സംഘര്‍ഷത്തിന് ആയവ് വരുത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.പടിയൂര്‍...
ഏത് സമയത്തും ദുരന്തം കാത്ത് ചെമ്മണ്ട കടുംബാട്ട് പാടത്തെ 110 കെ.വി ടവര്‍ ലൈന്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍
ചെമ്മണ്ട : മാടക്കത്തറയില്‍ നിന്നും വെള്ളാനി സബ് സ്റ്റേഷനിലേക്ക് ചെമ്മണ്ട കടുംബാട്ട് പാടത്തിന്റെ നടുവിലൂടെ വരുന്ന 110 കെ.വി ടവര്‍ ലൈന്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍ . പാടത്തിന്റെ ഇരു കരകളിലും...
തീപിടുത്തം അറിയിക്കാന്‍ മുന്നില്‍ നിന്ന ഊരകത്തേ കുട്ടിപട്ടാളം
പുല്ലൂര്‍ : ഊരകം എടക്കാട്ട് അമ്പലത്തിന് സമീപം പാടത്ത് കഴിഞ്ഞ ദിവസം രണ്ട് തവണകളായി ഏക്കറ് കണക്കിന് പാടത്തുണ്ടായ വന്‍ തീപിടുത്തം ആദ്യം തന്നേ ജനശ്രദ്ധയിലേയ്ക്ക് എത്തിച്ചത് പ്രദേശത്തേ കുട്ടിപട്ടാളം.സ്‌കൂള്‍ അവധികാലം ആഘോഷമായി...
കൂടല്‍മാണിക്യം തിരുവുത്സവ അലങ്കാരപന്തല്‍ വിവാദങ്ങള്‍ തീരുന്നു : നിര്‍മ്മാണം ചെവ്വാഴ്ച്ച പുനരാരംഭിക്കും
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി കുട്ടംകുളത്തിന്റെ സമീപത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അലങ്കാരപ്പന്തലിന്റെ നിര്‍മ്മാണത്തിലെ തടസ്സം നീങ്ങി.തിങ്കളാഴ്ച്ച രാവിലെ കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി ദേവസ്വം നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തടസ്സം നീങ്ങിയത്....
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഏപ്രില്‍ 18,19 തിയ്യതികളില്‍
ഇരിങ്ങാലക്കുട - ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍സ് ജില്ലാ സമ്മേളനം ഏപ്രില്‍ 18,19 തിയ്യതികളിലായി ടൗണ്‍ഹാളില്‍ നടത്തും.18 ന് വൈകീട്ട് 4 ന് ജോയിന്റ്കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന വിളംബര റാലി...
റോട്ടറി ക്ലബ്ബിന്റെ വിഷുകൈനീട്ടമായി സന്ധ്യയ്ക്ക് പുതിയ വീട്
ഇരിങ്ങാലക്കുട: കിഴുത്താണി സ്വദേശി കാട്ടൂര്‍ വടക്കുംമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറിയുടെ പുതിയ വീട്. റോട്ടറി ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ്ബ് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്റെ താക്കോല്‍ ദാനം റോട്ടറി ക്ലബ്ബ്...
വിഷുദിനത്തിൽ പടിയൂർ കലാപഭൂമിയാകുന്നു : പഞ്ചായത്ത് പ്രസിഡന്റിന് നേരെ ആക്രമണം
പടിയൂർ: വിഷു വിന്റെ തലേ ദിവസം പടിയൂരിൽ ആരംഭിച്ച ബി ജെ പി എൽ ഡി എഫ് സംഘർഷം വിഷുദിനത്തിലും തുടരുകയാണ്.കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പ്രവർത്തകർ...
പടിയൂരിൽ സംഘർഷം തുടരുന്നു : ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം
പടിയൂർ : വിഷു തലേ ദിവസം പഞ്ചായത്ത് ഓഫീസിന് സമീപം എൽ ഡി എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ ബി.ജെ.പി,ആർ.സ്.സ് പ്രവർത്തകരുടെ വീടിനുനേരെ വ്യാപക അക്രമണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി...