ഏത് സമയത്തും ദുരന്തം കാത്ത് ചെമ്മണ്ട കടുംബാട്ട് പാടത്തെ 110 കെ.വി ടവര്‍ ലൈന്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍

1015
Advertisement

ചെമ്മണ്ട : മാടക്കത്തറയില്‍ നിന്നും വെള്ളാനി സബ് സ്റ്റേഷനിലേക്ക് ചെമ്മണ്ട കടുംബാട്ട് പാടത്തിന്റെ നടുവിലൂടെ വരുന്ന 110 കെ.വി ടവര്‍ ലൈന്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍ . പാടത്തിന്റെ ഇരു കരകളിലും ഒരോന്നു വീതവും പാടത്തിനു നടുക്ക് ഒരു ടവര്‍ ലൈന്മാണുള്ളത്. പാടത്തിനു നടുക്കുള്ള ടവര്‍ ലൈന്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് കാലുകളില്‍ നിന്നുള്ള നാലു ഇരുമ്പ് ഫ്രെമുകളും തുരുമ്പെടുത്ത നശിച്ചു. ഇതില്‍ മൂന്ന് ഫ്രെമുകളും പൂര്‍ണ്ണമായി നശിക്കുകയും ഭൂമിയുമായി ഉറപ്പിചിട്ടുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ നിന്ന് പിടുത്തം വിടുകയും ചെയ്തീട്ടുണ്ട്.ശക്തമായ ഒരു കാറ്റില്‍ ഏതു നിമിഷവും ഒറ്റ തൂണില്‍ മാത്രം പിടുത്തമുള്ള ടവര്‍ നിലം പഠിക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചത് ഇരുകരയിലും ജനവാസകേന്ദ്രങ്ങളിലെ ഈ ടവര്‍ ലൈനിന്റെ മറ്റു തൂണുകള്‍ക്കും അപകടം സംഭവിക്കാം. പാടത്തിന്റെ നാടുവിലായതുകൊണ്ട് ടവര്‍ ലൈനിന്റെ ഇപ്പോഴത്തെ അവസ്ഥ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇത് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കുവാനും മറ്റു മുന്‍ കരുതല്‍ നടപടികളെടുക്കുവാനും അധികാരികള്‍ തയാറാവണമെന്നാണ് സമീപവാസികളുടെ ആവശ്യം.

 

Advertisement