പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷം തുടരുന്നു : ജനങ്ങള്‍ ആശങ്കയില്‍

1089
Advertisement

പടിയൂര്‍ : മാസങ്ങളായി തുടരുന്ന പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ക്ക് അവസാനമാകുന്നില്ല.തിങ്കളാഴ്ച്ച രാത്രി സി പി എം നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.വിഷുവിന്റെ തലേദിവസം പൊട്ടിപുറപ്പെട്ട സംഘര്‍ഷത്തിന് ആയവ് വരുത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം ലോക്കല്‍ കമ്മിറ്റിയംഗവും ആയ സുധന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.ആക്രമണത്തില്‍ സുധന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്.രാത്രി വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്.ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപെട്ടതില്‍ പ്രതിഷേധിച്ച് ബി ജെ പി നടത്തിയ പ്രതിഷേധ സമാപന യോഗത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ യോഗം അലങ്കോലപെടുത്തുകയും നേതാക്കളെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തായും ബിജെപി ആരോപിക്കുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിന് ശേഷമാണ് യോഗനടപടികള്‍ പൂര്‍ത്തികരിച്ചത്.കനത്ത പോലീസ് സുരക്ഷ പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.ജനങ്ങള്‍ ഭയചകിരായി പുറത്തിറങ്ങാത്ത അവസ്ഥയാണ് ഉള്ളത്.എന്നിട്ടും സംഘര്‍ഷങ്ങള്‍ തുടര്‍കഥയായി കൊണ്ടിരിക്കുകയാണ്.

Advertisement