കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുത് ജവഹര്‍ ബാലവിഹാര്‍

396
Advertisement

മാപ്രാണം : ജവഹര്‍ ബാലവിഹാര്‍ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണത്ത് കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ല ക്യാംപ് ‘ ഊഞ്ഞാല്‍ ‘ നടത്തി .കുട്ടികളുടെ ജില്ലചെയര്‍മാന്‍ അനുപമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ട്രെയ്‌നറും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ.ഫിജോ ജോസഫ് ഊഞ്ഞാല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു .രാജ്യത്ത്കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാവിധി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സത്യന്‍ .പി.ബി ആമുഖ പ്രഭാഷണവും ,ജില്ലാ പ്രസിഡന്റ് ആന്റോ തൊറയന്‍ മുഖ്യപ്രഭാഷണവും നടത്തിയ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ കുട്ടികളും സമൂഹവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു .ഉഷ രാമചന്ദ്രന്‍ ,പുരുഷോത്തമന്‍ ,സജീവ് കുമാര്‍, കുട്ടികളുടെ ഭാരവാഹികളായ അനുഷ ,രേന ,മീനാക്ഷി ,അജ്ഞലി രാമചന്ദ്രന്‍ ,ലക്ഷമി ,വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു

 

Advertisement