റോട്ടറി ക്ലബ്ബിന്റെ വിഷുകൈനീട്ടമായി സന്ധ്യയ്ക്ക് പുതിയ വീട്

742
Advertisement

ഇരിങ്ങാലക്കുട: കിഴുത്താണി സ്വദേശി കാട്ടൂര്‍ വടക്കുംമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറിയുടെ പുതിയ വീട്. റോട്ടറി ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ്ബ് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്റെ താക്കോല്‍ ദാനം റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ മാധവ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.ടി. ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. അസി. ഗവര്‍ണര്‍ രാജേഷ് മേനോന്‍, ജി.ജി.ആര്‍. സച്ചിത്ത്, രാജേഷ് കുമാര്‍, ഷാജു ജോര്‍ജ്ജ്, മോഹനന്‍, എ.ഡി. ഫ്രാന്‍സീസ്, ഹരികുമാര്‍, ടി.പി. സെബാസ്റ്റ്യന്‍, ഫ്രാന്‍സീസ് കോക്കാട്ട്, രമേഷ് കൂട്ടാല എന്നിവര്‍ നേതൃത്വം നല്‍കി. ഭര്‍ത്താവിന്റെ മരണശേഷം രണ്ടുമക്കളുമൊത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന സന്ധ്യയുടെ ദുരവസ്ഥ മനസിലാക്കിയാണ് ക്ലബ്ബ് ആറുലക്ഷം രൂപ ചിലവഴിച്ച് അറന്നൂറ് സ്‌ക്വയര്‍ ഫീറ്റിലുള്ള വീട് നിര്‍മ്മിച്ചുനല്‍കിയത്.

Advertisement