ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തവും ഇടതുപക്ഷ ഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതുംമാണ് പടിയൂരിലെ അക്രമണത്തിന് കാരണം : എ ഐ വൈ എഫ്

499
Advertisement

പടിയൂര്‍ : പടിയൂരില്‍ വിഷുവിനാരംഭിച്ച സംഘര്‍ഷത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം തുറന്ന് കാട്ടുന്നതും ഇടതുഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതെന്നും എന്നും എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി. വിഷു ആഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ച് ഇടതുയുവജന പ്രവര്‍ത്തകരെ അകാരണമായി അക്രമിച്ച് ആര്‍ എസ് എസ് നാട്ടില്‍ ക്രമസമാധാനം തകര്‍ത്ത് ഗ്രാമത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിലപ്പോവില്ലെന്നും, ജില്ലയിലെ തന്നെ മികച്ച ഗ്രാമപഞ്ചായത്താക്കി മാറ്റിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജുവിനും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി എസ് സുധനും നേരെയുള്ള അക്രമവും ഇതാണ് തുറന്നുകാണിക്കുന്നതെന്നും എ ഐ വൈ എഫ് ആരോപിച്ചു.തുടര്‍ദിവസങ്ങളിലും ആര്‍ എസ് എസ് ഇടതുപ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ത്തത് അപലപനീയമാണ്.നാട്ടില്‍ അക്രമം സൃഷ്ടിച്ചും ഭീതി പരത്തിയും ഇടതുപക്ഷത്തിന് നേരെ കുപ്രചരണങ്ങള്‍ നടത്തിയും തങ്ങളുടെ നാമമാത്രമായ സംഘടനാശേഷി വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.ഇത് പടിയൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് സംഭവസ്ഥലത്തെത്തിയ ബിജെപി നേതൃത്വത്തെ അവിടെയുള്ള ജനങ്ങള്‍ അവഗണിച്ചത് എന്നും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി.ആര്‍.രമേഷ് പ്രസിഡന്റ് എ.എസ്.ബിനോയ് എന്നിവര്‍ പ്രസ്താവിച്ചു . അക്രമണം നടന്ന പ്രദേശങ്ങളും പരുക്കേറ്റ പ്രവര്‍ത്തകരേയും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്,ജില്ലാ സെക്രട്ടറി രാഗേഷ് കണിയാപറമ്പില്‍,പ്രസിഡന്റ് കെ പി സന്ദീപ് എന്നിവര്‍ സന്ദര്‍ശിച്ചു.

Advertisement