തീപിടുത്തം അറിയിക്കാന്‍ മുന്നില്‍ നിന്ന ഊരകത്തേ കുട്ടിപട്ടാളം

1134
Advertisement

പുല്ലൂര്‍ : ഊരകം എടക്കാട്ട് അമ്പലത്തിന് സമീപം പാടത്ത് കഴിഞ്ഞ ദിവസം രണ്ട് തവണകളായി ഏക്കറ് കണക്കിന് പാടത്തുണ്ടായ വന്‍ തീപിടുത്തം ആദ്യം തന്നേ ജനശ്രദ്ധയിലേയ്ക്ക് എത്തിച്ചത് പ്രദേശത്തേ കുട്ടിപട്ടാളം.സ്‌കൂള്‍ അവധികാലം ആഘോഷമായി കളിയ്ക്കാനിറങ്ങിയതായിരുന്നു പ്രദേശവാസികളായ അനന്തു,അശ്വിന്‍,ആദീഷ്,പ്രണവ്,ലിഷ്മ,പ്രജ്യോത്,രാജലക്ഷ്മി എന്നി ഏഴ് കുരുന്നുകള്‍.ഉച്ചയായപ്പോള്‍ ഊണ് കഴിക്കാന്‍ വീട്ടുകളിലേയ്ക്ക് മടങ്ങാന്‍ തുടങ്ങവേ ആണ് പാടത്ത് തീ ആളി പടരുന്നത് ഇവരുടെ ശ്രദ്ധയില്‍പെടുന്നത്.ജനവാസം കുറവായ പ്രദേശമായതിനാല്‍ മറ്റാരുടെയും ശ്രദ്ധയില്‍ തീപിടുത്തം പെട്ടിരുന്നില്ല.കുട്ടികള്‍ ഉടന്‍ തന്നേ ഉറക്കേ നിലവിളിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുകയും പരിസരത്തേ വീടുകളില്‍ അറിയിക്കുകയുമായിരുന്നു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിച്ച് അവരെത്തി നാട്ടുക്കാരുടെ സഹായത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഏക്കറ് കണക്കിന് പാടത്ത് വ്യാപിച്ച തീ ഫയര്‍ഫോഴ്‌സിനൊപ്പം അണയ്ക്കുവാനും കുട്ടിപട്ടാളം മുന്നില്‍ തന്നേ ഉണ്ടായിരുന്നു.

Advertisement